Slider

അപ്പുവിന്റെ ലോകം

0

നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ====

''അപ്പു....''
ആ വിളികേട്ട് അവൻ പതിയെ കണ്ണ് തുറന്നു നോക്കുമ്പോൾ വെളുത്ത മൂടൽ മഞ്ഞു പുക ചുറ്റിലും പടന്നിരിക്കുന്നു, പതുകെ മഞ്ഞു പുകകൾക്കിടയിലൂടെ അമ്മയുടെ മുഖം തെളിഞ്ഞു വരുന്നത് അവൻ കണ്ടു..
''അമ്മെ...'' അവൻ പതിയെ വിളിച്ചു.
അമ്മ അവനടുത്തു വന്നു. അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു എന്നിട്ടു അവന്റെ അടുത്ത് ഇരുന്നു. കായ്കൾ മുടിയിഴയിൽ തലോടി. അപ്പോഴവന്റെ കണ്ണിൽനിന്ന് കണ്ണീർ ചാലുകളായി ഒലിച്ചിറങ്ങി. അമ്മ ചിരിച്ചുകൊണ്ട് സാരി തലപ്പുകൊണ്ട് അവന്റെ മുഖവും തുടച്ചുകൊടുത്തു
''അമ്മെ...'' അവൻ വിതുമ്പികൊണ്ടു വിളിച്ചു...
''അമ്മേടെ..മോനെന്തിനാ കരായണേ.. സാരല്യാട്ടാ....'''അമ്മ അവന്റെ തടിയിൽ പിടിച്ചു നെറ്റിയിൽ ചുംബിച്ചു....'''അമ്മ വന്നില്ല ന്റെ കുട്ടി കരയണ്ടാട്ടാ....''
''ആരാ മോനെ തല്ലിയത്....അച്ഛനാ....''
''ഉം''നിഷേധാർത്ഥത്തിൽ അവൻ തലയാട്ടി തേങ്ങി പറഞ്ഞു '' അച്ഛൻ ഇന്നലെ രാത്രി പോയതാ..''
''പിന്നാര് ചെറിയമ്മയാണോ....''
''ഉം..'' അവൻ മൂളികൊണ്ടു തലയാട്ടി
''ഒത്തിരി തല്ലിയോ ന്റെ കുട്ടിനെ.... അമ്മ അവളെ വഴക്കു പറയാട്ടോ...എവിടെയൊക്കെയാ തല്ലിയത്..''
അവൻ അമ്മക്ക് കാണിച്ചു കൊടുത്തു കൈ തണ്ടയിലും, തുടയിലും, പുറത്തും അടിയുടെ ചുവന്ന തിണിർത്ത പാടുകൾ...അതെല്ലാം കണ്ടപ്പോൾ അവരുടെ കണ്ണിൽനിന്നും കണ്ണീർ തുള്ളികൾ ഇറ്റിവീണു... പെട്ടന്ന് തന്നെ അവൻ കാണാതെ അവരതു തുടച്ചു കളഞ്ഞു. എന്നിട്ടവന്റെ പാടുകളിൽ തലോടി ചോദിച്ചു
''മോന് വേദനിക്കുന്നുണ്ടോ...''
''കുറേശെ...'' '
''ഇപ്പൊ മാറ്റിത്തരാം ഒരു മരുന്നുണ്ട്...''' എന്ന് പറഞ്ഞവർ അവന്റെ മുറിവുകളിൽ തലോടി ചുംബിച്ചു
''ഇപ്പൊ എങ്ങനെ...'' അവനൊന്നു ചിരിച്ചു
'' ഇന്ന് അടിക്കാൻ എന്താ കാരണം ന്റെ മുത്തേ...''
''അത്..അത്....അമ്മേ ഞാൻ ഒന്ന് ചെയ്തിട്ടില്ല...ചെറിയമ്മ വെറുതെ.... ഞാൻ സ്കൂൾ വിട്ടുവരുമ്പോളുണ്ട് മനോജ് അങ്കിളിന്റെ കാര് കിടപ്പുണ്ടായിരുന്നു... മുൻവശത്തെ ഡോർ അടഞ്ഞിരുന്നു... ഞാൻ ചെറിയമ്മയെ വിളിച്ചു നോക്കി..കണ്ടില്ല പിന്നെ വീടിന്റെ പിൻഭാഗത്തു നോക്കി അവിടെയും ഡോർ അടിഞ്ഞിരുന്നു.. പിന്നെ ചെറിയമ്മേടെ മുറിയുടെ ജനവാതിൽ തുറന്നു കിടക്കുകയായിരുന്നു പക്ഷെ കർട്ടൻ ഇട്ടിരുന്നു... ചുവരിലെ തിണ്ടിൽ കയറി കർട്ടൻ മാറ്റി നോക്കുമ്പോൾ.......''അവനൊന്നു നിർത്തി അമ്മയെ നോക്കി
''പറ മോനെ നോക്കുമ്പോലെന്താ കണ്ടത്....''
''അയ്യേ...വേണ്ടമ്മേ.....''
''പറ ന്റെ കുട്ടി പറ...''
''ഒരീസം ഞങ്ങളുടെ സ്കൂളിൽ ലഞ്ച് ബ്രേക്കിന് കളിക്കുമ്പോൾ. സ്കൂളിനടുത്തുള്ള വനജേച്ചിടെ വീട്ടിന്റെ പിന്നിൽ രണ്ടു പാമ്പുകൾ കെട്ടി വരിഞ്ഞു മേലോട്ടും പിന്നെ കിടന്നുരുണ്ടായിരുന്നു.. അത് പോലെ ചെറിയമ്മേടെ മേല് മനോജ് അങ്കിൾ രണ്ടു പേരും ഡ്രസ്സ് ഒന്നും ഇല്ലാതെ...അയ്യേ.... ചെറിയമ്മേടെ അമ്മിഞ്ഞയെല്ലാം കണ്ടു... പെട്ടെന്നാണ് ചെറിയമ്മ എന്നെ കണ്ടത്... ചെറിയമ്മ എന്നെ തുറിച്ചു നോക്കി..ഞാൻ പേടിച്ചു ഓടി മാവിന്റെ പിന്നിലൊളിച്ചു. കുറച്ചു കഴിഞ്ഞപ്പോ .. മനോജ് അങ്കിൾ കാറും എടുത്ത് പോയി... മുൻവശത്തെ നോക്കുമ്പോൾ ചെറിയമ്മയെ കണ്ടില്ല..അകത്തു ചെന്ന് അവിടെ ഒന്നും ചെറിയമ്മയെ കണ്ടില്ല.. അപ്പോഴുണ്ട് മുകളിൽനിന്നു വിളിക്കുന്നു....മുകളിലേയ്ക്കു.കയറി വന്നു.. എന്നിട്ടു ഈ ഇവിടെ വച്ച് കൂറേ വഴക്കു പറഞ്ഞു. ബെൽറ്റു കൊണ്ടും പൊതിരെ തല്ലി....അമ്മേ...എനിക്കൊന്നും അറിയില്ലമ്മേ...'' അവൻ അമ്മയുടെ കൈകളിൽ പിടിച്ചു കരഞ്ഞു ....
ഒരു കാൽ പെരുമാറ്റം അവൻ കോട്ടു '' 'അമ്മ പൊയ്ക്കോ ...ചെറിയമ്മ കാണണ്ട...ആ വാതിലിന്റെ പിന്നിൽ ഒളിച്ചോ....'''അമ്മ വാതിലിൽ പിന്നിൽ ഒളിച്ചു നിന്നു...അവൻ ചുവരിലെ മൂലയിൽ ഒതുങ്ങി കണ്ണടച്ച് ഇരുന്നു...ചെറിയമ്മ വന്നു അവനെ ഒന്ന് നോക്കി മുരടനക്കി പോയി..
അവൻ പതിയെ കണ്ണ് തുറന്ന് അമ്മയെ വിളിച്ചു ''അമ്മേ ചെറിയമ്മ പോയി വാ..''
'അമ്മ അവന്റെ അടുത്ത് വന്നു ചിരിച്ചുകൊണ്ട് പറഞ്ഞു ''കള്ളൻ നല്ല അഭിനയം അറിയാല്ലേ..''
''ഞാൻ അമ്മേടെ മോൻ അല്ലെ.....ഹാ..'' കുണുങ്ങി ചിരിച്ചു
''അമ്മാ .... അമ്മയെന്തിനാ എന്നെ വിട്ടുപോയെ...''
''മോനെ അത്...''
''ഇന്ന് അമ്മേടെ കൂടെ ഞാന് വരും...'അമ്മ എവിടെക്കാ പോണേ..എന്നെയും കൊണ്ടുപോ... '''അമ്മാ...എവിടെയാ നിൽക്കുന്നത് ''
'''അമ്മ വളരെ ദൂരെയാ.... ഒരു സ്ഥലത്തു....''
''എന്നെയും കൊണ്ടുപോകുമോ...എനിക്ക് വയ്യ ചെറിയമ്മേടെ അടികൊള്ളാൻ ...ഞാന് ഇന്ന് അമ്മേടെ കൂടെ വരാം...''
''വേണ്ടാ...മോനെ..'അമ്മ മോനെ ഇടയ്ക്കിടെ ഇവിടെ വന്നു കണ്ടോളാം....മോനെ എപ്പോ അമ്മയെ കാണണമെന്ന് തോന്നുമ്പോൾ വിളിച്ചാൽ മതി....'അമ്മ പറന്നു വരാം ....എന്തെ ...
''വേണ്ടാ...എനിക്കിവിടെ നിക്കണ്ടാ....''
''അമ്മേടെ മോൻ പഠിച്ച് മിടുക്കനായി വല്യ ആളാവേണ്ടതല്ലേ....'''അമ്മ അവന്റെ മുടിയിൽ സ്നേഹപൂർവ്വം തലോടിപറഞ്ഞു
''വേണ്ടാ...എനിക്ക് അമ്മേടെകൂടെ നിന്ന് വലിയ ആളായാമതി.....''
അവൻ പൊട്ടിക്കരഞ്ഞു പറഞ്ഞു ''അമ്മയ്ക്കും അപ്പുനെ വേണ്ടല്ലേ......അപ്പൂന് ആരുംല്യ...അച്ഛനും വേണ്ടാ.. അച്ഛനും വഴക്കു പറയും...'' അവൻ പിന്നെയും കരഞ്ഞു
അമ്മയുടെ കണ്ണിൽനിന്ന് ചുടുകണ്ണീർ ഒഴുകി... അവൻ അമ്മയുടെ കണ്ണീർ തുടച്ചു പറഞു ''നല്ല അമ്മല്ലേ...എന്റെ പൊന്നമ്മയല്ലേ....
അമ്മ ഒരു ദീർഘ നിശ്വാസം വിട്ടു എന്നിട്ടു അവന്റെ തോളിൽ കായ്കൾ വച്ച് പറഞ്ഞു '' എന്ന മോനെ വാ...''
അവന്റെ മുഖം സന്തോഷത്താൽ തിരതല്ലി. അമ്മ അവനെ പിടിച്ചു എഴുന്നേല്പിച്ചു... അവന്റെ കൈ പിടിച്ചു അവർ നടന്നു. ആയപ്പോൾ അവനു തന്റെ ശരീരത്തിലെ വേദന മാറിയപോലെതോന്നി...
'അമ്മ അവന്റെ കയ്യിൽ മുറുകെപ്പിടിച്ചിരുന്നു.. റൂമും കടന്നു. ആരും കാണുന്നില്ലന്നു ഉറപ്പുവരുത്തി. 'അമ്മ അവനോടു പതിയെ നടക്കാൻ ആംഗ്യം കാണിച്ചു.. അവർ പതിയെ നടന്നു ബാൽക്കണിയിൽ ചെന്ന് നിന്നു. ചുറ്റിലും നോക്കികൊണ്ട് അമ്മ അവനെ നോക്കി ചിരിച്ചു അത് കണ്ടു അവനും ചിരിച്ചു....അമ്മ ബാല്കണിയുടെ അരമതിലിൽ കയറി.. അവനും കൂടെ കയറി.... തണുത്ത കാറ്റു അവരുടെ ശരീരത്തെ തഴുകി പോയി
''മോന് പേടിയുണ്ടോ...''
''ഇല്ല.. അമ്മണ്ടല്ലോ...പിന്നെന്തിനാ പേടിക്കുന്നെ....'' അവൻ ചിരിച്ചു
അമ്മയുടെ കാലുകൾ വായുവിൽ ചവിട്ടു നടന്നു കൂടെ അവനും....പെട്ടന്നമ്മയുടെ പുറകിൽ ചിറകു മുളച്ചു.. അവർ ആകാശത്തിലൂടെ പറന്നു...'അമ്മ അവന്റെ കായ്കൾ മുറുകെ പിടിച്ചിരുന്നു...അവൻ മേഘങ്ങളെ തൊട്ടു...അവനടുത്തുകൂടെ പക്ഷികൾ പറന്നുപോയി. മേഖങ്ങൾക്കു മുകളിൽനിന്നു താഴോട്ടുനോകുമ്പോൾ പച്ചപ്പുകളും അവക്കിടയിൽ കുറെ വീടുകളും ബിൽഡിങ്ങുകളും... അവനപ്പോൾ ഓർത്തത് എപ്പോഴോ കണ്ട സിനിമയിലെ ആകാശകാഴ്ചയായിരുന്നു... വീടുകൾ തീപ്പെട്ടികൂട് പോലെയും ആളുകൾ ഉറുമ്പുപോലെയും കണ്ടപ്പോൾ അവൻ പൊട്ടിച്ചിരിച്ചു....എവിടെയാണ് തന്റെ വീട്....താ അവിടെ... തന്റെ വീടിന്റെ ഭാഗത്തേക്ക് നോക്കി...വീടിന്റെ മുറ്റത്തു എന്തോ വെളുത്ത സാധനം കിടക്കുന്നു... ഒന്ന് സൂകിഷിച്ചു നോക്കി... തന്റെ പ്രായം തോന്നിക്കുന്ന ഒരു കുട്ടി തന്റെ അതെ സ്കൂൾ യൂണിഫോം ഇട്ടു കിടക്കുന്നു....അവൻ ആ കുട്ടിയുടെ മുഖം നോക്കാൻ ശ്രമിച്ചു...ചെരിഞ്ഞു കിടക്കുന്ന കുട്ടിയുടെ മുഖം കണ്ടു ....അതെ അത് താൻ തന്നെ....ഒന്ന് ഞെട്ടി കണ്ണടച്ചു പിടിച്ചു പിന്നെ തുറന്നു നോക്കുമ്പോൾ ചുമർ...അവൻ അത്ഭുതത്തോടെ ചുറ്റിലും നോക്കി. അതെ നാലുഭാഗത്തും നോക്കി അതെ ചുമർ നാലുഭാഗത്തും...ദേഹമാസകൾ വേദനിക്കുന്നു.... അവൻ കാൽമുട്ടിൽ തലചായ്ച്ചു ഉറക്കെ കരഞ്ഞു വിളിച്ചു..... അമ്മേ.....''
''മിണ്ടാതെ....കിടക്കടാ....അസത്തെ.....'' ആ ഒരു അലർച്ചയിൽ പേടിച്ചരണ്ട് അവൻ നിശബ്ദമായി തേങ്ങി...
നിഷാദ് മുഹമ്മദ്...''
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo