
മഞ്ഞു പെയ്യുന്ന മണിയറക്കുള്ളിലായ്
മകരരാവിന്റെ മദനയാമങ്ങളിൽ
മധുര വേളയിലുതിർന്ന വിയർപ്പുനീർ
മകനെ നൽകിയ കാലചക്രമേ...
മകരരാവിന്റെ മദനയാമങ്ങളിൽ
മധുര വേളയിലുതിർന്ന വിയർപ്പുനീർ
മകനെ നൽകിയ കാലചക്രമേ...
മോഹമുണ്ടേറെ മനസ്സിലെന്നാകിലും
മാൻ മിഴിയവളുഴറും മനമോടെ
മകനായ് പള്ളിമേടയിലൊരുക്കിയ
മെത്തയിലവനെയുപേക്ഷിച്ചു നിർദയം
മാൻ മിഴിയവളുഴറും മനമോടെ
മകനായ് പള്ളിമേടയിലൊരുക്കിയ
മെത്തയിലവനെയുപേക്ഷിച്ചു നിർദയം
മോഷണത്തിലാരുമില്ലവളെ വെല്ലാൻ
മോഹവലയത്തിൽ വീഴ്ത്താൻ മടിയുമില്ല
മോഹിച്ചിടാരുമവളുടെഭംഗിയിൽ
മോഹിനിയാണവൾ സംശയമേതുമില്ല.
മോഹവലയത്തിൽ വീഴ്ത്താൻ മടിയുമില്ല
മോഹിച്ചിടാരുമവളുടെഭംഗിയിൽ
മോഹിനിയാണവൾ സംശയമേതുമില്ല.
മകനെ മാറിലണച്ചു ചേർത്താൽ
മടിച്ചു നിന്നിട്ടും മന്നവ പുംഗവൻമാർ
മോഷണവേലകൾ ദുഷ്കരമാമതിനാൽ
മടിയാതെ കുഞ്ഞിനെയകറ്റിനിർത്തി
മടിച്ചു നിന്നിട്ടും മന്നവ പുംഗവൻമാർ
മോഷണവേലകൾ ദുഷ്കരമാമതിനാൽ
മടിയാതെ കുഞ്ഞിനെയകറ്റിനിർത്തി
മകനെ മടിയാതെ മിശിഹായേറ്റെടുത്തു
മിടുക്കനായവൻ വളർന്നു നൂനം
മടിയേതുമില്ലാതെ ദത്തെടുത്തു
മുതിർന്ന ഹൃദയത്തിനുടമയുള്ളോർ
മിടുക്കനായവൻ വളർന്നു നൂനം
മടിയേതുമില്ലാതെ ദത്തെടുത്തു
മുതിർന്ന ഹൃദയത്തിനുടമയുള്ളോർ
മേനിയഴകവൾക്കിന്ന് നഷ്ടമായി
മടിയായ് മന്നവർക്കവളെ നേടാൻ
മടിയാതെ കളം മാറ്റിയവളറിങ്ങി
മക്കളെ മോഷ്ടിച്ചവൾ സമ്പന്നയായി
മടിയായ് മന്നവർക്കവളെ നേടാൻ
മടിയാതെ കളം മാറ്റിയവളറിങ്ങി
മക്കളെ മോഷ്ടിച്ചവൾ സമ്പന്നയായി
മറക്കാതെ മനുഷ്യാ നീയറിഞ്ഞു കൊൾക
മഹത്തായ ശിൽപ്പി തൻ കളിപ്പാവ നമ്മൾ
മടിയാതെയന്നവൾ കൈക്കലാക്കി
മകനെന്നറിയാതെയാ പിഞ്ചുമേനി
മഹത്തായ ശിൽപ്പി തൻ കളിപ്പാവ നമ്മൾ
മടിയാതെയന്നവൾ കൈക്കലാക്കി
മകനെന്നറിയാതെയാ പിഞ്ചുമേനി
മാറിടം തുടിക്കുന്നതറിഞ്ഞിടാതെ
മാനസം കല്ലാക്കി മാറ്റിയ ദുഷ്ടയപ്പോൾ
മാനസപുത്രനെ നൽകിയല്ലോ
മാറിടം തുരക്കാനായി നിശാചരർക്കായ്
മാനസം കല്ലാക്കി മാറ്റിയ ദുഷ്ടയപ്പോൾ
മാനസപുത്രനെ നൽകിയല്ലോ
മാറിടം തുരക്കാനായി നിശാചരർക്കായ്
ശ്രീധർ .ആർ .എൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക