Slider

താലി മാഹാത്മ്യം

0

നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com
======
ചെറുപ്പത്തിൽ എന്താണ് താലി മാലയുടെ വില എന്ന് ചോദിച്ചാൽ എന്റെ ഉത്തരം അച്ഛന്റെ ജീവന്റെ വിലയാണെന്നായിരുന്നു... അതിനു ഒരു കാരണവുമുണ്ട്..
ഓട്ടോ ഡ്രൈവർ ആയ അച്ഛൻ എന്നും വരുമ്പോൾ വൈകുന്നത് പതിവായിരുന്നു.. അമ്മക്ക് എന്നും കവലിരിക്കുന്നത് ആൺകുട്ടിയായ ഞാൻ ആണ്.. ഓല മേഞ്ഞ വീട്ടിൽ മണ്ണണ്ണ വിളക്കിന്റെ വെട്ടത്തിൽ നീളുന്ന ഒരു കാത്തിരിപ്പ്... വൈകി വന്നാലും ഒരു തവണ ഊണ് കഴിഞ്ഞ ഞാൻ അച്ഛന്റെ കയ്യിൽ നിന്നും ഒരു ഉരുള കഴിച്ചിട്ടെ കിടക്കാറുള്ളൂ...
അന്നും പതിവ് പോലെ ആ കാത്തിരിപ്പ് തുടർന്നു.. ഏറെ വൈകി എങ്കിലും അന്ന് അച്ഛനെ കണ്ടില്ല... അപ്പോൾ ആണ് അടുത്ത വീട്ടിലെ അമ്മിണി ചേച്ചി വീട്ടിൽ വന്നത്... എന്നിട്ട് അമ്മയോട് പറഞ്ഞു...
നീ കാത്തിരിക്കേണ്ട ശോഭു അവൻ (അച്ഛനെ വിളിച്ചതാണ്) ഇന്ന് വരില്ല ഏതോ ആക്സിഡന്റ് പറ്റിയ ആളുമായി ആശുപത്രിയിൽ പോയതാണ്.. നിങ്ങൾ കഴിച്ചു കിടന്നോളു... വെറുതെ ഇരുന്നു മുഷിയെണ്ട... സതീശൻ(അമ്മിണി ചേച്ചിയുടെ മകൻ) ഇപ്പോൾ വന്നു പറഞ്ഞതാണ്...
ശരിയാണ് ഇത് അച്ഛന് ഒരു ശീലമാണ്. രാത്രിയിൽ എത്ര വൈകിയാലും ആക്സിഡന്റ് ആണേൽ പോകുന്നത്... ഇനി കാലത്തു നോക്കിയാൽ അച്ഛൻ വീട്ടിൽ ഉണ്ടാകും... അതാണ് പതിവ്.. എന്നാൽ അന്ന് എഴുന്നേറ്റപ്പോൾ സതീഷേട്ടൻ ഒരു വണ്ടിയുമായി മുറ്റത്തുണ്ട്.. അമ്മയും ഞാനും അനിയത്തിയും കൂടി ആ വണ്ടിയിൽ യാത്ര തുടർന്നു... ആ യാത്ര പോയി അവസാനിച്ചത് ഒരു സ്വകാര്യ ആശുപത്രിയിൽ ആണ്...
ആശുപത്രിയിലെ മരുന്നിന്റെ മണം എനിക്ക് ഇഷ്ടമല്ല.. കാരണം മുത്തശ്ശനെ എനിക്ക് നഷട്മായ ദിവസം അതെ മരുന്നിന്റെ മണമായിരുന്നു.... അവിടെ ചെന്നപ്പോൾ ഒരു ചില്ലു കൂട്ടിൽ അച്ഛൻ കിടക്കുന്നു.. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു കൂടെ അനിയത്തിയും കൂടി.. ജീവിതത്തിൽ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു പോയ നിമിഷം... ജീവിതം എന്നെ ക്രൂരമായി നോക്കുന്നതായി തോന്നി...
സതിഷേട്ടൻ അമ്മയോട് പറയുന്നത് കേട്ടു ഓപ്പറേഷൻ വേഗം വേണമെന്ന്... അതിനു ആത്യാവശ്യമായി കുറച്ചു പണം വേണമെന്നും.. ഓലക്കൂരയിൽ ചാണകം മെഴുകി നിലത്തു പുൽ പായ വിരിച്ചുറങ്ങുന്ന വീട്ടിൽ ഒന്ന് തിരഞ്ഞാൽ.. രണ്ടു നേരം കഴിക്കാനുള്ള ഭക്ഷണത്തിനുള്ള വക മാത്രമേ കാണൂ... ഓണത്തിനും വിഷുവിനും കിട്ടുന്ന ഓരോ കോടിക്കും അറിയാമായിരുന്നു ഞങ്ങളുടെ സമ്പാദ്യത്തിന്റെ കഥ...
എന്ത് ചെയ്യും എന്ന് അറിയാൻ വയ്യാതെ നിന്ന എന്റെ മുന്നിൽ വച്ച് അമ്മ കണ്ണ് തുടച്ചു കഴുത്തിൽ നിന്നും താലിമാല ഊരി സതിഷേട്ടന് കൊടുത്തു.. അപ്പോൾ അമ്മ പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു... സതീഷേ ഇത് കൊണ്ടുപോ ഓപ്പറേഷൻ നടക്കട്ടെ..
ഞങ്ങൾക്ക് കൂട്ടായി അച്ഛനിപ്പോഴുമുണ്ട് അമ്മയുടെ നെറ്റിയിൽ ആ മായാത്ത സിന്ദൂരവും കഴുത്തിൽ കൂടുതൽ തിളക്കത്തിൽ താലി മാലയും...
ഒരു ഭാര്യയുടെ കടമ ഭംഗിയായി നിർവ്വഹിക്കുകയും താലി എന്ന വാക്കിന് ഒരു അർത്ഥം ഉണ്ടാക്കുകയും ചെയ്ത അമ്മയോട് എനിക്കെന്നും ബഹുമാനമാണ് ..
Sajith_Vasudevan(ഉണ്ണി...)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo