രമണന്റെ പ്രതികാരം -പകയ്ക്ക് പക ..കണ്ണിന് കണ്ണ്
അന്ന് വളരെ തിരക്കുള്ള വെള്ളിയാഴ്ച ആയിരുന്നു .കടലില്‍ പാവം പിടിച്ച മീനുകളെ തന്‍റെ ആയുധമായ വല എറിഞ്ഞുകൊണ്ട് പിടിച്ചു ആനന്ദ പുളകം കൊള്ളുന്ന സമയത്താണ് രമണന്‍റെ ഫോണില്‍ ആദ്യത്തെ നോട്ടിഫിക്കേഷന്‍ വരുന്നത് “മുതലാളി mentioned you in a comment “.ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ സജീവ സാന്നിധ്യമായിരുന്ന രമണന്റെ ചങ്ക് ബ്രോ ആയിരുന്ന മുതലാളിയുടെ വകയായിരുന്നു ആ നോട്ടിഫിക്കേഷന്‍ .രമണന്‍ ഫേസ്ബുക്കിലോ ? സ്വഭാവികമായും സംശയം വരാം ..സംശയിക്കേണ്ട പുള്ളി ഇപ്പോ വേറെ ലെവല്‍ ആണ്
“ഈ തെണ്ടിയ്ക്ക് വേറെയൊരു പണിയുമില്ലേ ? മനുഷ്യനെ ജോലി ചെയ്യാന്‍ സമ്മതിക്കില്ല ..നാശങ്ങള്‍ “ അത്രയും പറഞ്ഞു രമണന്‍ സ്ക്രീന്‍ ലോക്ക് ചെയ്ത് ഫോണ്‍ പോക്കറ്റിലിട്ടു വീണ്ടും പാവപ്പെട്ട മീനുകളെ പിടിയ്ക്കാന്‍ വല എറിഞ്ഞപ്പോഴാണ് അടുത്ത നോട്ടിഫിക്കേഷന്‍ വരുന്നത് .രമണന്‍ ഫോണ്‍ തുറന്ന് അതെന്താ എന്ന് നോക്കി “ രമണി mentioned you in a comment “
“ശ്ശെടാ ഇവര്‍ക്ക് വേറെയൊരു പണിയുമില്ലേ ? “ രമണന്‍ കലിപ്പോടെ ഫോണ്‍ ഓഫാക്കി
“ആഹാ രമണന്റെ അടുത്ത കളി “ സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ പോക്കറ്റിലിട്ടുകൊണ്ട് രമണന്‍ പറഞ്ഞു
പാവം പിടിച്ച മീനുകളെ പിടിച്ച് ആനന്ദതുന്ദിലാനായി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് രമണന്‍ ഫോണ്‍ വീണ്ടും ഓണ്‍ ആക്കുന്നത് .അത് ഓണ്‍ ആക്കിയ രമണന്‍ പകച്ചുപോയി.”തൊണ്ണൂറ്റിയാറു നോട്ടിഫിക്കേഷന്‍ “.രമണന്റെ ഭാഷയില്‍ പറഞ്ഞാല്‍ മെന്‍ഷന്‍റെ ചാകര.
“എന്ത് തെറ്റ് ചെയ്യ്തുഡാ ഞാന്‍ നിങ്ങളോടൊക്കെ ? ഒരുമണിക്കൂര്‍ ഒന്ന് മാറി നില്‍ക്കുമ്പോഴേക്കും എങ്ങനെ ചെയ്യണോ “ രമണന്‍ ആത്മഗതം നടത്തി
“ഈ ഫേസ്ബുക്ക് അങ്ങോട്ട് നിറുത്തി പോയാലോ ..വേണ്ട അത് ഭീരുത്വമാണ് ..തിരിച്ചടിക്കണം ..പകയ്ക്ക് പക ..കണ്ണിന് കണ്ണ് ..മൂക്കിന് മൂക്ക് ..മെന്‍ഷന് മെന്‍ഷന്‍ “ രമണന്റെ തീരുമാനം അന്തിമമായിരുന്നു
“രമണന്റെ പ്രതികാരം ഇവര്‍ കാണാന്‍ പോകുന്നെയുള്ളൂ “ ഷര്‍ട്ടിന്റെ കോളര്‍ മുകളിലേയ്ക്ക് വലിച്ചിട്ടു മാസ്സ് നായകന്മാരെ പോലെ പഞ്ച് ഡയലോഗ് പറഞ്ഞു രമണന്‍ സ്ലോ മോഷനില്‍ നടന്നു
ലാപ്ടോപ് തുറന്നു ഇരകളെ തിരഞ്ഞു .പക്ഷേ മെന്‍ഷന്‍ ചെയ്യാന്‍ പോസ്റ്റ് ഇല്ലായിരുന്നു .അതിന് വേണ്ടി ഒരു പോസ്റ്റ് എഴുതണം എന്ന് മനസ്സില്‍ കരുതി രമണന്‍ പിന്നെ ചിന്തയോട് ചിന്തയായിരുന്നു .അതിനിടയില്‍ വീണ്ടും വന്നു നോട്ടിഫിക്കേഷന്‍
“ഇതാരാ ഇനി ..ഇവനെ അറിയപോലും ഇല്ലല്ലോ ദൈവമേ ? “ ഒരു ബന്ധവും ഇല്ലാത്ത ഒരുത്തന്‍റെ മെന്‍ഷന്‍ കണ്ടു അന്തവിട്ടു നിന്ന രമണന്‍ അറിയാതെ പറഞ്ഞു.
“ഇതാരാ ഇനി ..ഇവനെ അറിയപോലും ഇല്ലല്ലോ ദൈവമേ ? “ ഒരു ബന്ധവും ഇല്ലാത്ത ഒരുത്തന്‍റെ മെന്‍ഷന്‍ കണ്ടു അന്തവിട്ടു നിന്ന രമണന്‍ അറിയാതെ പറഞ്ഞു.
“പുള്ളി എല്ലാവരെയും വിളിച്ചു കയറ്റുന്നുണ്ടല്ലോ ? “ രമണന്‍ മെന്‍ഷന്‍ ചെയ്ത അയാളുടെ പോസ്റ്റില്‍ ഒന്ന് എത്തിനോക്കിയ ശേഷം പറഞ്ഞു.കൊള്ളാം ബസ് സ്റ്റാന്‍ഡില്‍ ആളില്ലാത്ത ബസ്സുകളിലേയ്ക്ക് ആളുകളെ വിളിച്ചു കയറ്റില്ലേ അത് പോലെ ഒരു അവസ്ഥ
“ആള് കയറാന്‍ ഉണ്ടോ ..അമല ,കേച്ചേരി ,കുന്നംകുളം,പെരുമ്പിലാവ്,ചങ്ങരംകുളം ,എടപ്പാള്‍ ,കുറ്റിപ്പുറം ,കോഴിക്കോട് ..ആള് കയറാനുണ്ടോ ആള് ..ആള് കയറാനുണ്ടോ ആള് ? “ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ ഇയാള്‍ ബസ്സിലേയ്ക്ക് ആളുകളെ വിളിച്ച് കയറ്റിയാല്‍ എങ്ങനെ ഉണ്ടാവും ? രമണന്‍ ആ രംഗം മനസ്സില്‍ കണ്ടുകൊണ്ടു അയാളെ ഒന്ന് അനുകരിക്കാന്‍ ശ്രമം നടത്തി.മെന്‍ഷന്‍ ചെയ്തത് വായിക്കണോ വേണ്ടയോ എന്നാ ചിന്തയില്‍ ഒരു നിമിഷം രമണന്‍ അങ്ങനെ നിന്നു
“വേണ്ട ..ഇത് വായിച്ചാ ഇനി ഇവന്‍ ഇടുന്ന എല്ലാ പോസ്റ്റിലും മെന്‍ഷന്‍ ചെയ്തു നശിപ്പിക്കും ..ഒരു പക്ഷെ ഇവന്‍ എന്റെ വായിക്കില്ലായിരിക്കാം ..വേണ്ട..അവനൊന്നും വായിച്ചില്ല എങ്കിലും യാതൊരു കുഴപ്പവുമില്ല .. എനിയ്ക്ക് ജയാ ജി ഉണ്ട് “ രമണന്‍ അത്രയും പറഞ്ഞുകൊണ്ട് തന്‍റെ പോസ്റ്റ് ഒരുക്കാനായി തുടങ്ങി
“എന്ത് ഇപ്പോ എഴുതും ? “ ഒരു നിമിഷം രമണന്‍ ചിന്തിച്ചു.എന്ത് എഴുതിയാലും നല്ല ഒഴുക്കില്‍ ആളുകള്‍ വായിക്കാന്‍ വരുന്ന പേരുകള്‍ വേണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു രമണന് .വായനക്കാരനെ പുളകം കൊള്ളിക്കുന്ന പേര് വേണം ഇടാന്‍ .രമണന്‍ ചിന്തകളെ എറിഞ്ഞുകൊടുത്തു ഒരു പേരിനു വേണ്ടി.ഒരു ഐഡിയയും വരാതെ ആയപ്പോള്‍ ഗ്രൂപ്പുകളിലെ ട്രെന്‍ഡ് പേരുകള്‍ തിരയാം എന്ന് കരുതി രമണന്‍ ആകര്‍ഷകമായ പേരുകള്‍ നോക്കി
“വേശ്യയുടെ കഥ ,വേശ്യയുടെ മകന്‍ ,വേശ്യയുടെ മകള്‍ ,അഭിസാരിക ,അഭിസാരികയുടെ മകള്‍ ,അഭിസാരികയുടെ മകന്‍ “ ട്രെണ്ടിംഗ് പേരുകള്‍ പലതും വായിച്ചുകൊണ്ട് രമണന്‍ പറഞ്ഞു
“വേശ്യയും അവളുടെ മക്കളും ബന്ധുക്കളുമാണ് അപ്പൊ ട്രെന്‍ഡ്..വേശ്യയുടെ മകളും മകനും ഉള്ള പേരുകളാ ..എന്നാ പിന്നെ വേശ്യയുടെ കൊച്ചുമകള്‍ എന്ന് ഇട്ടാലോ ? അല്ലെങ്കില്‍ അവളുടെ തന്നെ കൊച്ചുമകന്‍ ആയാലോ ?“രമണന്റെ ചിന്തകള്‍ എങ്ങോട്ടോ പോയി
“അല്ലെങ്കില്‍ വേണ്ട ..ലെഗിങ്ങ്സ് ആയാലോ ? ആര്‍ത്തവം ? മാസകുളി ?..എങ്ങനെയെങ്കിലും ഒന്നരക്കോടി ലൈക്ക് കിട്ടിയാലേ പറ്റു “ രമണന് ആളുകളുടെ ഒഴുക്ക് ലഭിക്കാന്‍ തക്ക രീതിയിലുള്ള പേര് കിട്ടാതെ വിഷമിച്ചു നിന്നു
“സ്ത്രീയുമായി എന്തെങ്കിലും ബന്ധമുള്ള വല്ല പേര് ഇടാം “ എന്ന് മനസ്സില്‍ പറഞ്ഞു രമണന്‍ കഥ എഴുതാന്‍ തുടങ്ങി .എന്തൊക്കെയോ രമണന്‍ എഴുതി അയാളുടെ മുന്നൂറ്റിയോമ്പത് ഗ്രൂപ്പുകളിലും അയാള്‍ പോസ്റ്റ് ചെയ്തു .പെട്ടെന്ന് തന്നെ ഒരു ഗ്രൂപ്പില്‍ അതിനു അനുമതി ലഭിച്ചു
“സ്ത്രീയുമായി എന്തെങ്കിലും ബന്ധമുള്ള വല്ല പേര് ഇടാം “ എന്ന് മനസ്സില്‍ പറഞ്ഞു രമണന്‍ കഥ എഴുതാന്‍ തുടങ്ങി .എന്തൊക്കെയോ രമണന്‍ എഴുതി അയാളുടെ മുന്നൂറ്റിയോമ്പത് ഗ്രൂപ്പുകളിലും അയാള്‍ പോസ്റ്റ് ചെയ്തു .പെട്ടെന്ന് തന്നെ ഒരു ഗ്രൂപ്പില്‍ അതിനു അനുമതി ലഭിച്ചു
“ഹ ഹ ..നൌ ഷോ ടൈം..രമണന്റെ പ്രതികാരം കാണാന്‍ പോകുന്നെ ഉള്ളു “ രമണന്‍ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു .തന്റെ പോസ്റ്റിലേയ്ക്ക് ആദ്യം മെന്‍ഷന്‍ ചെയ്തത് മുതലയാളിയെ ആയിരുന്നു .പിന്നെ അങ്ങോട്ട് ചറപറ മെന്‍ഷന്‍ ആയിരുന്നു
“ഗ്രൂപ്പിലെ മൊത്തം പേരെ മെന്‍ഷന്‍ ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ ആവോ “. “എ “എന്ന് ടൈപ്പ് ചെയ്തു ആ പേരുള്ള എല്ലാവരെയും രമണന്‍ മെന്‍ഷന്‍ ചെയ്തു .അത് കഴിഞ്ഞ് “ബി” ടൈപ്പ് ചെയ്തു ആ പേരുകള്‍ ഉള്ളവരെയും മെന്‍ഷന്‍ ചെയ്തു.മാക്സിമം വെറുപ്പിച്ചു കഴിഞ്ഞപ്പോള്‍ മെന്‍ഷന്‍ ചെയ്യുന്നത് രമണന്‍ നിറുത്തി
“രമണന്റെ മെന്‍ഷന്‍ കണ്ട് പേടിക്കണം ..ഇനി ഒരുത്തനും കാണുന്ന എല്ലാ പോസ്റ്റിലും മെന്‍ഷന്‍ ചെയ്ത് വെറുപ്പിക്കാന്‍ പാടില്ല “ രമണന്‍ പോസ്റ്റിലേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞു .പിന്നെ അവിടുന്ന് അങ്ങോട്ട് പോസ്റ്റ് വായിക്കാത്തവരുടെ ചറപറ ഗുഡ് വണ്‍ എന്ന കമന്റ് ആയിരുന്നു..വേറെ ചിലര്‍ മനോഹരം എന്ന് കമന്റ് ഇട്ടു ..മറ്റു ചിലര്‍ പറഞ്ഞു ..എന്ത് പറയണം എന്ന് അറയില്ല രമണാ അത്രയും നന്നായിട്ടുണ്ട്( വായിച്ചു നോക്കിയാല്‍ അല്ലെ എന്തെങ്കിലും പറയാനും പറ്റുള്ളൂ )..പക്ഷേ രമണന്‍ ആരാ മോന്‍ അതിന് മറുപടി കൊടുത്തു
“അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ..എന്തെങ്കിലും പറഞ്ഞെ പറ്റൂ “ ആ ചോദ്യത്തോടെ കമന്റ് ഇട്ടയാള്‍ രമണനെ ബ്ലോക്കി ..പുവര്‍ രമണന്‍
പ്രതികാരത്തിന്റെ ഭാഗമായി രമണന്‍ അടുത്തതായി ചെയ്തത് എന്താന്ന് അറിയോ ? ഒരു ഹായ് പോലും അയക്കാതെ പോസ്റ്റുകളുടെ ലിങ്ക് ഇന്‍ബോക്സില്‍ ഇട്ടു വായിക്കാന്‍ സ്ഥിരമായി അഭ്യര്‍ത്ഥന നടത്തിയവരെ തിരയല്‍ ആയിരുന്നു..രമണനും മടികൂടാതെ അവരുടെ ഇന്‍ബോക്സില്‍ ചെന്നു..ലിങ്ക് കൊടുത്ത് വായിക്കാന്‍ അഭ്യര്‍ത്ഥിച്ചു..ഒന്നരക്കോടി ലൈക്ക് കിട്ടാനുള്ള ആഗ്രഹം ആയിരുന്നു ഇതിന്‍റെ പിന്നില്‍ ..സ്ഥിരമായി ലിങ്ക് തന്നിരുന്ന ഒരാളെ പോലും വിടാന്‍ രമണന്‍ മറന്നില്ല ..എല്ലാവര്‍ക്കും ലിങ്ക് അയച്ചു കൊടുത്തു ..അതിനിടയിലാണ് നേരത്തെ തന്റെ പോസ്റ്റ് വായിച്ചു ഗംഭീരം എന്ന് കമെന്റ് ഇട്ട കക്ഷി വീണ്ടും കമന്റ് ഇട്ടിരിക്കുന്നത് കണ്ടത് .ഇക്കുറി പുള്ളി ഇട്ടിരിക്കുന്നത് മനോഹരം എന്നായിരുന്നു കമന്റ് ..രമണന്‍ പകച്ചുപോയി ..വായിക്കാതെ കമന്റ് ഇടുന്ന പല സംഭവങ്ങളും രമണന് അറിയാമായിരുന്നു ..വായിക്കാതെ രണ്ടു കമന്റ് അത് ആദ്യത്തെ അനുഭവമായിരുന്നു
“എന്നമ്മ ഇപ്പടി പണ്ണിട്ടിയെ “ തകര്‍ന്നു പോയി രമണന്‍ .ബാക്കി പ്രതികാരം നാളത്തേയ്ക്ക് മാറ്റി വെച്ച് തന്‍റെ വലയെടുത്ത് കടപ്പുറം നോക്കി നടന്നു .അവിടെ അവനെ കാത്ത് അവന്‍റെ മുതലാളി നില്‍ക്കുന്നുണ്ടായിരുന്നു
“മുതലാളി ..ജങ്ക ജകാ “ കൈ വീശികൊണ്ട് രമണന്‍ ആ കടപ്പുറത്ത് കൂടെ നടന്നു
Lijin

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക