
"എന്താ സ്വപ്നം കാണുകയാണോ "
കുടിലിലെ.. പായയിൽ. താൻ വന്നതൊന്നും അറിയാതെ കിടന്ന നങ്ങേലിയെ നോക്കി അയാൾ ചോദിച്ചു
അവൾ ഞെട്ടലോടെ ചാടിയെഴുന്നേറ്റു
"ഞാൻ അറിഞ്ഞില്ല.. വന്നത് "
"എന്താ...ഇതിന് മാത്രം ആലോചിക്കാൻ സ്വപ്നം കാണാൻ എന്റെ നങ്ങേലി പെണ്ണ് തുടങ്ങിയല്ലോ
"ഒന്നുമില്ല.. ഓരോന്ന് ആലോചിച്ചു കിടന്നുപോയി '
'ഇന്ന് ഒന്നും കിട്ടിയില്ല.. പിന്നെ തരാമെന്നു പറഞ്ഞു.തമ്പ്രാൻ . "
"സാരമില്ല.. എന്നോടുള ദേഷ്യം ആയിരിക്കും. മാറ് കാട്ടാത്ത ദേഷ്യം "
അവൻ ഒന്നും പറഞ്ഞില്ല . ഒന്ന് മൂളുക മാത്രം ചെയ്തു
"ഉച്ചക്കത്തെ കഞ്ഞി ഉണ്ട് എടുക്കാം.."
അപ്പോൾ നീ ഒന്നും കഴിച്ചില്ലേ നങ്ങേലി
അവൾ ചിരിച്ചു " തോന്നി ഇന്ന് . ഒന്നും കിട്ടില്ലെന്ന്.. "
"എന്നാൽ ഒരുമിച്ചു കഴിക്കാം വാ "
അവൾ. പ്ലാവില കൊണ്ട് കുമ്പിൾ കുത്തി അവന്റെ അരികിലിരുന്നു
രണ്ടു കുമ്പിൾ അവനും ഒരു കുമ്പിൾ അവളും .. മൂന്നാം വട്ടം കോരാൻ നോക്കിയപ്പോൾ..രണ്ടു മണി വറ്റ് മാത്രം
അവൾ.. കൈകൊണ്ടു അതെടുത്തു ഉള്ളം കയ്യിൽ വെച്ച്.. അവന് നീട്ടി .
അവൻ ഒരു ചിരിയോടെ രണ്ടുമണിയും അവളുടെ വായിൽ വെച്ചു കൊടുത്തു..
"നാട്ടിലെ സുന്ദരി ആണെന്നാണ് എല്ലാവർക്കും പറയുന്നേ. "
അവൾ ചിരിച്ചു .. ചാണകം മെഴുകിയ നിലത്തേക്ക് പായ വിരിച്ചു..അവൾ കിടന്നു.. അരികിൽ അവനും..
"ഇന്ന് വടക്കേ പാടത്തെ കൊയ്ത്തു അല്ലെ..പോവുന്നില്ലേ "
നങ്ങേലി വിളിച്ചപ്പോൾ ആണ് അവൻ എഴുനേൽക്കുന്നത്
"ഞാൻ പോണില്ല.. "
എന്നാൽ എന്നെ വള്ളം കാണിക്കാൻ കൊണ്ട് പോവോ
"അയ്യോ.. അത് പറ്റില്ല. "
"അതെന്താ . കാണാൻ പാടില്ലേ "
"അതല്ല നിന്നെ അവർ കണ്ടാൽ "
"പെണ്ണിന് ആകര്‍ഷകമായ മുലകളും ഉണ്ടാകും .. അതുകൊണ്ട് വീടിനു പുറത്തിറങ്ങരുത് എന്നുണ്ടോ?.
"അതല്ല മുലക്ക് കരം അടക്കേണ്ടി വന്നാൽ..ഇപ്പോൾ തന്നെ എന്നെ പിടിക്കുല. "
അവൾ ഒന്നും പറയാതെ മുഖം താഴ്ത്തി
അത് കണ്ടപ്പോൾ അവന് വിഷമം ആയി..
"നീ വാ..ഞാൻ കൊണ്ടു പോകാം "
അവൾ.. മുണ്ടുടുത്തു.. മാറ് മറച്ചു കൊണ്ട്.. അവന്റെ കൂടെ പുറത്തിറങ്ങി
അവൾ മാറ് മറച്ചതു കൊണ്ട് അടുത്തുള്ള കുടിലിലെ പെണ്ണുങ്ങൾ.. അവളെ കണ്ണുരുട്ടി നോക്കി.. ഇവൾ ഇതെന്തു ഭാവിച്ചാണ് എന്ന മട്ടിൽ
അവർ...നടക്കവേ അതാ വരുന്നു.. നാട്ടിലെ ഒരു കൂട്ടം പ്രമാണിമാർ
അത് കണ്ട് അവർ മെല്ലെ ഒരു ഓരം മാറി നിന്നു
അവർ കുറച്ചകലെ നിലയുറപ്പിച്ചുകൊണ്ട്. നങ്ങേലിയെ അടിമുടി നോക്കി
എന്താ കണ്ടാ ഇത്രക്ക് ധിക്കാരം ആയോ. ഇവൾ..മുല മറച്ചു പിടിക്കുന്നോ
കണ്ടൻ ഒന്നും മിണ്ടിയില്ല..
"പറയാ.. മാറു മറക്കാതെ കാണിക്കാൻ.. "
നങ്ങേലി.. ഒരടി മുന്നോട്ടു വെച്ചു.. നിലത്തേക്ക് കാർക്കിച്ചു തുപ്പി
പിന്നെ.. ഭർത്താവിന്റെ കൈ പിടിച്ചു മെല്ലെ നടന്നു
ആ വാർത്ത നാട് മുഴുവൻ വ്യാപിച്ചു..
ചിരുകണ്ടന്‍റെ ഭാര്യക്ക് ഇത്ര അഹങ്കാരമോ?
കരം പിരിക്കുവാന്‍ ഏര്‍പ്പെടുത്തിയിരുന്ന രാജകിങ്കരന്മാര്‍ വിവരം അറിഞ്ഞു
നങ്ങേലിയുടെ ധിക്കാരത്തിനു.. ഭീമമായ കരം തന്നെ ചുമത്തപ്പെട്ടു
പക്ഷെ.. കരം അടക്കാൻ നങ്ങേലി തയ്യാറായില്ല
നങ്ങേലി കരമടയ്ക്കുന്നില്ലെന്നറിഞ്ഞ പ്രവൃത്ത്യാർ രാജകിങ്കരൻ മാർ കൂടെ വീട്ടിലേക്കെക്ക് പുറപ്പെട്ടു
പക്ഷേ രണ്ടും കൽപിച്ചായിരുന്നു നങ്ങേലി
പ്രവൃത്ത്യാർ എത്തുന്നതിനു മുൻപേ കുളിച്ചു, ഭക്ഷണവും കഴിച്ചു തയാറായി. കരം കൊടുക്കുന്ന ചടങ്ങിനായി മുറ്റത്തു തൂശനില വെട്ടി വിളക്കും കത്തിച്ചുവച്ചു.
അവൾ പുഞ്ചിരിയോടെ അവരെ വരവേറ്റു
അവര്‍ണ്ണന്‍റെ പണത്തിന്നു തൊട്ടുകൂടായ്മ ഇല്ലെങ്കിലും, അത് നല്‍കുന്ന കൈകള്‍ തീണ്ടിക്കൂടാ..
നങ്ങേലി. ഭർത്താവിന്റെ മുഖത്തേക്ക് നോക്കി ..
പിന്നെ..ഒരു ചെറു ചിരിയോടെ നങ്ങേലി കരമെടുക്കാൻ വീടിനകത്തേക്കു പോയി.
പിന്നിലേക്കു മടക്കിവച്ച കൈയുമായിട്ടായിരുന്നു മടങ്ങി വരവ്, എന്തോ ഒളിപ്പിച്ചിട്ടെന്ന പോലെ
"എവിടെ കരം "
"തരാം "
തൊട്ടടുത്ത നിമിഷം, പിന്നിലേക്കു മടക്കിവച്ചിരുന്ന കൈ മുന്നിലേക്കു കൊണ്ടുവന്നു നങ്ങേലി.
മൂർച്ചയേറിയ അരിവാളായിരുന്നു കൈയിൽ.
സ്വന്തം മുലയിലേക്കാണതു നീണ്ടത്. അരിവാളിന്റെ മൂർച്ചയുടെയറ്റത്ത് മുലയറ്റ് നിലത്തേക്കു വീണു,
തൂശനിലയിൽ ചോര നിറഞ്ഞു. മാറിടത്തിൽനിന്നു ചോരവാർന്നൊഴുകി
ചോരയില്‍ പൊതിഞ്ഞ ആ മാംസപിണ്ഡങ്ങള്‍ അവള്‍ ഇലയില്‍ വച്ചു.
ചോരയില്‍ പൊതിഞ്ഞ ആ മാംസപിണ്ഡങ്ങള്‍ അവള്‍ ഇലയില്‍ വച്ചു.
ഭയന്ന് വിറച്ചു പോയ രാജകിങ്കരന്മാര്‍ക്ക് മുന്നില്‍ എക്കാലത്തെയും ഉയര്‍ന്ന മുലക്കരം തന്നെ നല്‍കി. അവൾ... പറഞ്ഞു
"ഇത് എടുത്തു കൊൾക.. ഇനി ഞാൻ കരം തരേണ്ടതില്ല.. "
അത് കണ്ട പ്രവൃത്ത്യാരും കിങ്കരന്മാരും ഓടി രക്ഷപെട്ടു..
കണ്ടൻ ആവട്ടെ.. ഞെട്ടലോടെ നിൽക്കുകയായിരിന്നു..
അവൻ ഓടി അവളുടെ അരികിൽ ചെന്നപ്പോഴേക്കും.. അവൾ കുഴഞ്ഞു വീണു..അവൻ കൈകളാൽ അവളെ താങ്ങി.. മെല്ലെ മടിയിൽ കിടത്തി....
രക്തം... ചാലുപോലെ ഒഴുകുകയാണ്... അവന്റെ കണ്ണുകളിൽ.. അപ്പോൾ.. കണ്ണുനീർ ഉണ്ടായിരുന്നില്ല.. അവൻ അവളെ നെഞ്ചോടു ചേർത്ത് ... പുറത്തേക്ക് നോക്കി..
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചോര വാർന്നു മരിച്ചു..
നാടാകെ ഇ ശ്രുതി പടർന്നു..
അന്ന് വൈകുന്നേരം അവൾക്കായി ചിതയൊരുങ്ങി....
അവളെ ചിതയിൽ വെച്ച ശേഷം.. കണ്ടൻ തെല്ല് പുറകോട്ടു മാറി..
അഗ്നി അവളെ ഭക്ഷിക്കുന്നത് നോക്കി...നിന്നു.. പിന്നെ മുകളിലേക്ക് നോക്കി..
പിന്നെ.. ആ ചിതയിലേക്ക് എടുത്തു ചാടി..
നങ്ങേലിക്ക് ഒപ്പം.കണ്ടനും....
കണ്ടൻ ആദ്യമായി സതി അനുഷ്ടിച്ച പുരുഷൻ ആയി മാത്രമല്ല.. മറിച്ചു യഥാർത്ഥ സ്നേഹ മാതൃക കൂടിയായി
സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്കും, ആത്മാഭിമാനതിനും വേണ്ടി രക്തസാക്ഷിയായ നങ്ങേലിയുടെ ഈ ത്യാഗത്തിന്‍റെ ചരിത്രം അധികം എവിടെയും രേഖപ്പെടുത്തിയിട്ടില്ല .. ഞാൻ കഥയുടെ ഭാഷ്യം നൽകി എന്ന് മാത്രം.. കാരണം എന്നെ അത്രത്തോളം സ്വാധിനിച്ചിരുന്നു ..ഇ പ്രണയം.. ഇ പോരാട്ടം..
സ്നേഹപൂർവ്വം സഞ്ജു കാലിക്കറ്റ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക