Slider

സംശയം

0

എല്ലാം ഇല്ലാതാക്കുന്നതിന്റെ
മൂന്നക്ഷരം
എന്നെയും നിന്നെയും
ഇന്നാ കാണും മരത്തിൽ
തൂങ്ങി മരിപ്പിച്ചതും
സംശയം
നിന്റെ ജനനത്തിന്റെ
പേരിൽ അവളെ ചോര തുപ്പിച്ചടിച്ചതും
സംശയം
അമ്മയോടൊന്നും
ഒളിക്കാതെ നിന്നിട്ടും
അച്ഛനന്നെല്ലാം തല്ലി പൊളിച്ചതും സംശയം
തീച്ചൂളയിൽ ആയിരങ്ങൾ
വെന്തു മരിച്ചതും
നിന്റെ പെണ്ണിനെ
പിച്ചിച്ചീന്തിയതും
സംശയം
വെണ്ണീരുപോലും
ബാക്കിയാകാതെ ജനലക്ഷങ്ങളെ
കൊന്നു തള്ളിയ
സാമ്രാജ്യത്വവാദികൾ പറഞ്ഞതും സംശയം
അതെ
ഇവനാണ് ഈ വാക്കാണ്
ഈ പേരാണ്
നാശം
മനുഷ്യനെ
മൃഗത്തേക്കാളും വൃത്തികെട്ടവനാക്കുന്ന മൂന്നക്ഷരം
സംശയം
എന്നിട്ടും അവൻ പറയുന്നു
ഞാൻ മനുഷ്യനെന്ന്
----
സാബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo