Slider

നോവൽ💘💘സ്നേഹ തീരം💞💞 ഭാഗം 8

0
നോവൽ💘💘സ്നേഹ തീരം💞💞
ഭാഗം 8
അവളുടെ മനസ്സാകെ തളർന്നു
അമ്മേ..എഴുന്നേൽക്കമ്മേ..അവൾ വിളിച്ചെങ്കിലും അവർ വിളികേട്ടിരുന്നില്ല .തറയിലാകേ രക്തം വാർന്നൊഴുകുന്നു.അവൾ സഹായത്തിനായി അവിടെ കൂടി നിന്നവരോടു കൈനീട്ടിയാചിച്ചു പലരും കേസും പുക്കാണവും ഭയന്നൊഴിഞ്ഞു മാറി .അവിടുണ്ടായിരുന്ന ചില ആട്ടോക്കാരാണു സഹായത്തിനു എത്തിയതു .വളരെ വേഗത്തിൽ മെഡിക്കൽ കോളേജിലേക്കു അമ്മയേം കേറ്റി അവർ കയറിയ ആട്ടോ കുതിച്ചു പാഞ്ഞു
അത്യാഹിതത്തിന്റെ മുൻപിലവർ അക്ഷമരായി നിന്നു .ഒാരോ ഡോക്ടേഴ്സും നേഴ്സും മാരും പുറത്തേക്കു വരുമ്പോഴും അമ്മയുടെ അവസ്ഥയെന്തന്നു ചോദിച്ചെങ്കിലും അവർ മറുപടിയൊന്നും പറയാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു .ഒരു ഡോക്ടർ അവരുടെ സമീപമെത്തി നിങ്ങളീ പേപ്പറിൽ ഒരു ഒപ്പിടണം അമ്മക്കു അത്യാവശ്യമായി ഉടനെ ഒരു സർജറി നടത്തണം .തലയിൽ സാരമായ പരിക്കുണ്ട് .വിറക്കുന്ന കൈകളോടെ അവളാ പേപ്പറിൽ ഒപ്പിട്ടു നൽകി .അമ്മയെ ഒരു സ്ട്രച്ചറിൽ ഒാപ്പറേഷൻ തീയേറ്ററിലേക്കു കയറ്റി കൊണ്ടു പോകുന്നതു നിറകണ്ണുകളോടെ അവൾ നോക്കി നിന്നു.
ഹലോ...മുകുന്തേട്ടനല്ലേ...അവൾക്കു കരച്ചിലടക്കുവാൻ സാധിച്ചിരുന്നില്ല..
എന്തു പറ്റി രമേ..കരയുന്നതെന്തിനാണു .രാവിലേ കാവിലും വന്നില്ല.എന്തോ..കാര്യമായ പ്രശ്നം ഉണ്ടെന്നു ഞാൻ ഊഹിച്ചിരുന്നു .കരയാതെ കാര്യം പറയു നീ..
കാവിലേക്കു വരും വഴി ..,അമ്മക്കൊരാക്സിഡന്റു ഞങ്ങളിപ്പോൾ മെഡിക്കൽ കോളേജു ഹോസ്പിറ്റലിലാ,.കരച്ചിലിനിടയിൽ ഒരു വിധത്തിലവൾ അത്രയും പറഞ്ഞു
നീ വിഷമിക്കണ്ട അമ്മക്കു ഒന്നും സംഭവിക്കില്ല .ഞാൻ ഡ്യൂട്ടിയിൽ കയറിയതേയുള്ളു .ഡ്യൂട്ടി കഴിഞ്ഞാൽ ഞാൻ നേരെ അവിടെയെത്താം ആദ്യ ദിവസമല്ലേ..ഇപ്പോൾ വരാൻ ഒരു നിവൃത്തിയുമില്ലാത്തോണ്ട എന്തെങ്കിലുമുണ്ടേൽ വിളിക്കു നമുക്കു പരിഹാരമുണ്ടാക്കാം .പൈസ വല്ലതും കൈയ്യിലുണ്ടോ..?
അതേ..ഈ മരുന്നു പുറത്തേ..കിട്ടു വേഗം വാങ്ങിവാ., പുറത്തേക്കിറങ്ങി വന്ന ഒരു നേഴ്സ് ഒരു കുറുപ്പടി അവളുടെ കൈയ്യിൽ കൊടുത്തു പറഞ്ഞു .
അവൾ പേഴ്സിൽ കൈയ്യിട്ടു നോക്കി ഇരുനൂറ്റി അമ്പതു രൂപ ആകെയുള്ളു .മുത്തിനോടവിടെ നിൽക്കാൻ പറഞ്ഞവൾ മെഡിക്കൽ സ്റ്റോറിലേക്കോടി.
ചേട്ടാ..ഈ മരുന്നുണ്ടോ..?
അയാൾ ചീട്ടു വാങ്ങി നോക്കി മരുന്നെടുത്തു മേശമേൽ വെച്ചു ..ബില്ലെഴുതി കൊടുത്തു
ദൈവമേ..ആയിരത്തെഴുന്നൂറു രൂപ.അവളുടെ ഞെഞ്ചൊന്നു കാളി .സങ്കടം സഹിയാതെ അവൾ കൈകളാൽ മുഖം തുടക്കുമ്പോഴാണു കൈയ്യിൽ കിടന്ന വളകൾ കണ്ടതു
ചേട്ടാ പണം തികയില്ല .പണയം വെക്കാൻ ..?
അയാൾ ഒരു കട കൈനീട്ടി കാണിച്ചു അവിടെ പണയം സ്വീകരിക്കും ഇതൽപ്പം കോസ്റ്റിലി മെഡിസിനാ മോളേ..ആരാ രോഗി സീരിയസാണന്നു തോന്നുന്നു
അവൾ മറുപടി പറയാൻ നിൽക്കാതെ ആ..കണ്ട ഫൈനാൻസിലേക്കോടി .പണയം വെച്ച പണത്തിൽ നിന്നു ബില്ലും കൊടുത്തവൾ ഹോസ്പിറ്റലിലേക്കോടി
ഇത്രനേരം എന്തെടുക്കുവായിരുന്നു .ഞങ്ങൾക്കുള്ള സീരിയസ്നസ് പോലും നിങ്ങൾക്കില്ലാണ്ടായാൽ എങ്ങനാ..ചീട്ടു തന്നിട്ടെത്ര നേരമായി . അവർ അവളുടെ നേരെ ചൂടായി സംസാരിച്ചു മരുന്നുമായി കയറി പോയി .,രമയൊന്നും മിണ്ടാതെ.,വിഷമിച്ചവിടുണ്ടായിരുന്ന കസേരയിൽ ഇരുന്നു
അതേ..ഇച്ചേച്ചി എനിക്കു വിശക്കണു ..
മുത്തേ...അൽപ്പം നേരം .അമ്മക്കെങ്ങനുണ്ടന്നു അറിയട്ടെ..ഇച്ചേച്ചി കടയിൽ നിന്നും ആഹാരം വാങ്ങി തരാം
കുറച്ചു നേരമവൻ ഭക്ഷണത്തിനായി കാത്തു നിന്നു
അതേ ഇച്ചേച്ചി എനിക്കു വിശന്നിട്ടു വയ്യാ...ഇച്ചേച്ചി ഇവിടിരുന്നോ ..പൈസ തന്നാൽ ഞാൻ ആ..കടയിൽ പോയി കഴിച്ചു ഇച്ചേച്ചിക്കും വാങ്ങി വരാം...
അവൾ പേഴ്സിൽ നിന്നും അമ്പതു രൂപയെടുത്തു അവന്റെ കൈയ്യിൽ കൊടുത്തു
മുത്തു പോയ് കഴിച്ചിട്ടു വാ..ഇച്ചേച്ചിക്കു വേണ്ട.സൂക്ഷിച്ചു പോണം കേട്ടോ.,.?
അവൻ പോയൽപ്പം കഴിഞ്ഞപ്പോൾ ഒരു ഡോക്ടർ ഇറങ്ങി വന്നു
പൊന്നമ്മയുടെ കൂടെയുള്ള ആൾ?
ഞാനാ സാറെ
അവരെ ഐസിയുവിലേക്കു മാറ്റിയിട്ടുണ്ട് അങ്ങോട്ടു പൊയ്ക്കോളു പേടിക്കുവൊന്നും വേണ്ട അമ്മ സേഫാ...
അവൾ ഐസിയുവിലേക്കു നടക്കുന്നതിൻ മുൻപു തന്റെയടുത്തു നിന്നസ്ത്രീയോടു പറഞ്ഞു
ചേച്ചി എന്റെ കൂടെ വന്ന പയ്യൻ ആഹാരം കഴിക്കാൻ പോയതാ..വരുമ്പോൾ ഐസിയുവിലേക്കു വരാൻ പറയുമോ?
അതിനെന്താ..മോളു പൊയ്ക്കോ ഞാൻ പറഞ്ഞു വിട്ടേക്കാം
അവർ മറുപടി പറഞ്ഞു.അവൾ ഐസിയു വാർഡിലേക്കു നടന്നു.
ഒാക്സിജൻ മാസ്കു പിടിപ്പിച്ചു ട്രിപ്പും ഇട്ടു അവിടെ അമ്മ കിടക്കുന്നുണ്ടായിരുന്നു .അടുത്തുള്ള കസേരയിൽ ബഡ്ഡിൽ തലചായ്ചവൾ ഇരുന്നു
സമയം കടന്നു പോയ് .മുത്തു തിരികെ മടങ്ങി ഇതുവരെയെത്തിയില്ല അവൾക്കുള്ളിൽ ഭയമായി.,,,
***********************************
എടി ഹേമേ...അവളെ കണ്ടതും ദിനേശൻ പതിവുകൾ തെറ്റിച്ചലറി
എന്തോന്നാ..നിങ്ങൾക്കു...?
എന്തടി ഞാനിവിടെ ബോർഡും എഴുതി വെച്ചു കസേരയിട്ടിരിക്കണോ..?നീ മറ്റൊള്ളോർക്കു പാ..വിരിക്കയാണു നിന്റെ പണിയതാണന്നു എല്ലാരും പറയുന്നല്ലോ.,,?
ദേ..,എന്നേകൊണ്ടൊന്നും പറയിക്കല്ലു മനുഷ്യാ..താനിങ്ങനെ വെള്ളോം അടിച്ചു എന്നെം തല്ലി നടക്കുന്നപ്പോൾ ഈ പിള്ളാർക്കു മണ്ണുവാരി പുഴുങ്ങി കൊടുക്കുമോ...?
ഡി..നിന്നെ ഞാൻ അവനവളെ തല്ലാനായി കൈയ്യുയർത്തി.
അതേ..തല്ലു കൊണ്ടു കിടന്ന കാലമൊക്കെ പോയി എന്റെ മേത്തു കൈ വെച്ചാൽ ആ..കൈ ഞാനരിയും പറഞ്ഞില്ലന്നു വേണ്ട .വേണേൽ തരുന്നതും വാങ്ങി മിണ്ടാതിവിടെ കിടന്നോണം .ഈ കാണുന്ന വീടും ഇന്നു കാണുന്ന ആർഭാടങ്ങളും ഞാനെന്നെതന്നെ വിറ്റുണ്ടാക്കിയതാ...അതും തന്റെ പിടുപ്പു കേടു കൊണ്ടു .നാട്ടു കാർ പറയുന്ന കേൾക്കാൻ മേലേൽ എങ്ങോട്ടാണന്നു വെച്ചാൽ പൊയ്ക്കോ..എന്റെ മക്കളെ നോക്കാൻ എനിക്കറിയാം ..അതിനു തന്റെ ഒത്താശയൊന്നും എനിക്കു വേണ്ട .
അതു നിന്റെ മക്കളു മാത്ര മല്ലല്ലോ .പിഴച്ച ഒരുത്തിയുടെ മക്കളായി എന്റെ രണ്ടു പെൺ കുഞ്ഞുങ്ങളും വളരണ്ടാ...അവരെ ഞാൻ കൊണ്ടു പൊയ്ക്കോളാം
പിന്നെ ഏതു നേരോം കള്ളു കുടിച്ചു നടക്കണ തന്റെ കൊണവതിയാരം കൊണ്ടാ..ഞാനോ ഇങ്ങനായതു .സ്വന്തം മക്കളെ തന്തമാർ പിഴപ്പിക്കണ വാർത്തയാ നിത്യം .എന്തു വിശ്വസിച്ചാ അവരെ തന്റെ കൂടെ വിടണ്ടെ .ഞാൻ പിഴച്ചാലും എന്റെ മക്കളെ എങ്ങനെ സംരക്ഷിക്കണമെന്നു എനിക്കറിയാം .ഏതു നേരോം ബോധമില്ലാതെ നടക്കണ തന്റെ കൂടെ വിടാൻ ഉദ്ധേശമില്ല .തനിക്കു വേണേൽ ഇവിടെ നിൽക്കാം വേണ്ടേൽ ഇറങ്ങി പോകാം
അയാൾക്കവളുടെ മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല .അടിച്ച കള്ളിന്റെ കെട്ട് അവളുടെ വാക്കുകളിലൂടെ ഇറങ്ങി പോയതായി അയാൾക്കു തോന്നി താൻ തന്നെ വരുത്തി വെച്ച വിധിയെ പഴിച്ചയാൾ മനസ്സിൽ
എന്തു പറഞ്ഞാലും ഉള്ളാൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു .ഇനിയിവിടെ ഒരു നിമിഷം ഞാൻ നിൽക്കുന്നില്ല .ഇപ്പോൾ ഞാനി- വിടുന്നിറങ്ങുകയാ.,പക്ഷെ എന്റെ മക്കളെ കൊണ്ടു പോകാൻ ഞാൻ വരും .എന്തായാലും നിന്റെ കൂടെ അവരെ വിടില്ല ഞാൻ
അയാൾ ഇട്ടിരുന്ന വേഷം കൂടി മാറാതെ അവിടുന്നിറങ്ങി പോകുന്നതു അവൾ നോക്കി നിന്നു
അമ്മേ..അച്ഛൻ പിണങ്ങി പോയതാണോ..,ഇനി വരില്ലേ.,?
നിങ്ങളു വല്ലതും കഴിച്ചിട്ടു പുസ്തകമെടുത്തു വെച്ചു പഠിക്കാൻ നോക്കു .കെട്ടെറെങ്ങി കഴിയമ്പോൾ തിരികെ വരും വരാതെവിടെ പോകാനാ...
***********************************
മുകുന്തൻ ജോലി കഴിഞ്ഞു നേരെ ഹോസ്പിറ്റലിലെത്തി .
എന്താ..രമേ..അമ്മക്കെങ്ങനെയുണ്ട് ?
അമ്മക്കു കുഴപ്പമില്ലന്നാ ഡോക്ടർ പറഞ്ഞതു ബോധം തെളിഞ്ഞിട്ടില്ല.മുത്തു കഴിക്കാൻ എന്നും പറഞ്ഞു പുറത്തു പോയതാ.. ഇതു വരെ മടങ്ങി വന്നില്ല .ശങ്കരമാമ വന്നിരുന്നു കാര്യം പറഞ്ഞപ്പോൾ തിരക്കി കൂട്ടിക്കൊണ്ടു വരാം എന്നു പറഞ്ഞു പുറത്തേക്കു പോയി എനിക്കാണേൽ പേടിയാവണു നേരം കുറേയായെ അവനങ്ങനെ എങ്ങും പോയി പരിചയമില്ലാത്തതാ...
രമേ..,ഇതു കുറച്ചു പണമാ ചിലവിനു നിന്റെ കൈയ്യിൽ ഒന്നും ഉണ്ടാവില്ലന്നു എനിക്കറിയാം..ഞാനും കൂടി പുറത്തു പോയി അന്യേഷിച്ചു വരാം .പണം സൂക്ഷിച്ചു വെച്ചോ..നീ ടെൻഷനടിക്കണ്ട അവൻ വഴിയറിയാതെ പുറത്തെവിടെയെങ്കിലും തിരക്കി നിൽപ്പുണ്ടാവും
എന്നും പറഞ്ഞു മുകുന്തൻ വാർഡുവിട്ടു പുറത്തേക്കിറങ്ങി.പൊന്നമ്മ ചെറുതായി ഒന്നു ഞരങ്ങി അവൾ അമ്മയെ നോക്കി .എന്തോ ഒരു വല്ലായ്മ അമ്മക്കുള്ളതായി അവൾക്കു തോന്നി അവളോടി നേഴ്സ് റൂമിലേക്കു
സിസ്റ്ററേ...അമ്മ...ഒന്നു വരുമോ.,.
എന്താ..എന്തു പറ്റി ?
അമ്മക്കെന്തോ അസ്വസ്ഥത ഉണ്ടന്നു തോന്നുന്നു
ദാ...വരികയാ..നിങ്ങളങ്ങോട്ടു നടന്നോ..,,
തുടരും

Biju 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo