Slider

മഴക്കെടുതികൾ

0
Image may contain: 1 person, smiling
••••••••••••••••••••••••••••••
ഉരുൾപൊട്ടലിൽ തകർന്ന,
താൻ പഠിച്ചൊരു സ്കൂളിൻ മുറ്റത്താൾക്കൂട്ട നടുവിലൂട-
“യ്യായിരം ഫ്രണ്ട്സി"ലാരോടേലുമൊന്ന്
“തോണ്ടിമിണ്ടാൻ” “കട്ട”യും നോക്കി
ഫോണും പൊക്കിപ്പിടിച്ച്‌ പമ്മി നടക്കുന്നുണ്ടൊരുവൻ.
കുത്തൊഴുക്കിൽ ഒലിച്ച്‌ പോയൊരു
“എം ബി”യെ പ്രാകി “ പ്രണയം “റീച്ചാർജാവാതെ”
അലറി കരയുന്നുണ്ടരുവിതൻ കരയിലൊരു
പ്രണയവിരഹിണിയായൊരു തവളപ്പെണ്ണു.
ഫ്രീക്കൻ ചെറുമകന്റെ ഫോൺ തെളിയുന്നതും നോക്കി,
ഈച്ചപാറി വീഴുന്നൊരു കേക്കിനെ കൈവീശി
കാത്തിരിക്കുന്നുണ്ട് കൈയ്യിലൊരു കത്തിയുമായി വല്ല്യപ്പനും, വായിലൂറിയ വെള്ളവുമായി ചുറ്റിലും
കുറേ കുഞ്ഞുഫ്രീക്കന്മാരും.
ചെളിയിൽ പൂണ്ടൊരു ജീപ്പിന്നുള്ളിലെ,
ക്യാമറകണ്ണിൻ വെളിച്ചവും കാത്ത്‌,
ചീയാൻ തുടങ്ങുന്നുണ്ടൊരു കാർന്നോർ,
അകലെ കുന്നിൻ ചെരുവിലെ മണിമാളികയിൽ.
പ്രസവാശുപത്രി കിടക്കയിൽ നിന്നും പറിച്ചെടുത്ത്‌
“ലൈവിൽ” കൊണ്ടു പോയൊരു കൊച്ചു കിടാവ്‌
തൊള്ളകീറി കരയുന്നുണ്ട്‌.
“നെറ്റ്‌ കട്ടായ്‌ വട്ടായൊരച്ഛന്റെ” “പിച്ചി"ൻ
നൊമ്പരത്താലമ്മതൻ മാറിലൊട്ടാൻ.
ഈ വെള്ളോന്നിറങ്ങീട്ട്‌ വയലിലെ തിരിളൊന്ന്
പൊങ്ങീട്ടടുപ്പിന്നീ വെണ്ണീരൊന്ന് വാരാൻ,
കൊതിയോടെ നിനച്ചൊരാതലമുറയുടെ
ശാപം പേറിയൊരറ്റത്ത്‌ പതുങ്ങിയരിപ്പുണ്ട്‌
"നെറ്റും,കവറേജും”.

By: Shaji Eruvatty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo