തോറ്റു പെയ്യുന്നു ഞാൻ നിൻ്റെയോർമയിൽ
നീറ്റുകക്കയായ് നിന്നെരിയുന്നു നീ
പ്രാണഭിത്തിയിൽ വാരിപ്പുരട്ടുവാൻ
ശോണവർണ്ണം ലയിപ്പിച്ചെടുക്കവേ
ഉഷ്ണരാത്രിയെച്ചുറ്റി വരിഞ്ഞിട്ടൊ -
രുഗ്രശാപത്തിനർത്ഥം കൊടുക്കുമി -
ത്തക്ഷകാർത്തിക്കു ദംശിച്ചൊടുക്കുവാ-
നക്ഷി നീലിച്ച പക്ഷിയായ് വന്നു നീ
എൻ്റെയക്ഷാംശരേഖകൾ ഭേദിച്ച
നിൻ്റെ ഭൂകമ്പകമ്പനംകേട്ടതും
തുമ്പു തെന്നിപ്പതിച്ച സംഭ്രാന്തി തൻ
കമ്പി വായിച്ചു പൊട്ടിച്ചിരിച്ചു നീ
അന്തരാർത്തിക്കുമോക്ഷം കൊടുക്കുവാ-
നന്ത്യ നേരത്തണഞ്ഞ പരഭൃതം
വെഞ്ചരിക്കുന്നു സ്വപ്നവും സത്യവും
നെഞ്ചു പൊട്ടി മരിക്കുന്നു നിന്നിൽ ഞാൻ
**** ***** ***** ******
നീറ്റുകക്കയായ് നിന്നെരിയുന്നു നീ
പ്രാണഭിത്തിയിൽ വാരിപ്പുരട്ടുവാൻ
ശോണവർണ്ണം ലയിപ്പിച്ചെടുക്കവേ
ഉഷ്ണരാത്രിയെച്ചുറ്റി വരിഞ്ഞിട്ടൊ -
രുഗ്രശാപത്തിനർത്ഥം കൊടുക്കുമി -
ത്തക്ഷകാർത്തിക്കു ദംശിച്ചൊടുക്കുവാ-
നക്ഷി നീലിച്ച പക്ഷിയായ് വന്നു നീ
എൻ്റെയക്ഷാംശരേഖകൾ ഭേദിച്ച
നിൻ്റെ ഭൂകമ്പകമ്പനംകേട്ടതും
തുമ്പു തെന്നിപ്പതിച്ച സംഭ്രാന്തി തൻ
കമ്പി വായിച്ചു പൊട്ടിച്ചിരിച്ചു നീ
അന്തരാർത്തിക്കുമോക്ഷം കൊടുക്കുവാ-
നന്ത്യ നേരത്തണഞ്ഞ പരഭൃതം
വെഞ്ചരിക്കുന്നു സ്വപ്നവും സത്യവും
നെഞ്ചു പൊട്ടി മരിക്കുന്നു നിന്നിൽ ഞാൻ
**** ***** ***** ******
ശ്രീനിവാസൻ തൂണേരി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക