അടപ്രഥോനും പഞ്ചനും
കഥ
കഥ
''തനിക്കിന്നെവിടാര്‍ന്നു സദ്യ ?'' എതിരെ വരുന്ന അപ്പന്‍ നമ്പൂരിയോട് അച്ഛന്‍ നമ്പൂരി ചോദിച്ചു.
'' ഹേയ്, താന്‍ കേട്ടില്യേ ? ഇന്ന് മണ്ണോര്‍ക്കോട്ട് വേളി അല്ലേയാര്‍ന്നു.കേമായിിിി.ആട്ടെ, താനിപ്പോ എവ്ട്ന്നാ വരണേ ?'' അപ്പന്‍ നമ്പൂതിരി ഊണുകഴിച്ച സദ്യയുടെ രുചി ചുണ്ടില്‍ പറ്റിനില്‍ക്കുന്നത് നാവുകൊണ്ടു തോണ്ടിക്കൊണ്ട് ആഹ്ലാദിച്ചു.

''കുഴിശ്ശേരി ഉണ്ണീടെ ഉണ്ണീടെ ചോറൂണ്. ന്താ കഥ ! അടപ്രഥോന്റെ ഒരു കേമത്തം! കപ്ലിങ്ങാടാണ് ദേഹണ്ണം. കപ്ലിക്ക് കയ്യ് പെഴയ്ക്കില്യ. അരച്ചെരാത് പ്രഥോന്‍ ബാക്കി ആയീന്നാ കേട്ടത് '' താനുണ്ട സദ്യയും ഒട്ടും പുറകിലല്ല എന്ന് ഉറപ്പിക്കാന്‍ പണിപ്പെടുകയായിരുന്നു അച്ഛന്‍ നമ്പൂതിരി.
'' ന്നാ, മണ്ണോര്‍ക്കോട്ടെ കഥ അതിലും ഗംഭീരാ. ചെറൂത്തെ വാസ്യേവനാണ് ദേഹണ്ണം,പിന്നെ പറയാന്ണ്ടോ കഥ ! പായസോ, സാക്ഷാല്‍ പഞ്ചന്‍ ! ഹായ് ! ഒരു ചരക്ക് പായസം ബാക്ക്യായീന്നാ പറേണത് '' അപ്പന്‍ നമ്പൂതിരി തന്റെ തുരുപ്പു ഗുലാന്‍ ഇറക്കി.
'' ന്നാ അങ്ങട് പോയ്യാമത്യാര്‍ന്നു !'' അച്ഛന്‍ നമ്പൂതിരി പത്തി താഴ്ത്തി അടിയറവു പറഞ്ഞു.

Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക