രാമായണത്തിലെ സ്ത്രീകൾ .......
...........................
രാമായണം... ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഇതിഹാസം...രാമായണം രാമൻ്റെ കഥയാണ്.. രാമൻ്റെ യാത്രയാണ്..രാമനാണ് രാമായണത്തിലെ നായകൻ എങ്കിലും രാമനോളം അല്ലെങ്കിൽ മറ്റ് പുരുഷ കഥാപാത്രങ്ങളെക്കാൾ തിളങ്ങി നില്ക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ രാമായണത്തിൽ വേണ്ടുവോളമുണ്ട്...
...........................
രാമായണം... ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഇതിഹാസം...രാമായണം രാമൻ്റെ കഥയാണ്.. രാമൻ്റെ യാത്രയാണ്..രാമനാണ് രാമായണത്തിലെ നായകൻ എങ്കിലും രാമനോളം അല്ലെങ്കിൽ മറ്റ് പുരുഷ കഥാപാത്രങ്ങളെക്കാൾ തിളങ്ങി നില്ക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ രാമായണത്തിൽ വേണ്ടുവോളമുണ്ട്...
രാമായണം ഒരു പക്ഷെ പഴികേൾക്കുന്നതും ഇതിലെ സ്ത്രീ കഥാപാത്രങ്ങളുടെ പേരിലായിരിക്കും.സീതയും ഊർമ്മിളയും താടകയും ശൂർപ്പണകയും തുടങ്ങി മറ്റ് സ്ത്രീജനങ്ങൾ അനുഭവിച്ച ത്യാഗത്തിന്റെയും സഹനത്തിൻ്റെയും സ്നേഹത്തിൻ്റെയും അപമാനത്തിൻ്റെയും പേരിൽ.
രാമായണത്തിലെ സ്ത്രീജനങ്ങൾ അവരുടേതായ ഭാഗങ്ങൾ ഭംഗിയായി നിർവഹിച്ചുണ്ട്..ഓരോരുത്തരും പലപ്പോഴും പുരുഷാധിപത്യത്തിൽ നിന്നും കുതറി മാറി അവരുടെതായ കർത്തവ്യങ്ങൾ നിറവേറ്റിയവരാണ്..ഒരു സ്ത്രീയുടെ ഉള്ളിലുള്ള ഓരോ ഭാവങ്ങളെയും ഓരോ കഥാപാത്രങ്ങളായി ഭംഗിയായി ചിത്രീകരിച്ചവയാണ്...സഹനം,ത്യാഗം, ശക്തി,ബുദ്ധി,പ്രേമം,നിസഹായക,രൗദ്രം തുടങ്ങി ഓരോ ഭാവങ്ങളും ഓരോ കഥാപാത്രങ്ങൾ.ചില കഥാപാത്രങ്ങൾ ഒന്നിലധികം ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്..
സീത:രാമായണത്തിലെ ഏറ്റവും ശക്തയായ സ്ത്രീ ..രാമായണത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച കഥാപാത്രം.. സ്വന്തം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവൾ..താൻ ദത്തെടുക്കപ്പെട്ടവളാണെന്ന് അറിഞ്ഞിട്ടും സ്വന്തം മാതാപിതാക്കളെ തേടി പോവാത്തവൾ..രാജകൊട്ടാരത്തിൽ സുഖലോലുപയായി കഴിയാമായിരുന്നിട്ടും ഭർത്താവായ രാമൻ്റെ കൂടെ കാട്ടിലും മേട്ടിലും കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ നടന്നവൾ...സ്വന്തം മക്കളെ തൻ്റെ പതിയായ രാമന് നല്കി ഭൂമിദേവിയുടെ മടിത്തട്ടിലേക്ക് മറഞ്ഞവൾ..
രാവണൻ്റെ പേരിൽ പഴി കേട്ടവൾ..അഗ്നിശുദ്ധി വരുത്താൻ സ്വന്തം പതിയായ രാമൻ പറഞ്ഞപ്പോൾ അതിനെ വെല്ലുവിളിച്ചവൾ..സ്ത്രീയുടെ ശക്തിയുടെ മുന്നിൽ പുരുഷൻ അശക്തനാണ് എന്ന് സീതയുടെ ആ പ്രവർത്തിയിലൂടെ മനസ്സിലാക്കാം...രാമൻ തിരിച്ചു വിളിച്ചിട്ടും പതിവൃതയായ സീത ശക്തമായി പ്രതികരിച്ചു... ആ ശക്തിയും പ്രതികരണവും രാവണൻ കടത്തി കൊണ്ടു പോയപ്പോഴും സീത പ്രകടിപ്പിച്ചു.. അതാണ് ശക്തനായ രാവണന് പോലും സീതയെന്ന സ്ത്രീയെ സ്പർശിക്കാനാവാതിരുന്നത്..അതുകൊണ്ട് തന്നെയാണ് സീത രാമായണത്തിലെ നായികയാവുന്നതും
രാവണൻ്റെ പേരിൽ പഴി കേട്ടവൾ..അഗ്നിശുദ്ധി വരുത്താൻ സ്വന്തം പതിയായ രാമൻ പറഞ്ഞപ്പോൾ അതിനെ വെല്ലുവിളിച്ചവൾ..സ്ത്രീയുടെ ശക്തിയുടെ മുന്നിൽ പുരുഷൻ അശക്തനാണ് എന്ന് സീതയുടെ ആ പ്രവർത്തിയിലൂടെ മനസ്സിലാക്കാം...രാമൻ തിരിച്ചു വിളിച്ചിട്ടും പതിവൃതയായ സീത ശക്തമായി പ്രതികരിച്ചു... ആ ശക്തിയും പ്രതികരണവും രാവണൻ കടത്തി കൊണ്ടു പോയപ്പോഴും സീത പ്രകടിപ്പിച്ചു.. അതാണ് ശക്തനായ രാവണന് പോലും സീതയെന്ന സ്ത്രീയെ സ്പർശിക്കാനാവാതിരുന്നത്..അതുകൊണ്ട് തന്നെയാണ് സീത രാമായണത്തിലെ നായികയാവുന്നതും
ഊർമ്മിള:രാമായണത്തിലെ ഏറ്റവും സഹനയായ സ്ത്രീ..സീതയെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ഊർമ്മിളയെയാണ്..രാജർഷി ജനകൻ്റെ യഥാർത്ഥ മകളായിരുന്നിട്ടു കൂടി സീതയുടെ നിഴലിലേക്ക് ഒതുങ്ങി നിന്നവൾ..സീത രാമൻ്റെ കൂടെ വനവാസത്തിന് പുറപ്പെട്ടപ്പോൾ തൻ്റെ പതിയായ ലക്ഷ്മണൻ്റെ കൂടെ വേണമെങ്കിൽ ഊർമ്മിളയ്ക്കും പോകാമായിരുന്നു..എന്നിട്ടും നിറഞ്ഞ മനസ്സോടെ ഉള്ളിൽ വേദനയോടെ പന്ത്രണ്ട് വർഷം തൻ്റെ ഭർത്താവിനായി ഊർമ്മിള കാത്തിരുന്നു..ദൂരെയിരുന്ന് പ്രണയിച്ചവരാണ് ഊർമ്മിളയും ലക്ഷ്മണനും...തൻ്റെ ഭർത്താവായ ലക്ഷ്മണൻ കാട്ടിൽ എങ്ങനെയാണോ ജീവിക്കുന്നത് അതുപോലെ പട്ടുമെത്തയും നല്ല ഭക്ഷണങ്ങളും ഉപേക്ഷിച്ച് ഭർത്താവിൻ്റെ ആയൂസ്സിന് വേണ്ടി ഉപവസിച്ചവൾ..സ്ത്രീയുടെ മറ്റൊരു മുഖം..വിരഹിണിയായ പത്നിയുടെ ധർമ്മം പരിപാലിച്ചവൾ..
കൈകേയി:ദശരഥ മഹാരാജാവിൻ്റെ രണ്ടാമത്തെ ഭാര്യ..ദശരഥന്റെ ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതിയും ശക്തയും ആയവൾ..തികഞ്ഞ യോദ്ധാവ്..യുദ്ധഭൂമിയിൽ ജനിച്ചവൾ..കുബുദ്ധി ഉള്ളവൾ..യുദ്ധത്തിൽ ദശരഥനെ സഹായിച്ചവൾ..അതിൻ്റെ പ്രതിഫലമായി രാമനെ വനവാസത്തിന് അയക്കാൻ ദശരഥനെ പ്രേരിപ്പിച്ചവൾ..തൻ്റെ മകനായ ഭരതനെ അയോധ്യയുടെ യുവരാജാവായി വാഴിക്കാൻ ഭരതനെക്കാൾ മൂത്തവനായ രാമനെ ഒഴിവാക്കാൻ കൈകേയി കണ്ടെത്തിയ മാർഗം രാമനെ കാട്ടിലേയ്ക്കയ്ക്കുക എന്നുള്ളതായിരുന്നു..സ്ത്രീയുടെ മറ്റൊരു രൂപം..സ്വാർത്ഥതയും കുശുമ്പും നിറഞ്ഞ സ്ത്രീ രൂപം.. രാമൻ പോയി കഴിഞ്ഞപ്പോൾ സങ്കടപ്പെടുന്നതിലൂടെ ഒരമ്മയുടെ സ്നേഹവും കൈകേയി പ്രകടമാക്കുന്നുണ്ട്..ഒരേ സമയം ഒരമ്മയും സ്വാർത്ഥമതിയുമായ സ്ത്രീയേ പ്രതിനിധീകരിക്കുന്നു...
മന്ഥര:അസൂയയുടെയും കുശുമ്പിൻ്റെയും നുണയുടെയും സ്ത്രീ രൂപം..കൈകേയിയുടെ മനസ്സിലേക്ക് വിഷം കുത്തിവെച്ചവൾ..
മണ്ഡോദരി:രാവണൻ്റെ ഭാര്യ..രാവണൻ്റെ പരസ്ത്രീ ബന്ധത്തെ എതിർക്കാൻ ശക്തിയില്ലാത്തവൾ..എല്ലാം കണ്ടിട്ടും സഹിക്കാൻ മാത്രം വിധിക്കപ്പെട്ടവൾ..നിസഹായകയായ സ്ത്രീയുടെ പ്രതിരൂപം..
താര:വാനര രാജനായിരുന്ന ബാലിയുടെ ഭാര്യ...ഒരേ സമയം ശക്തിയുള്ളവളും ദുർബലയുമായവൾ..രാമൻ്റെ കൈകളാൽ ബാലി കൊല്ലപ്പെട്ടപ്പോൾ ബാലി സഹോദരനായ സുഗ്രീവൻ്റെ പത്നിയാവാൻ വിധിക്കപ്പെട്ടവൾ..രാമ-ബാലി യുദ്ധത്തിൽ ഭർത്താവിൻ്റെ അനുജനായ സുഗ്രീവനെ സഹായിക്കുന്നതിലൂടെ താരയെന്ന നിസഹായ്കയായ സ്ത്രീയെ എത് വിഭാഗത്തിൽ ഉൾപ്പെടുത്തണം...ഭർത്താവ് മരിച്ച സ്ത്രീയുടെ ദയനീയാവസ്ഥ താരയിലൂടെ വ്യക്തമാകും
താടക രാവണൻ്റെ മാതാവായ കൈകസിയുടെ മാതാവ്...രാക്ഷസകുലജാത..രൗദ്രതയുടെ മുഖം..ബാലകരായ രാമലക്ഷ്മണന്മാരുടെ കൈയാൽ വധിക്കപ്പെട്ടവൾ..
ശൂർപ്പണക രാവണ സഹോദരി..രാമനെയും ലക്ഷ്മണനെയും കണ്ടപ്പോൾ അനുരാഗ വിവശയായവൾ..അവരെ മോഹിച്ചവൾ..സീതയെ രാവണൻ കടത്തി കൊണ്ടു പോകാൻ കാരണഭൂതയായവൾ...അസൂയയുടെയും പ്രേമത്തിൻ്റെയും പ്രതിനിധി..ലക്ഷ്മണൻ്റെ കൈകളാൽ മുലയും മൂക്കും നഷ്ടപ്പെട്ട് വിരൂപിയായവൾ...
ശബരി എന്ന ഭക്തയായ സന്യാസിനി, ദശരഥ പത്നിമാരായ കൗസല്യയും സുമിത്രയും...അത്രത്തോളം പ്രാധാന്യമില്ലെങ്കിലും രാവണമാതാവായ കൈകസി, ലങ്കയിലെ സീതദേവിയുടെ കാവൽക്കാരിയായിരുന്ന ത്രിജട,ഭരത പത്നി മാണ്ഡവി,ശത്രുഘ്ന പത്നി ശ്രുതകീർത്തി തുടങ്ങി പല സ്ത്രീ കഥാപാത്രങ്ങളും രാമായണത്തിൽ കയറിയിറങ്ങി പോകുന്നുണ്ട്.. അവർക്കൊക്കെയും അവരുടെതായ കർമ്മകൾ നിർവഹിക്കാനുണ്ടായിരുന്നു താനും..പക്ഷെ അവർക്കാർക്കും സീതയുടെ അത്ര ശക്തിയും കരുത്തുമുണ്ടായിരുന്നില്ല..അതുകൊണ്ട് തന്നെയാണ് സീത രാമായണത്തിലെ നായികയാവുന്നതും..ചില സമയങ്ങളിൽ രാമനെ കവച്ചുവെക്കുന്ന പ്രകടനങ്ങൾ സീത എന്ന നായിക പ്രകടമാക്കുന്നുമുണ്ട്...അതുകൊണ്ട് രാമായണം രാമൻ്റെ കഥ മാത്രമല്ല, രാമൻ്റെ മാത്രം യാത്രയുമല്ല...സീത അടക്കമുള്ള സ്ത്രീരത്നങ്ങളുടെ കഥയുമാണ്..അവരുടെ യാത്രയും കൂടെയാണ്.
ബിജു പെരുംചെല്ലൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക