ഓർമ്മകൾ ചിതലരിക്കുന്നതിനു മുമ്പ് എനിക്കെഴുതണം.
എഴുതി തീർക്കണം.
ഇല്ലെങ്കിൽ ഓർമ്മകൾ മരിച്ചു പോയാലോ, ?
നാളെ ഉറക്കമുണരുമ്പോൾ ഞാനാരാണെന്ന് പോലും സ്വയം തിരിച്ചറിയാനാവാത്ത അവസ്ഥ?
ഹോ :: ഭയാനകം.
എങ്ങനെയാണ് ഇത്തരം അവസ്ഥയിലേക്ക് മനുഷ്യൻ എത്തിപ്പെടുന്നത്.ജീവിതം അടിച്ചേൽപ്പിക്കുന്ന സമ്മർദ്ധമാണോ ?അറിയില്ല. പലപ്പോഴും വീട് പൂട്ടി പുറത്തിറങ്ങിയിട്ട് ,അതോർമ്മയില്ലാതെ വീണ്ടും തിരിച്ചു വരുന്നു. ഗ്യാസ് അടുപ്പ് ഉപയോഗത്തിനു ശേഷം അണച്ചോ എന്ന് മറന്നു പോവുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ചില പ്രധാന കാര്യങ്ങൾ ഓർമ്മയിൽ നിൽക്കുന്നുമുണ്ട്.. അപ്പോൾ പിന്നെ.... ഇല്ല കുഴപ്പമൊന്നുമില്ല എന്ന് സ്വയം മനസ്സിനെ ആശ്വസിപ്പിച്ച് അങ്ങനെ ഇരിക്കുമ്പോൾ അയൽക്കാരി സുഹൃത്ത് കയറി വരുന്നു. .... മുഖത്ത് വല്ലാത്ത വിഷാദം. എന്ത് പറ്റി ആകെ വല്ലാതിരിക്കുന്നു. ഒന്നും പറയണ്ട അമ്മയുടെ അവസ്ഥ കണ്ട് സഹിക്കുന്നില്ല... ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും..... എന്ന അവസ്ഥയാണ്.അമ്മയ്ക്ക് അൽഷിമേഴ്സ് ബാധിച്ചിരിക്കുന്നു.പത്തെഴുപത് വയസ്സായ സ്ത്രീ. ചിലപ്പോഴൊക്കെ സ്വന്തം മകളെ പോലും തിരിച്ചറിയുനില്ലത്രേ. അവരിരുന്ന് കരയാൻ തുടങ്ങി: എന്ത് പറഞ്ഞാ ശ്വസിപ്പിക്കും. ഞാനാകെ കുഴങ്ങി.കൂടെ ചെന്നു ആ അമ്മയുടെ അടുത്തേക്ക്. നല്ല പരിചയമുള്ള എന്നോട് ആരാ ?എവിടുന്നാ? അകത്തേ മുറിയിലേക്ക് ചൂണ്ടി ആ വീട്ടിലേതാണോ എന്ന ചോദ്യവും.? ഞാൻ വെറുതേ തലയാട്ടി. പിന്നെയാ ശ്രദ്ധിച്ചത്. സോഫയുടെ കവറെല്ലാം ചുരുട്ടി ചുരുട്ടി പന്ത് പരുവത്തിൽ വച്ചിരിക്കുന്നു. കയ്യിൽ കിട്ടുന്നതെന്തും ചുരുട്ടുന്നു. ഈ രോഗികളുടെ പ്രധാന ജോലിയാണത്രേ ഇത്. സമയത്തിന് ഭക്ഷണം കഴിക്കണം എന്നോ ഉറങ്ങണം എന്നോ അവരറിയുന്നില്ല. എത്ര ഭയാനകമായ അവസ്ഥ. എല്ലാ കാര്യങ്ങൾക്കും ഒരാൾ പുറകേ തന്നെ വേണം. കുളിപ്പിക്കാനും ശൗ ച്യ ക്രിയകൾക്കും മറ്റും. ശൈശവത്തിലേക്ക് തിരിച്ചു പോകുന്ന ഈ അവസ്ഥയിൽ ഈ മാതാവിനെ മകൾ കുഞ്ഞിനെപ്പോലെ കൊണ്ടു നടക്കുന്നു. ഇതിനിടയിൽ നീ ആരാണ് എന്ന ചോദ്യം കേട്ട് സങ്കടം പങ്കുവയ്ക്കാനാണ് അവർ എൻ്റടുത്തേക്ക് ഓടി വന്നത്: അധികനേരം അത് കണ്ടു നിൽക്കാൻ കഴിയാതെ ഞാൻ തിരിച്ചു പോന്നു .ഇത്തരം അവസ്ഥകളിൽ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തളളിവിടുമ്പോൾ അവരനുഭവിക്കുന്ന യാതന ഈശ്വരാ-...
എനിക്കോർക്കാൻ കൂടി വയ്യ!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക