Slider

ആത്മ സഖി

0
Image may contain: 1 person, selfie, beard, closeup and indoor


**************
പകൽ മയങ്ങുന്ന നേരത്ത്, സ്വപ്നത്തിലെന്നരികിലെത്തി ചെമ്മെ മമ സഖി .
ഇതൾ വിടർന്നൊരാ ചെമ്പക പൂക്കൾ പോൽ,
കനവിലോർമ്മതൻ ഗന്ധം പരക്കുന്നു .
മലർ മിഴിയവളുടെ നീൾമിഴി കണ്ണിണ
മനമിതിൽ നീന്തിത്തുടിക്കുന്നു പരലുപോൽ .
ചിറകടിച്ച് ഞാൻ സ്വപനത്തിലവളുമായ്
മലർ നിറഞ്ഞൊരു തോപ്പിലെത്തീടുന്നു .
കളി ചിരി കൊഞ്ചലുകൾ കൊണ്ടു ഞാൻ
അവളുമൊത്താ തോപ്പിൽ ചരിക്കവെ .
നിമി തിളങ്ങി മറഞ്ഞതെന്തോമലെ
തിരികെയെത്താത്ത ദൂരത്തിലേക്കു നീ .
മമ സഖീ നീ മറഞ്ഞൊരാ നേരത്ത്
ഇരുൾ പടർന്നെന്റെ മുന്നിലെ പാതയിൽ ,
അകലെ മാഞ്ഞൂ, വസന്തം ഇതളിട്ട
നിറമണിഞ്ഞോരു കുഞ്ഞു കനവുകൾ .
ചകിതനായ് ഞാൻ ഇരുൾ മൂടിയ വീഥിയിൽ
ഇതൾ വിടർന്ന നിശ തന്നിലേകനായ് .
അകലെ മാഞ്ഞ നീ തന്നൊരാ ഓർമ്മകൾ
നിണമൊഴുക്കിയെൻ ഹൃത്തടം നീറ്റുന്നു .
ഇനിയടുക്കലേക്കില്ലെന്ന ചിന്തയിൽ,
ഉരുകി നീറുന്നിതെൻ മനം മേൽക്കുമേൽ.
പിരിയുകെൻ മനതാരിൽ നിന്നു നീ,
അകലെദൂരേക്ക് മായുക മൽ സഖീ .
കഴിവതില്ലീ ജന്മ മകലുവാൻ
നിന്നിൽ നിന്ന-
റിയുമെങ്കിലും ഞാനിതാ കേഴുന്നു .
അഴൽ നിറഞ്ഞൊരാ ചിന്തയിൽ നിന്നൊന്നു
കുതറി മാറുവാൻ വേണ്ടിയെന്നോമലെ .
കരൾ പിളർക്കുന്ന നോവുണ്ടിതെങ്കിലും,
ഹൃദയവേദന സഹിക്കുന്നു ഞാൻ വൃഥാ .
പിരിയുകെൻ മനതാരിൽ നിന്നു നീ,
അകലെ ദൂരേക്ക് മായുക മൽസഖി .
ക്ഷണികമായൊരീ മായിക ലോകത്തിനി,
ശൂന്യമാം ഹൃദയവുമായ്,
ഏകനായിരിക്കട്ടെ ഇത്തിരി നേരം...
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo