Slider

മരുഭൂമിയിൽ നിന്ന് മലനാടിനു തണലേകിയ മരങ്ങൾ

0

വെള്ളിയാഴ്ച പള്ളിയിൽ നിന്നും ഇറങ്ങിയതും പുറകിൽ നിന്നും ഒരു വിളി.
കുഞ്ഞോനേ .
ആ എന്താ അബുക്കാക ?
ഒന്നുല്ലടാ കുഞ്ഞോ മറ്റന്നാൾ നാട്ടിൽ പോവാ ഇന്ന് വൈകീട്ട് ഇജ് വണ്ടീകൊണ്ട് ഒന്ന് വാ കുറച്ച് ഷോപ്പിങ് ഉണ്ട്
അതിനെന്താ അബുക്കാക ഞാൻ വരാം അല്ല എന്താപ്പോ ഇത്ര പെട്ടന്ന് ?
ഒന്നുല്ലടാ വയ്യ നെഞ്ചിന് ഒരു വേദന
എന്നിട്ട് ഇങ്ങള് ഹോസ്പിറ്റൽ പോയില്ലേ ഇക്ക ?
പോയി വന്നു കുഞ്ഞോ
നാട്ടിൽ പോയി എന്നാ തിരിച്ചു വരാ ഇങ്ങള് ?
ഇനി ഇങ്ങോട്ടില്ല കുഞ്ഞോനേ കുറേ കാലായില്ലേ ഇവടെ
എത്ര കൊല്ലം ആയി ഇങ്ങള് ശരിക്കും
32 കൊല്ലം ആയി അന്റെ പ്രായത്തിൽ വന്നതാ ഇപ്പോ 55 വയസായി .
നാട്ടിൽ പോയിട്ട് ഇനീപ്പോ എന്താ പരുവാടി ?
എന്തെങ്കിലും നോക്കണം ഇന്ഷാ അള്ളാ
ശരി ഇക്കാ വൈകീട്ട് വരാട്ടോ
ആ ന്നാ ഇജ് വിട്ടോ
വൈകീട്ട് രണ്ടാളും ഷോപ്പിങ് കഴിഞ്ഞു വന്നു .
ഇക്ക ഇതൊക്കെ നാളെ പെട്ടി കെട്ടാം
ആയിക്കോട്ടെ
എന്തെങ്കിലും ഉണ്ടോ ഇങ്ങളെ കയ്യിൽ ഇത്ര കാലം ഇവടെ നിന്നിട്ട് ?
എന്ത് കുഞ്ഞോ പെങ്ങമാരേ മൂന്നാളെ കെട്ടിച്ചു മൂത്ത അളിയൻ മരിച്ചപ്പോ അവളുടെ കുട്ടിനെ കെട്ടിക്കാനും
പിന്നെ എന്റെ രണ്ടണം
രണ്ട് കൊല്ലം കൂടി കഴിഞ്ഞ നൗഫൽ പണിക് പോയി തുടങ്ങും
അവനിപ്പോ ഒന്നും നോക്കാനില്ലലോ പെങ്ങമാരേ കെട്ടിക്കണ്ട വീട് വെക്കണ്ട ഇനി അവൻ നോക്കട്ടെ എന്നെ.
ഇങ്ങളെ നൗഫൽ ഭാഗ്യം ഉള്ള കുട്ട്യാ എന്റെ വാപ്പ ഉണ്ടായിരുന്നെ എനിക്കും ഈ കടൽ കടക്കെണ്ടായിരുന്നു അല്ലെ ഇക്കാ.
സാരല്ല കുഞ്ഞോ അനക് പടച്ചോൻ ഉണ്ടാവും അതികം ഇവടെ നിക്കണ്ട ഇന്റെ കുട്ടി വീട് പണി കഴിഞ്ഞാ നാട്ടിൽ കൂടിക്കോ
അത് ശരിയാ ഇക്ക
ശരിക്കും ഇതാണെന്റെ നാട് 32 കൊല്ലം ജീവിതത്തിന്റെ പകുതിയിൽ അതികവും ഇവടെ അല്ലെ ഞാൻ ജീവിച്ചത്
ഇങ്ങക് സങ്കടണ്ടോ പോവാൻ?
സങ്കടം ഉണ്ട് കുഞ്ഞോ നെഞ്ചിലെ വേദന സഹിക്കത്തൊണ്ട പോണേ .
അയ്യേ ഇങ്ങള് കരയാ . നാളെ എല്ലാരോടും പോയി യാത്ര പറയീം
