Slider

മായം

0



മായം... മായം
സർവ്വത്ര മായം
സകലതും മായം.
പൊടികളിൽ മായം, കറി -
പ്പൊടികളിൽ മായം
ചെടികളിൽ മായം, പൂ -
ച്ചെടികളിൽ മായം
പൂക്കളിൽ മായം
കായ്കളിൽ മായം
മണികളിൽ മായം, ധാന്യ -
മണികളിൽ മായം
എണ്ണയിൽ മായം, കറി -
യെ ണ്ണയിൽ മായം
മത്സ്യത്തിൽ മായം
മാംസത്തിൽ മായം.
ഒഴുക്കിലും മായം
നീറ്റിലും മായം
വിദ്യയിൽ മായം
സദ്യയിൽ മായം
നീതിയിൽ മായം, ന്യായ -
വിധിയിൽ മായം..
അ യലിൽ മായം
ജയിലിൽ മായം.
അൻപിലും മായം
നൻപിലും മായം, എല്ലാ
ബന്ധങ്ങളിലും മായം
തോഴനിൽ മായം
തോഴിയിൽ മായം
പുത്രനിൽ മായം
പുത്രിയിൽ മായം
താതനിൽ മായം
താ യിലും മായം
പതിയിലും മായം, താൻ -
പാതിയിൽ മായം
ആണിലും മായം
പെണ്ണിലും മായം.
അരചനിലും മായം, പിന്നെ
മന്ത്രിയിലും മായം..
മതത്തിലും മായം,
മദത്തിലും മായം..
മായം... മായം
സർവ്വതും മായം
സർവ്വത്ര മായം....
വേണം നമുക്കു കണ്ണടകൾ,വലിയ
പുതിയ കണ്ണടകൾ..
ശരിയാക്കേണം വീക്ഷണമെല്ലാം,
ശരിയാക്കേണം കാഴ്ചകളും..
വേണം നമുക്ക് അരിപ്പകൾ
വലിയ അരിപ്പകൾ
ചെറിയ അരിപ്പകൾ
അരിച്ചു മാറ്റേണം വ്യാജങ്ങളും,
പിന്നെ മായങ്ങളും...
വേണം നമുക്ക് കുളങ്ങൾ
വലിയ കുളങ്ങൾ..
കഴുകിത്തീർക്കണം മായങ്ങൾ,
വലിയ വ്യാജങ്ങളും...
വേണം നമുക്ക് നെ രിപ്പുകൾ,
വലിയ നെ രിപ്പുകൾ..
ദഹിക്കണം സകല മായങ്ങളും,
വലിയ വ്യാജങ്ങളും.....
By: ബിനു കല്ലറക്കൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo