Slider

ബീരാങ്ക പറയട്ടെ...!

0

ബീരാങ്ക പറയട്ടെ...!
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
രണ്ടാമതൊരു പെണ്ണു കൂടി കെട്ടണമെന്ന ഉദ്ദേശ്യത്തിലല്ല കേട്ടോ ഞാൻ ബീരാങ്കാന്റെ അടുത്ത്പോയത്.
വിവാഹദല്ലാളായിരുന്ന ബീരാങ്ക, എഴുത്ത്കാരൻ ബീരാൻ ആയി മാറീലെ. അതിന്റെ ഗുട്ടൻസ് ഒന്നു പിടികിട്ടണം.
അത് മാത്രല്ല, ഞമ്മള് വാളിലിടണ പോസ്റ്റിന് ഏറിപ്പോയാ മുപ്പത് ലൈക്ക്. ബീരാങ്കാന്റെ പോസ്റ്റിന് അഞ്ഞൂറ് ലൈക്ക്.
മുമ്പ് ബീരാങ്ക ഇട്ട
"മുടിയും കൊടുത്ത്, കായും കൊടുത്ത് തലയിൽ രണ്ടിടിയും വാങ്ങി "
എന്ന പോസ്റ്റിന് ആയിരത്തി അഞ്ഞൂറാ ലൈക്ക്.
ഈ കാക്ക എങ്ങനാ ഇതൊക്കെ ഒപ്പിക്കണെ എന്നാലോ യി ച്ചപ്പഴാ ബീരാങ്കാനെ നേരിട്ട് കാണാൻ തീരുമാനിച്ചെ.
ഞമ്മക്കും മാണ്ടെ ലൈക്കും കമന്റും. ഞമ്മളെ ഈ ലൊട്ട്ലൊടു അരുവിം കുളിരും ആൾക്കാർക്ക് പറ്റണില്ലന്നെ.
പണ്ടൊരു പെമ്പെറന്നോള് ഒരു പോസ്റ്റിട്ട്. "കീഴ് വായു സമ്മർദ്ദം. ആശയങ്ങൾ എല്ലാം ബന്ധനത്തിലാണ്" എന്ന്. ഈ നാറ്റക്കേസിന് അയ്യായിരമാ ലൈക്ക്.. എന്താല്ലെ.?
അങ്ങനെ നടന്ന് ഞമ്മള് ബീരാങ്കാന്റെ പൊരീലെത്തി.അപ്പൊ ബീരാങ്ക പജ്ജിനെ കറക്കാണ്.
ഞാന് പത്ക്കെ വിളിച്ചിട്ടൊള്ളു" ബീരാങ്കാ"ന്ന്. ഒച്ച കൂടിപ്പോയോന്ന് ഒരു സംശയം.
കറന്ന് കൊണ്ടിരിക്കണ പജ്ജിണ്ട് ഒരൊറ്റ ചാട്ടം. അതില് ബീരാങ്ക പിന്നിക്ക് ഒരു മറിച്ചില്. കറന്ന പാല് പൊറത്ത് പോയോ?... പോയീലെ?... ഞാന് ബേം അവ്ട്ന്ന് ചാടി മണ്ടി.
ഹ.ഹ. ബീരാങ്ക ഞമ്മളെ കണ്ടീല.
ഞാനാരാ മോൻ.
പക്ഷേ ....ഞമ്മക്ക് ബീരാങ്കാനെ ഒഴിവാക്കാൻ പറ്റോ?
ബീരാങ്കാനെ ഞമ്മള് ഉസ്താദാക്കാൻ തീര് മാനിച്ചിക്ക്ണ്.
അങ്ങനെ ഞമ്മള് പിന്നേം ബീരാങ്കാന്റെ അട്ത്ത്ക്ക് പോയി. മൂപ്പര്ണ്ട് തിണ്ണമ്മെ കാലും കയറ്റി വച്ച് ഇരിക്കണ്.
ഇന്നെക്കണ്ടപ്പോ മൂപ്പർക്ക് ഭയങ്കര സന്തോഷം. ലൈക്കറല്ലെ വന്ന്ക്ക്ണത്. അപ്പൊ ഞാൻ നേരത്തെ വന്നത് മൂപ്പര് അറിഞ്ഞിട്ടില്യ.
അങ്ങിനെ ഞമ്മള് ബീരാങ്കാനെ ബഹുമാനിച്ച് മുന്നില് തന്നെ പോയിര്ന്ന്.
ബീരാങ്ക തൊള്ളതൊറന്നാ പിന്നെ പൂട്ടൂല. അയമു കാക്കാന്റെ തട്ട് കടയിലെ റേഡിയേന് മാതിരിയാ ബീരാങ്കാന്റെ തൊള്ള.അങ്ങണ്ട് പറഞ്ഞാ കേക്കൂല. ഇങ്ങണ്ട് പറഞ്ഞോണ്ടിരിക്കും.
ആലോയിക്കാതെ ഇങ്ങനെ പറിണതോണ്ട് സത്യങ്ങളും എടയീക്കൂടി പൊറത്ത് വരും. ആ സത്യത്തിന് മാണ്ടീറ്റാ ഞമ്മളീ ഇര്ത്തം ഇരിക്കണെ.ഞമ്മക്കും മാണ്ടേ ലൈക്ക്.
അങ്ങിനെ പറയാ.." ഗ്രൂപ്പില് കേറിക്കളിക്കണംന്ന്".
ഞമ്മള് ഗ്രൂപ്പില് ഒരു പ്രാവശ്യം കേറീട്ട് എറങ്ങി മണ്ടിയതാ.പിന്നേം ഇയാള് പറിയണത് ഗ്രൂപ്പില് കേരണംന്ന്.ഗ്രൂപ്പിലൊക്കെഞമ്മള് കേരിയാ അകത്തെ പള്ളിയില് കൊതുക് കടന്ന മാതിരിയാ.
അതിലൊക്കെണ്ട് കൊറച്ചാൾക്കാര്. അവരിങ്ങണ്ട് പോസ്റ്റിട്ടാ തേനീച്ച പൊതിണ മാതിരിയാ ലൈക്കും കമന്റും. അവര് ഞമ്മളെക്കണ്ടാ കൊള്ളിക്കണ്ടത്തിമ്മത്തോണ്ടി കുപ്പത്തൊട്ടില് കൊണ്ടു പോയിടും. എന്നിട്ട് പറയും." അവടിര്ന്ന് കഥയെഴുതിക്കൊന്ന്. ഇതാണ് ഗ്രൂപ്പിലെ അവസ്ഥ.
ഇതൊക്കെ ഞമ്മളിങ്ങനെ മനസ്സിൽ വിചാരിച്ചതാ..
ബീരാങ്ക പറച്ചില് നിർത്തീട്ടില്ലട്ടോ.. ബീരാങ്ക പറയാ..
കഥയെഴ്താനറീല്ലെങ്കില് ഉത്സവങ്ങളൊക്കെ നടക്കുമ്പോ അവിടെ തെരുവുകച്ചവടക്കാര്ണ്ടാകും. പുസ്തകക്കച്ചവടക്കാരും ഉണ്ടാകും. അവിടെ വിൽക്കുന്നുണ്ടാകും കഥകളടങ്ങുന്ന പുസ്തകങ്ങൾ.ആ കഥകളൊന്നും എഴുതിയ ആളല്ലാതെ മറ്റാരും വായിച്ചിട്ടുണ്ടാവില്ല.അതിൽ കുറച്ച് പുസ്തകങ്ങൾ വാങ്ങി പറ്റിയ കഥകളൊക്കെ തെരെഞ്ഞെടുത്ത്, പേരും സ്ഥലപ്പേരും ഒക്കെ മാറ്റി പോസ്റ്റുക.
എന്നിട്ട് കാണുന്ന പോസ്റ്റുകൾക്കൊക്കെ ലൈക്കും കമന്റും കൊടുക്കുക. കമന്റിന്റെ ആപ് ഡൗൺലോഡ് ചെയ്യാനും മറക്കണ്ട.
അങ്ങിനെ ഇതൊരു സ്ഥിരം പരിപാടി ആയാൽ കുറച്ചാളുകളൊക്കെ ശ്രദ്ധിക്കാൻ തുടങ്ങും. അപ്പൊ വേറൊരു ഗ്രൂപ്പിലും കയറി ഇതു പോലെ പയറ്റുക. അങ്ങിനെ പയറ്റി പയറ്റിക്കൊറെ കഴിയുമ്പോ നിനക്ക് സുഹൃത്തുക്കൾ കൂടും. അപ്പൊ ലൈക്കും കൂടും.
പിന്നെ ഒരു കാര്യം. ഈ പരിപാടിക്ക് നിന്നാ പിന്നെ ഒരു പണിക്കും പോവാൻ പറ്റൂല. ഇതിമ്മെത്തന്നെ കുത്തിയിരിക്കണ്ടി വരും".
ബീരാങ്ക പറഞ്ഞു നിർത്തി.
അപ്പൊ ഞമ്മക്കൊരു സംശയം?.
" അല്ല ബീരാങ്ക, ഈ എഴുത്തും വായനിം അറിയാത്ത ഇങ്ങള്?".
" ബീരാനല്ലെ എഴുത്തും വായനിം അറിയാത്തൊള്ളു. ബീരാന്റെ ബീടർക്കും മകൾക്കും എഴുത്തും വായനിം അറിയാടാ.."
"അപ്പൊ ഇങ്ങളെ കുടുംബം ഒന്നാകെ ഈ ബുക്കില് അടഞ്ഞിരിക്കാ..."
"ഇതൊരു പാർട്ട് ടൈം പരിപാടിയാടാ..."
ഈ ബീരാങ്കാന്റെ മുമ്പില് ഞമ്മളൊക്കെ വെറും പുജ്ജി..( പുഴു) ആണേ...
അങ്ങനെ ഞമ്മളും എറങ്ങി. തെരുവ് കച്ചോടക്കാരെര്ത്ത് ക്ക്.. ഹല്ല പിന്നെ.... ഞമ്മക്കും മാണ്ടെ ബല്യ എഴ്ത്തേരനാവാ..ല്ലേ..?
ഹുസൈൻ എം കെ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo