================
ചന്ദനത്തൊടുകുറി വരച്ചൊരാ
നെറ്റിയിൽചുംബനപ്പൂ ചാർത്തി
ചേർത്തൊന്ന് പുൽകാതെ
പാതയോരത്തൂടങ്ങ് മാഞ്ഞ്
നീയേതോ കരം പിടിക്കുന്നതും
യാത്രയാകുന്നതുംകണ്ടൂ.....
ഞാനെന്തിനി ചെയ്യേണ്ടൂ?
നെറ്റിയിൽചുംബനപ്പൂ ചാർത്തി
ചേർത്തൊന്ന് പുൽകാതെ
പാതയോരത്തൂടങ്ങ് മാഞ്ഞ്
നീയേതോ കരം പിടിക്കുന്നതും
യാത്രയാകുന്നതുംകണ്ടൂ.....
ഞാനെന്തിനി ചെയ്യേണ്ടൂ?
നിൻറ്റെയോർമ്മയിൽ
കത്തിയെരിയാനുണ്ട്
ഇനിയൊരുജന്മം
നഷ്ടസ്വപ്നങ്ങളിൽ
വാടിക്കൊഴിയാനുണ്ട്
ചിരിപ്പൂക്കളൊരുപിടി.......
തപ്തനിശ്വാസങ്ങളിൽ
തല്ലിക്കൊഴിയാനുണ്ട്
ഒരുനൂറോർമ്മകൾ
കത്തിയെരിയാനുണ്ട്
ഇനിയൊരുജന്മം
നഷ്ടസ്വപ്നങ്ങളിൽ
വാടിക്കൊഴിയാനുണ്ട്
ചിരിപ്പൂക്കളൊരുപിടി.......
തപ്തനിശ്വാസങ്ങളിൽ
തല്ലിക്കൊഴിയാനുണ്ട്
ഒരുനൂറോർമ്മകൾ
ഇനി നിന്നെയോർക്കാതിരിക്കാൻ
മറവിഗർത്തങ്ങളിലേക്കൂളിയിടാം
പിന്നെയുമെത്തുന്നൊരായോർമ്മയെ
കണ്ണീർ നനച്ച് യാത്രയാക്കാം
മറവിഗർത്തങ്ങളിലേക്കൂളിയിടാം
പിന്നെയുമെത്തുന്നൊരായോർമ്മയെ
കണ്ണീർ നനച്ച് യാത്രയാക്കാം
എന്നിലില്ലാത്ത നിന്നെയും തേടി
ശൂന്യതയിലലയുമൊരു കാറ്റായ്..
കത്തിപ്പടരുമൊരു കാട്ടുതീയായ്... പിന്നെ പെയ്തുതോരാകണ്ണീർമഴയായ്....
ശൂന്യതയിലലയുമൊരു കാറ്റായ്..
കത്തിപ്പടരുമൊരു കാട്ടുതീയായ്... പിന്നെ പെയ്തുതോരാകണ്ണീർമഴയായ്....
പ്രണയമേ ഞാനിവിടെയുണ്ട് ...
നീ പോയ പാതയിൽ സ്നേഹമാം
പാഥേയം മാറോട് ചേർത്ത് ഞാൻ
നിന്നീടുമെങ്കിലെത്തുമോ നീയരികേ?
നീ പോയ പാതയിൽ സ്നേഹമാം
പാഥേയം മാറോട് ചേർത്ത് ഞാൻ
നിന്നീടുമെങ്കിലെത്തുമോ നീയരികേ?
By: Anamika

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക