Slider

മഴ

0



എമിറേറ്റ്‌സിന്റെ വിമാനത്തില്‍ കോഴിക്കോട്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങുമ്പോഴും ദുബായിലെ ചുട്ടുപൊള്ളുന്ന ചൂടിന്റെ ഭീതിതമായ ഓർമ അയാളില്‍ നിന്ന്‌ വിട്ടുമാറിയിരുന്നില്ല.വിമാനത്താവളത്തില്‍നിന്ന്‌ പുറത്തിറങ്ങിയപ്പോള്‍ വീശിയ തണുത്ത കാറ്റില്‍ അയാള്‍ ചൂളിപ്പോയി.നരകത്തില്‍ നിന്നും സ്വർഗത്തിലെത്തിയത്‌ പോലെ.
വീട്ടിലെത്തി അല്‍പം കഴിഞ്ഞപ്പോഴേക്കും,പതിയെ ചാറിത്തുടങ്ങിയ മഴ തിമിർത്തു പെയ്യാന്‍ തുടങ്ങി.മുറ്റത്തേക്കിങ്ങി ആവോളം മഴനനഞ്ഞു.അതില്‍ അയാള്‍ എല്ലാം മറന്നുപോയി.ഉണക്കക്കുബ്ബൂസുംപരിപ്പുകറിയും അറബിയുടെ ചീത്തവിളിയും എല്ലാം...
പിറ്റേന്ന്‌ പ്രഭാതം.അയാള്‍ക്ക്‌ സുഹൃത്തിന്റെ വീട്ടിലേക്ക്‌ സാധനങ്ങളുമായി പോകേണ്ടതുണ്ട്‌.ബൈക്കില്‍ വേണം പോകാന്‍.കോട്ടില്ല,ഹെല്‍മെറ്റില്ല.കുറെ നേരം കാത്തിരുന്നു.മഴ ചോരുന്ന ലക്ഷണമില്ല.വരാന്തയില്‍ കുട്ടിയെയും ഒക്കത്തുവെച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കവെ അയാള്‍ പറയുന്നുണ്ടായിരുന്നു."പണ്ടാരടങ്ങാന്‍...ഒന്നു ചോർന്നു കിട്ടിയിരുന്നെങ്കില്‍...'

By: sakker hussain
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo