
അന്നും അവൾ കുണുങ്ങിക്കുണുങ്ങിത്തന്നെയാ ഇൻബോക്സിൽ വന്നത്.
അവളുടെ ആ കുണുങ്ങൽ കണ്ടപ്പോൾ തന്നെ ഞാൻ ചെയ്തു കൊണ്ടിരുന്ന ലൈക്കും കമൻറും പരിപാടി ഇട്ടെറിഞ്ഞ് ഇൻബോക്സിലേക്കോടി.
അനുനിമിഷം കൊണ്ട് ഇൻബോക്സ് സ്മൈലികളെക്കൊണ്ടും സ്റ്റിക്കറുകളെ കൊണ്ടും നിറഞ്ഞു.
നിറഞ്ഞു നിൽക്കുന്ന ഇൻബോക്സ് കണ്ട് വാക്കുകൾ അന്തം വിട്ടുനിന്നു.
അസൂയ മൂത്ത് സഹിക്കാനാകാതെ വാക്കുകൾ ഇൻബോക്സിലേക്ക് ഉറഞ്ഞു തുള്ളിയിറങ്ങി.
"വല്ലതും കഴിച്ചോ?"
പൂച്ച എങ്ങിനെ വീണാലും നാലു കാലിൽ എന്നു പറഞ്ഞപ്പോലെ എന്റെ വാക്കുകളും എന്റെ അഭിപ്രായങ്ങളും ചാടിയിറങ്ങിയത് തീറ്റയിലേക്കാ.
" കഴിച്ചു"
അവിടെ വാക്കുകൾ തമ്മിൽ സന്ധിക്കുകയാണ് സൂർത്തുക്കളെ.
വാക്കുകളുടെ മഹാപ്രവാഹം.
ഇൻബോക്സ് ആകെ ആടിയുലഞ്ഞു.
ഞാനാകെ വിയർത്തു. വാക്കുകൾ മുറിഞ്ഞു. അവസാനമായി ഞാനവളോട് ചോദിച്ചു.
"ഇനിയെന്ത് വേണം?"
"ഇനിയെന്ത് വേണം?"
അവളുടെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു.
"എനിക്കൊരു കഥ വേണം".
"എനിക്കൊരു കഥ വേണം".
നിസ്സഹായതയോട് കൂടി ഞാൻ പറഞ്ഞു."ബിരിയാണിക്കഥ മാത്രമെ എനിക്കറിയൂ.
"അത് മതി.ചെറിയ മാറ്റങ്ങൾ വരുത്തി ഞാൻ പോസ്റ്റിക്കോളാം. എന്റെ ജനപിന്തുണ എത്രയുണ്ടെന്നറിയണമല്ലൊ"?.
"ഇന്നാ പിടിച്ചോ കഥ.... നമുക്കു രണ്ടു പേർക്കും ഒരുമിച്ച് പോസ്റ്റാം. പേര് മാറ്റിയാൽ മതി.
ഞാൻ ചെറിയ മാറ്റങ്ങൾ വരുത്താം".
ഞാൻ ചെറിയ മാറ്റങ്ങൾ വരുത്താം".
അങ്ങിനെ വീർപ്പുമുട്ടുന്ന ഇൻബോക്സിൽ നിന്ന് പുറത്ത് കടന്ന് രണ്ട് വഴിക്കോടി.തിരിഞ്ഞു നോക്കാതെ.
അങ്ങിനെ എന്റെ ബിരിയാണിക്കഥ പേര് മാറ്റി, ചില മാറ്റങ്ങൾ വരുത്തി അവൾ പോസ്റ്റി. പിന്നാലെ ഞാനും.
കഥ പോസ്റ്റിക്ഷീണിതനായ ഞാൻ നോട്ടിഫിക്കേഷനിൽ കണ്ണും നട്ടിരിക്കവെ അറിയാതെ ഒന്ന് മയങ്ങിപ്പോയി.
മയക്കം വിട്ട് കാര്യത്തിലേക്ക് വന്നപ്പഴാ നോട്ടിഫിക്കേഷൻ ശ്രദ്ധിക്കുന്നത്.
നോക്കിയപ്പൊ അവൾ എന്നെ മെൻഷൻ ചെയ്തിരിക്കുന്നു അവളുടെ പോസ്റ്റിൽ.
വേഗം പോയി നോക്കിയപ്പൊ കണ്ടത് ലൈക്കിന്റെ പെരുമഴ.. കമന്റിന്റെ മലവെള്ളപ്പാച്ചിലും.
തിരിച്ച് എന്റെ ബിരിയാണിച്ചെമ്പിലേക്ക് ഞാൻ ഓടിക്കയറി.. പക്ഷേ ബംഗാളി കഴുകിയ ബിരിയാണിച്ചെമ്പിൽ അവശേഷിച്ച വറ്റുകൾ പോലെ അവിടവിടെ ചില തോന്നലുകൾ.
നിരാശയാണ് സൂർത്തുക്കളെ നിരാശ..
എന്തുകൊണ്ട് എന്റെ ബിരിയാണി?.
വേഗം ഞാൻ ഓടി... എന്നെ മെൻഷൻ ചെയ്ത അവളുടെ ബിരിയാണിയിലേക്ക്..
അവിടെ ഞാൻ കണ്ട കാഴ്ച!....
ആ ബിരിയാണിയിൽ ' മസാല' കൂടുതലായിരുന്നു സൂർത്തുക്കളേ കൂടുതലായിരുന്നു..
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക