നല്ലെഴുത്തുകളെല്ലാം വായിക്കാൻ - http://www.nallezhuth.com ====
അടുപ്പിൽ കലമുണ്ട്....
താഴെ ആളിക്കത്തുന്ന വിറകും, അരികിൽ ചോറ് വേവുന്നതും കാത്ത് രണ്ട് കുഞ്ഞു വയറുകളും.....
അവൾ കലത്തിൽ ഇളക്കിക്കൊണ്ടേയിരുന്നു...
വേവാത്ത ചോറ് മനസ്സിലെങ്കിലും വേവിച്ച് കുഞ്ഞുമക്കൾ തളർന്നുറങ്ങിയാലോ! പുറത്ത് പോയ ആളെ കാണുന്നില്ല, ഒന്നും കിട്ടിക്കാണില്ല!
അല്ലെങ്കിലും ആറ് വർഷം കൊണ്ട് പലരും ചേർന്ന് കുട്ടിച്ചോറാക്കിയ ബംഗാളിൽ നിന്നും എന്ത് കിട്ടാൻ?കേരളത്തിൽ പണിക്കു പോകുന്ന ആണുങ്ങളുള്ള വീട്ടിലെ കലത്തിലേ ചോറ് വേവുകയുള്ളൂ.......!
പെട്രോമാക്സിന്റെ വെളിച്ചത്തിൽ അവൾ കണ്ട അയാളുടെ നിഴൽ പോലും തലതാഴ്ത്തിയിരുന്നു. കയ്യിലിരുന്ന ചെറിയ വാഴപ്പഴം അവൾക്ക് നേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു "ഇരുട്ടും വരെ പണിയെടുത്തിട്ടും കിട്ടിയത് ഇതാണ്... ഇതിനെ തികഞ്ഞുള്ളൂ...
ഒഴിഞ്ഞ വയറുമായി ഓലപ്പുരയുടെ തറയിൽ കിടക്കവേ അയാളവളോട് പറഞ്ഞു "നാളെ എങ്ങനെയെങ്കിലും 25 രൂപയുണ്ടാക്കി കേരളത്തിലേക്ക് വണ്ടി കയറണം" അവളൊന്നും മിണ്ടിയില്ല, അരിയില്ലാതെ കത്തിത്തീർന്ന അടുപ്പിലെ വെള്ളമായിരുന്നു അവളുടെ കണ്ണിൽ!"ഇരുട്ടുവോളം പണിയെടുത്താൽ ഇവിടെ കിട്ടുന്നത് വെറും 25 രൂപയാണ്... കേരളത്തിൽ 500 കിട്ടും,,, അവിടെ ജോലിയും ഇഷ്ടം പോലെയാണത്രേ... " അയാൾ പറഞ്ഞു കൊണ്ടിരുന്നു... അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അയാളും വണ്ടി കേറി.....
ആഴ്ച്ചകളും മാസങ്ങളും പിന്നിടവേ അയാൾ പല ജോലികൾ ചെയ്തു. അയാളുടെ ഓലക്കുടിലിലെ കലത്തിലും ചോറ് വേവാൻ തുടങ്ങി.പൊരിവെയിലും മഴയും കെട്ടിടത്തിന്റെ ഉയരവുമെല്ലാം വൈകിട്ട് കിട്ടുന്ന നോട്ടിൽ അയാൾ മറന്നു. ആ നോട്ടിൽ അയാൾ കണ്ടത് മക്കളെ മാമുട്ടുന്ന പ്രിയതമയുടെ ചിരിക്കുന്ന മുഖവും, വയറ് നിറഞ്ഞുറങ്ങുന്ന കുഞ്ഞുമക്കളേയുമായിരുന്നു. ഇന്നും ജോലിയുണ്ട്... ഒരു കെട്ടിടത്തിന്റെ പണിയാണ്...... കെട്ടിടത്തിന് റ പകുതി ദൂരം കയറിയപ്പോഴാണ് അയാൾ കണ്ടത്... തൊട്ടപ്പുറത്ത് ഒരു വീടിന്റെ മേൽക്കൂരയിൽ ഒരു പെൺകുട്ടിയെ പിച്ചിച്ചീന്താൻ ശ്രമിക്കുന്ന ഒരുത്തൻ ! തന്റെ പ്രിയതമയുടെ അതേ പ്രായം.അയാളോടി അവിടെയെത്തിയപ്പോഴേക്കും മാനത്തിന് വേണ്ടിയവൾ പ്രാണൻ വെടിഞ്ഞിരുന്നു.... ആളുകൾ കൂടി ......".: ജിഷയെ കൊന്നത് പോലെ ഇതാ ഒരു പെൺകുട്ടി കൂടി...ബംഗാളി യാൽ കൊല്ലപ്പെട്ടിരിക്കുന്നു"മാധ്യമ ശകടാസുരന്മാർ വിളിച്ച് കൂവി ,... "ഞ്ഞാ നല്ല' ഞാനല്ല.... അയാളുടെ ശബ്ദത്തിന് കാതുകളില്ലായിരുന്നു.,,,,,,......
ഓലക്കുടിലിൽ ഇന്ന് കലത്തിൽ ചോറ് വെന്തിട്ടില്ല... ഇനിയൊരിക്കലും വേവുകയുമില്ല....!
*ശബ്ന ഷഫീഖ് *
Good : All the best
ReplyDeleteപണിക്കു പോകുന്ന ആണുങ്ങളുള്ള വീട്ടിലെ കലത്തിലേ ചോറ് വേവുകയുള്ളൂ.......!
ReplyDeleteഈ വരിയെ അന്വർത്ഥമാക്കാൻ,
പിന്നീടുണ്ടായ ശ്രമങ്ങൾക്കായില്ല.
ധ്യതി കാണിയ്ക്കേണ്ടിയിരുന്നില്ല.
ഇനിയും നന്നായി എഴുതുക.