ആശുപത്രി മുറിയിൽ ഞാൻ ഇരുന്നപ്പോൾ ആണ് അത് ശ്രദ്ധിച്ചത്.... അമ്മ പേടിയോടെ എന്നെ നോക്കിയിരിക്കുന്നത് ... ഒരു പക്ഷേ അമ്മ ആലോചിക്കുകയാവും.. ഇത്രയും കാലം വന്നിട്ടും ഇനി എന്നാണ് ഇതിനൊരവസാനം......
2002 മാർച്ചിൽ അമ്മയുടെ ഹൃദയസ്ത്രക്രിയ നടത്തിയതിനു ശേഷം അമ്മക്കു ഈ ആശുപത്രി ഒരു ജോതിഷാലയംപോലെയാണ്.... ഇടക്കിടെ ഡോക്ടറുടെ അപ്പോയ്മെന്റ് എടുത്തു ഞാൻ ഇപ്പോളും സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തൽ... ജീവിക്കുവാനുള്ള അത്യാഗ്രഹം അല്ല... തന്റെ മകളെ കുറച്ചുകാലം കുടി കാണുവാനുള്ള ആഗ്രഹം...
എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് ഓപ്പറേഷന് മുമ്പ് പോയ എല്ലാ ദേവാലയങ്ങളിലും അമ്മ പ്രാർഥിച്ചത് "എന്റെ മകളെ കുറച്ചുകാലം കുടി കാണുവാൻ അവസരം ഉണ്ടാകണം"" എന്നാണ്.. അമ്മമാരുടെ മനസ് എപ്പോളും മകളെയോർത്തുള്ള ഭയമാണ്....
ഞാൻ പണ്ടു രാത്രിയാത്ര ഉണ്ടായിരുന്നില്ല.. ഇപ്പോൾ കൂട്ടുകാരുടെ കൂടെ സിനിമക്കും മറ്റും ചുറ്റിതിരിയാൻ ആണ്.... ചിലപ്പോൾ രാത്രി വളരെ വൈകി വീട്ടിൽ എത്തുമ്പോൾ... വണ്ടി ഓഫ് ചെയ്ത് തള്ളിക്കൊണ്ടാണ് ഞാൻ പാർക്ക് ചെയുന്നത് എന്റെ മുറി പുറത്തു ആയതിനാൽ അവർ അറിയുകയുമില്ല. എന്നാൽ ചെരുപ്പ് ഊരി അകത്തേക്കു ആദ്യ കൽ വെക്കുമ്പോൾ മുന്നിൽ നില്കുന്നത് അമ്മയ്ക്കു മുൻപിൽ. ഇതെങ്ങനെ അമ്മക്കു വല്ല ദിവ്യ ദൃഷ്ടി ഉണ്ടോ.... ഒന്നും പറയാതെ എനിക്കുള്ള ഭക്ഷണം എടുത്തുവെക്കും... അതും കഴിച്ചു കിടന്നുറങ്ങുമ്പോൾ ആണ് അമ്മക്കു സമാധാനം ആവുന്നത്..
ഞാൻ ചെറിയ ചെറിയ കള്ളം പറഞ്ഞാലും വെറും പത്തുമിനിറ്റ് കൊണ്ടാണ് കണ്ടുപിടിക്കുന്നത്... അമ്മയുടെ പ്രതീക്ഷക്കൊത്തു വളരാൻ എനിക്കുമായിട്ടില്ലെങ്കിലും ചേച്ചിയുടെ വിവാഹത്തിന്റെ കടങ്ങൾ ഞാൻ വിട്ടുന്നത് അമ്മ കാണുന്നുണ്ട്. ...
അമ്മയോട് ഞാൻ കയർത്തു സംസാരിക്കുമ്പോൾ അമ്മയൊന്നും പറയാറില്ല... ഞങ്ങൾ ആൺമക്കളുടെ മനസ്സാണ്... എത്ര വഴക്കുണ്ടാക്കിയാലും അമ്മയുടെ മടിയിൽ കിടക്കുമ്പോൾ ഉള്ള സുഖം ലോകത്തെ ഒരു മണിമാളികയിലും കിട്ടില്ല.......
അമ്മയെ ഇടക്കിടെ കളിയാക്കുന്നത്... അവസാനം എന്നെ """പോടാ പട്ടി""
എന്നു വിളിച്ചു ജാള്യം മറക്കുന്നതും കാണുമ്പോൾ.... എന്റെ മനസിനെ കുളിരേകുന്നുണ്ട്.... ചെറിയ ചെറിയ കുസൃതികൾ കൊണ്ടു അമ്മയ്ക്കു ചിരി നൽകുമ്പോൾ.... എന്റെ സ്വപ്നം ഇപ്പോൾ അമ്മക്കു എനിയ്ക്കു കൊടുക്കാവുന്നത്രയും സന്തോഷം നല്കുക..... ഇനി ഒരു ജന്മം ഉണ്ടാകുകയാണെങ്കിൽ ഈ അമ്മയുടെ മകൻ ആയി പിറക്കണം.... നല്ല ഒരു ജോലി കിട്ടാതെ അമ്മയെ ഞാൻ ലോകത്തെ ഏറ്റവും നല്ല സൗകാര്യങ്ങൾ ചെയ്തു കൊടുക്കും.... ഞാനും അമ്മയും അച്ഛനുംകൂടി ഈ ഭൂമി മുഴുവൻ കറങ്ങും........ എങ്കിലും അമ്മ പറയാറുണ്ട്... നീ നല്ല നിലയിൽ എത്തിയിട്ടുവേണം എനിയ്ക്കു കണ്ണടക്കാൻ എന്ന് ... എന്നാപ്പിന്നെ ഞാൻ ഇങ്ങനെ തന്നെ നടക്കണം.. അപ്പോൾ പിന്നെ.. അമ്മ എന്റെ കൂടെ എന്നും ഉണ്ടാകുമല്ലോ........

____________________________________________
രചന #Sarath_Chalakka
അവസാനം എന്നെ """പോടാ പട്ടി"" എന്നു വിളിച്ചു ജാള്യം മറക്കുന്നതും കാണുമ്പോൾ.... (ആ പട്ടിയെ മാറ്റുക. പകരം കള്ളൻ, കുറുമ്പൻ എന്നിങ്ങനെയുള്ള വാക്കുകൾ കൊടുക്കുക.)
ReplyDeleteനല്ല ഒരു ജോലി കിട്ടാതെ അമ്മയെ ഞാൻ ലോകത്തെ ഏറ്റവും നല്ല സൗകാര്യങ്ങൾ ചെയ്തു കൊടുക്കും.... (ഈ വരിയിലെ വൈരുദ്ധ്യം മനസ്സിലാക്കുമല്ലോ?)
ഞാനും അമ്മയും അച്ഛനുംകൂടി ഈ ഭൂമി മുഴുവൻ കറങ്ങും........ (ഈ ലോകം മുഴുവൻ കറങ്ങുമെന്നാവണം ഉദ്ദേശിച്ചത്, അല്ലേ?)
എങ്കിലും അമ്മ പറയാറുണ്ട്... നീ നല്ല നിലയിൽ എത്തിയിട്ടുവേണം എനിയ്ക്കു കണ്ണടക്കാൻ എന്ന് ... എന്നാപ്പിന്നെ ഞാൻ ഇങ്ങനെ തന്നെ നടക്കണം.. അപ്പോൾ പിന്നെ.. അമ്മ എന്റെ കൂടെ എന്നും ഉണ്ടാകുമല്ലോ........ (മനസ്സിലുടക്കിയ വരികളാണിതെന്നു പറയാതെ വയ്യ. ഞാനെന്റെ അമ്മയോടു പറഞ്ഞതും...)
നന്ദി, അഭിനന്ദനങ്ങൾ !!