ഞാൻ വന്നിട്ട് പെട്ടി കെട്ടാം എനിക്ക് കുറച്ച് സാദനങ്ങൾ വാങ്ങാനുണ്ട്
വീട്ടിൽ കൊടുക്കണോ ?
നിങ്ങൾ വയ്യാത്ത സമയത്ത് യാത്ര ചെയ്യണ്ട ഇക്ക ഇന്റെ അളിയൻ വന്ന് വാങ്ങിക്കോളും
പിറ്റേ ദിവസം പെട്ടിയൊക്കെ കെട്ടി കഴിഞ്ഞു .
ഇക്കാ ഷാജിയോട് പറഞ്ഞോ നാളെ ഏർപ്പോട്ടിൽ വിടാൻ ?
പറഞ്ഞു കുഞ്ഞോ .ഇജ് വരോ രാവിലെ ?
വർക് ഉണ്ട് എന്നാലും ഞാൻ വരാൻ നോകാം
ഇനി നമ്മൾ കാണോ കുഞ്ഞോ ?
എന്താ കാണാതെ ഞാൻ വന്ന ഉമ്മാനേം കൂട്ടി ഇങ്ങള വീട്ടിൽ വരും
ഈ വേദന കണ്ടോ ഇജ് നാട്ടിൽ വരുമ്പോ ചിലപ്പോ ഞാൻ പോയിട്ടുണ്ടാവും
ഇങ്ങള് കോപ്പിലെ വർത്താനം നിർത്തികൊളീ ആ
ഇക്കാ ഞാനിറങ്ങാ രാവിലെ ഞാൻ വന്നിലേലുo ഇങ്ങള് ഇറങ്ങിക്കോളീം
ഞാൻ വിളിച്ചോള ഇങ്ങളെ പെണ്ണുങ്ങളെ നമ്പറിൽ
കെട്ടിപിടിച്ച് കരഞ്ഞു അവർ അന്ന് പിരിഞ്ഞു
*
5 ദിവസങ്ങൾക്ക് ശേഷം ഷാജിയുടെ ഫോണിലേക് നാട്ടിൽ നിന്നും ഒരു കാൾ വന്നു
ഹലോ ആരാ ?
ഞാനാടാ ഷാജി അബുക്കാക
ആ എന്താ കാക്ക വർത്താനം ഹോസ്പിറ്റൽ പോയോ dr എന്താ പറഞ്ഞെ ?
പോയി ഷാജി അടുത്ത മാസം പത്തിന് ഒരു ഓപ്പറേഷൻ വേണം
ആ ഇന്ന ശെരി ഇക്കാ
ടാ ഷാജി ഞാൻ ഒരു കാര്യം പറയാനാ വിളിച്ചേ
ആ പറ ഇക്ക
ആ കുഞ്ഞോൻറെ കുറച്ച് സാദനം ഉണ്ട് കയ്യിൽ
അവന്റെ അളിയൻ വരും എന്ന പാഞ്ഞേ
ഇപ്പോ ആരേം കാണാനില്ല ആ ഹമുക് വിളിച്ചതും ഇല്ല അവന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടണില്ല ഇജ് കുഞ്ഞോനേ കണ്ടാൽ ഒന്ന് പറ
അത് ഇക്കാ
എന്താടാ ഷാജി ?
ഇക്കാ അന്ന് ഇങ്ങള് പോണ ദിവസം രാവിലെ ഇങ്ങളെ കാണാൻ ഇറങ്ങിയതാ കുഞ്ഞു
അവന്റെ വണ്ടി ആക്സിഡന്റായി
എന്നിട്ട് കുഞ്ഞു എവിടെ ഷാജി ?
കുഞ്ഞോൻ നമ്മളെ വിട്ട് പോയിട്ട് 4 ദിവസായി ഇക്കാ
ഇങ്ങള് ടെൻഷനാവണ്ടന്ന് കരുതി...
ഷാജീ .,
ഇക്കാ എന്താ ഹാലോ ഇക്കാ ഇക്കാ...
അവിടുന്ന് പിന്നെ മറുപടിയൊന്നും ഉണ്ടായില്ല ഷാജി ഫോൺ ഓഫ് ചെയ്തു ....

By: 
Najeeb Kolpadam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo