പത്താംക്ലാസ് വരെയുള്ള കുട്ടികളെയേ അതുവരെ പഠിപ്പിച്ചിരുന്നുള്ളൂ..അതുകൊണ്ടു തന്നെ അൽപ്പം കുപ്രസിദ്ധിയുള്ള ആ ഐ.റ്റി.സിയിൽ പഠിപ്പിക്കുവാനുള്ള ക്ഷണം വന്നപ്പോൾ ആദ്യം മടിച്ചു.തിങ്കളാഴ്ച ജോയിൻ ചെയ്യേണ്ട ഞാൻ ചെന്നത് ബുധനാഴ്ച.
അവിടുത്തെ സാഹചര്യങ്ങൾ വിശദീകരിച്ചതിനു ശേഷം പ്രിൻസിപ്പാൾ എന്നോട് പറഞ്ഞു " സാറിന് എങ്ങനെ വേണമെങ്കിലും കുട്ടികളെ പഠിപ്പിക്കാം.പക്ഷെ അവരെ നന്നാക്കാൻ ശ്രമിക്കരുത്.."
ഉച്ചവരെ പ്രാക്റ്റിക്കലും അതുകഴിഞ്ഞു തിയറിയുമാണ്.ഞാൻ ചെല്ലുമ്പോൾ ഡ്രോയിങ് ക്ലാസ്സ് നടക്കുകയാണ്..എല്ലാവരും എന്റെ ഇരട്ടി ശരീര പ്രകൃതിയുള്ള കുട്ടികൾ..കൃശഗാത്രനായ എന്നെയും അവരെയും കണ്ടാൽ ഞാൻ കുട്ടിയും അവർ അധ്യാപകരും ആണെന്ന് തോന്നിപ്പോകും..എല്ലാവരും പുതിയ അധ്യാപകനെ നോക്കി എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്..എന്റെ ഹൃദയം പെരുമ്പറ കണക്കെ മുഴങ്ങുന്നത് എനിക്ക് വ്യക്തമായി കേൾക്കാം..ഞാനവിടെ വീഴുമോ എന്ന് പോലും എനിക്ക് തോന്നി..ധൈര്യം സംഭരിച്ചു ഞാനൊരു ടേബിളിനടുത്തേക്കു നീങ്ങി..അവിടെ ആറടിയിൽ കൂടുതലുള്ള ഒരു പയ്യൻ നിൽപ്പുണ്ട്..എന്നെ കണ്ടതും അവൻ ഒറ്റ ചോദ്യം..
"സാറെന്ത് പണിയാ കാണിച്ചേ..രണ്ട് ദിവസമായി ഞങ്ങൾ സാറിനെ നോക്കിയിരിക്കുകയാണ്.."
പിന്നീട് മാസങ്ങൾ അവിടെ പഠിപ്പിക്കുവാൻ സഹായിച്ചത്., ഓർക്കുവാൻ രസകരമായ ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചത്..സത്യത്തിൽ ആ ഒറ്റ ചോദ്യമാണ്...
by- suresh john

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക