നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മയുടെ കണ്ണുകൾ.


"കാവ്യാങ്കണം മത്സരം "
അമ്മയുടെ കണ്ണുകൾ.
------------------------------------
അമ്മയുടെ കണ്ണുകളിലേക്ക് നിങ്ങൾ
അടുത്തനാളുകളിലെപ്പോഴെങ്കിലും
സൂക്ഷിച്ച് നോക്കിയിട്ടുണ്ടോ.?
അവിടുത്തെ കുറേ ആശകൾകൂട്ടിവെച്ച
ഉപ്പുപാടങ്ങളിലെ വെളുത്തകൂനകൾ കണ്ടിട്ടുണ്ടോ?
നിനക്കായ് മാത്രം ഉരുകിത്തീർത്ത,
ഊർജ്ജമില്ലാത്ത ശവപ്പറമ്പുപോലെ
നിശബ്ദമായിരിക്കുമത്.
ആ കൃഷ്ണമണിക്കുള്ളിൽ.
വൃദ്ധസദനത്തിന്റെ വ്യഥ പേറി
ഭയപ്പെടുത്തുന്നുണ്ടോ ?
ശ്രദ്ധിച്ചു നോക്കണം., അമ്മയുടെ "കണ്ണുകളിലേക്ക് "
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മാറോടു ചേർക്കണം.
ആർക്കും കൊടുക്കില്ലെന്നാശ്വസിപ്പിച്ച്
ഹൃദയത്തിൽ ചേർക്കണം.
നിങ്ങളുടെ മാത്രം സ്വന്തമെന്ന് പറയണം.
അടച്ചിട്ട വാതിലുകൾക്കു പിറകിൽ
അമ്മയെ ഒളിപ്പിക്കാറുണ്ടോ ?
ഇന്നത്തെ നിങ്ങളുടെ അവസ്ഥക്കനുസരിച്ച്
അമ്മക്ക് സൗന്ദര്യംപോരാ എന്നു തോന്നുന്നുണ്ടോ ?
സഹപ്രവർത്തകർക്കു മുന്നിലവതരിപ്പിക്കാൻ
സിനിമയിൽ കാണുന്ന അമ്മയല്ല അതല്ലേ..?
എങ്കിൽ ഞാൻ പറയാം.
ഇന്നലെകളിൽ നിന്റെ വീടിന്റെ
പൂമരംപോലെ സൗരഭ്യമേകി,
തണലും വർണ്ണവുമേകിയത്.
നിറദീപമായ് നിന്റെ ജീവിതത്തിൽ
പ്രകാശം പരത്തിയത്,
ആ ജന്മം എരിഞ്ഞുനൽകിയ സ്നേഹമായിരുന്നു.
കോട്ടും, സൂട്ടും,കാറും, പത്രാസുമൊക്കെ,
ഭാര്യയും മക്കളും മറ്റുള്ളതുമെല്ലാം.
ആ ശരീരത്തിൽ നിന്നുമുയിരെടുത്ത,
ജീവതൻമാത്രകളിൽ നിന്നും തുടങ്ങുന്നു.
ഇത് കാണാത്ത നിനക്കാണ് തിമിരം.
മരണശേഷം പശ്ചാത്തപിച്ച്,
പ്രാർത്ഥിച്ചിട്ടെന്തു കാര്യം..?
വൃദ്ധസദനങ്ങളിലേക്ക്
ആട്ടിയോടിക്കുന്നതിനു മുമ്പ് ഓർക്കണം. മാതൃസ്മൃതികൾ..
Babu Thuyyam.
10.02.18.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot