
*************
മരണം അനിവാര്യമായും
സംഭവിക്കും.!
സ്നേഹിക്കാനും ,
സ്നേഹിക്കപ്പെടാനും
എല്ലാവരും ആഗ്രഹിക്കും'
പ്രണയിക്കാത്തവരായ്
ആരാണുള്ളത്. ?
മനസുകൊണ്ടെങ്കിലും
വ്യഭിചരിക്കാത്തവരായ്
ആരാണുള്ളത്. ?
ഞാൻ കല്ലെറിയാറില്ല .
ഞാൻ പണ്ടേ പാപിയാണ്.!
അതാണാദ്യമേ പറഞ്ഞത്
മരണം അനിവാര്യമായും
സംഭവിക്കും' .!
നഷ്ടപ്പെട്ടവരെയോർത്ത് '
നെഞ്ചു പൊട്ടിക്കരഞ്ഞിട്ട്
എന്തു പ്രയോജനം.?
തിരിച്ചു വരില്ലെന്നുറപ്പുള്ള
തണുത്തു മരവിച്ച
പ്രിയപ്പെട്ടവരെ പോലും
നമുക്കു ഭയമാണ്.!
അതാണ് ഞാൻ
രണ്ടാമത് പറഞ്ഞത് ,
സ്നേഹിക്കാനും ,
സ്നേഹിക്കപ്പെടാനും
ആരാണു കൊതിക്കാത്തത്. ?
ചുണ്ടു ചുണ്ടോടു ചേർത്ത്
പണ്ടു ചുംബിച്ചത്
പ്രണയം വസന്തമായ്
പടർന്നപ്പോഴാണ്.!
വിരസമായ പ്രണയത്തിൽ
വസന്തമില്ലെന്ന തിരിച്ചറിവിൽ
ആവർത്തന വിരസത
അനുഭവപ്പെട്ടപ്പോൾ
പ്രണയവും വ്യഭിചരിച്ചു.!
അതാണ് ഞാൻ
മൂന്നാമതായ് പറഞ്ഞത്
പ്രണയിക്കാത്തവരായ്
ആരുണ്ട് എന്ന്. ?!
മനസുകൊണ്ടെങ്കിലും
വ്യഭിചരിക്കാത്തവരില്ലയെന്ന
ആത്യന്തികമായ സത്യം
നാലാമതായ് പറഞ്ഞ്
ഞാനീ വേദാന്തം
വേണ്ടാന്ന് വെക്കുന്നു.!
**********"**
അസീസ് അറക്കൽ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക