Slider

#നീല കുറിഞ്ഞി#

0

#നീല കുറിഞ്ഞി#
ഇന്ദ്ര നന്ദന്റെയും അനർഘ ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞു ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു താലി കേട്ട്.
നീണ്ട യാത്രക്കോടുവിൽ നന്ദന്റെ വീട്ടിൽ വധുവരൻമാർ എത്തി. അനർഘയുടെ മനസ്സിൽ സങ്കടകടൽ ഇരമ്പി , അമ്മ,.......
അമ്മ ഇപ്പോൾ എന്തു ചെയുന്നുണ്ടാവും.?... തന്റെ വരവോട് കൂടി അമ്മ ഒറ്റക്കായിട്ടുണ്ടാവും.
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുളുമ്പി... ഉച്ചയ്ക്ക് കല്യാണ സദ്യയും ഉണ്ട് തുടങ്ങിയ യാത്രയാണ് രാത്രി പത്ത് മണിക്കാണ് അവസാനിച്ചത്‌. അങ്ങിനെ രാത്രിയിൽ ഒരു ഗൃഹപ്രവേശം !!
ഇനി നാലാം ദിവസം വീട്ടിൽ നിന്നും വിളിക്കാൻ വരും.... അത് വരെ ഇവിടെ തന്നെ.. ഓർത്തപ്പോൾ അനർഘക്ക് വല്ലാത്ത ഒരു പിടച്ചിൽ തോന്നി.. അത് വരെ അമ്മ ഒറ്റയ്ക്ക്..
ഓർമ വെച്ചപ്പോൾ തൊട്ട് അനർഘക്ക് അമ്മ മാത്രമേയുള്ളു. അമ്മമ്മയും രണ്ടു ചെറിയമ്മമാരും ഉണ്ട്. ചെറിയമ്മമാർ വിവാഹിതരായി അവരുടെ കുടുംബത്തോടൊപ്പം വേറെ താമസിക്കുന്നു..
ചെറിയമ്മമാർ ഭർത്താക്കൻമാരും മക്കളും ഒത്തു ജീവിക്കുന്നത്‌ കാണുമ്പോൾ എന്നും അനർഘക്ക് അമ്മയോട് അച്ഛനെ പറ്റി ചോദിയ്ക്കാൻ ചോദ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതിനു മറുപടിയായി അമ്മ അവൾക്കു സ്വീകരണമുറിയിൽ തൂക്കിയിരിക്കുന്ന അമ്മയുടെ കല്യാണഫോട്ടോ കാണിച്ചു കൊടുക്കും. എന്നിട്ട് എന്നും പറയാറുള്ളതു പോലെ പറയും, "അനു, മോളുടെ അച്ഛൻ ഗൾഫിൽ അല്ലേ, ഇനി നമുക്ക് ഗൾഫിൽ പോകാം ട്ടോ അച്ഛനെ കാണാൻ. "
അമ്മ വർഷത്തിൽ ഒരു തവണ അച്ഛനെ കാണാൻ എന്ന പേരിൽ ഗൾഫിലേക്ക്‌ പോകുമായിരുന്നു. ഇതു വരെ അമ്മ അനർഘയേ കൂടെ കൂട്ടികൊണ്ട് പോയിട്ടില്ല. കൈകുഞ്ഞായിരിക്കുമ്പോൾ ഗൾഫിൽ പോയ ഫോട്ടോ സ്വീകരണമുറിയിൽ ഉള്ളത് ഒഴിച്ചാൽ അവൾക്കു ഒന്നും ഓർമയില്ല. അപ്പോഴാണ്‌ ഗൾഫിലേക്ക് കൂടെ കൊണ്ടുപോകാനുള്ള അമ്മയുടെ വാഗ്ദാനം..
അനർഘ പിന്നെ മനസ്സിൽ ഗൾഫിലുള്ള അച്ഛന്റെ ചിത്രവും, ഗൾഫിലെക്കുള്ള യാത്രയും മനസ്സിൽ കോറിയിട്ടു.
പിന്നെ കുറച്ചു കൂടി മുതിർന്നപ്പോൾ ഗൾഫിൽ നിന്നും ഒരിക്കൽ പോലും ലീവിന് വരാത്ത അച്ഛനെ പറ്റി അനു അമ്മയോട് ചോദിച്ചത്, അതിനു മറുപടിഒന്നും അമ്മ പറഞ്ഞില്ല പക്ഷെ ആ വർഷത്തെ അവധിക്ക് അമ്മയോടൊപ്പം അവളും ദുബായിലെക്ക് വിമാനം കയറി, അവിടെ അവരെ കാത്തു പ്രശസ്ഥ ഓയിൽ കമ്പനിയുടെ കാർ വിമാനതാവളത്തിന് മുന്നിൽ കിടക്കുന്നുണ്ടായിരുന്നു.
ആ കാർ അവരെയും വഹിച്ചു ഒരു കൊട്ടാര സമാനമായ ഒരു വീട്ടിലെക്ക് പോയി. അവിടെ അമ്മ ചിരപരിചിതയേ പോലെ ഓരോ മുറിയിലും കയറിയിറങ്ങി, അവിടുത്തെ ജോലിക്കാരോട് കുശലം ചോദിച്ചു, അവസാനം ഒരു മുറിയിൽ കയറിയ അനർഘക്ക് അവിടെ അമ്മയുടെയും അവളുടെയും ചിത്രങ്ങൾ വെച്ചിരിക്കുന്നത്‌ കണ്ടു, കൂടെ ഒരു അറബിയുടെയും.
അമ്മയോട് അതിന്റെ അർത്ഥം ചോദിക്കേണ്ടി വന്നില്ല അവൾക്കു, ആ ചിത്രത്തിലെ അറബിയുടെയും തന്റെയും മുഖസാമ്യം അവൾക്കു എല്ലാ ചോദ്യങ്ങളുടെയും ഉത്തരം നൽകി.
അന്ന് വൈകുന്നേരം ഒരു വലിയ കാറിൽ അയാൾ വന്നിറങ്ങി. അമ്മയോട് അയാൾ കുശലം ചോദിക്കുന്നത് അനു ആശ്ചര്യത്തോടെ നോക്കിയിരുന്നു. അറബിയിൽ അമ്മ മറുപടി പറയുന്നതും അനർഘ നവാനുഭവമായിരുന്നു.
അനർഘ അന്ന് ആ മണലാരാണ്യത്തിൽ വെച്ചു ആരും പറയാതെ തന്നെ താനും ആ മനുഷ്യൻ, ഷെയ്ഖ്-അൽ- ഹിമായതും തമ്മിലുള്ള ബന്ധം മനസ്സിലായി.
അവൾ അച്ഛൻ എന്ന് വിളിക്കുന്ന രാമചന്ദ്രൻ നായർ എന്ന വ്യക്തിയുമായി എന്ത് ബന്ധമാണ് എന്ന് അവൾ അമ്മയോട് ചോദിക്കാതെ ചോദിച്ചു.
ഒരു കൗമാരക്കാരിയുടെ ബുദ്ധിക്കും യുക്തിക്കും ചേർന്ന രീതിയിൽ അവളുടെ ജീവിതത്തിലെ ആ സത്യം അവൾ ഉൾകൊണ്ടു.
ബാബ എന്ന് അവളെ കൊണ്ട് ഷെയ്ഖ് വിളിപ്പിച്ചു. ബാബ അവൾക്കും അമ്മയ്ക്കും വേണ്ട എല്ലാ സൗകര്യങ്ങൾ ഒരുക്കി, ആ കുറച്ചു ദിനങ്ങൾ അവൾ തന്റെ പിതാവിനെ അറിയുകയായിരുന്നു. വെക്കേഷൻ കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു പോകാൻ നേരത്ത് ബാബ അവളുടെ കൈയിൽ ഭാരിച്ച തുകയുടെ ഒരു ചെക്ക് കൊടുത്തു. മകളുടെ ആവശ്യങ്ങൾക്കായി ബാബയുടെ കരുതൽ..
ആ യാത്രക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ അനർഘ പിന്നീട് ഒരിക്കലും അച്ഛനെ കുറിച്ച് അമ്മയോട് ചോദിച്ചില്ല. പിന്നീട് ഓരോ ഘട്ടം കഴിയുമ്പോൾ അവളെ തേടി ബാബയുടെ സമ്മാനങ്ങളും സ്നേഹാന്വേഷണങ്ങളും എത്തി.
ഗൾഫിൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന രാമചന്ദ്രൻ നായരുടെ ഭാര്യ എങ്ങിനെ ഷെയ്ക്കിന്റെ കുഞ്ഞിന്റെ അമ്മയായി എന്ന് മുതിർന്നപ്പോൾ ആരും പറയാതെ തന്നെ അനർഘ മനസ്സിലാക്കി, പിന്നീട് അമ്മയുടെ ജീവിതത്തിൽ ബാബ മാത്രമായി എല്ലാം. നാട്ടിൽ അധികം ആർക്കും അറിയാത്ത രഹസ്യം ആ അമ്മ മകൾക്ക് മുന്നിൽ മറച്ചു വെച്ചില്ല, അനർഘ അത്‌ എങ്ങിനെ ഉൾകൊള്ളുമെന്നു മാത്രമാണ് അവർക്ക് ആശങ്കയുണ്ടായിരുന്നുള്ളൂ.
വിവാഹപ്രായമായപ്പോൾ ഇന്ദ്ര നന്ദന്റെ വിവാഹാലോചന വന്നപ്പോൾ അമ്മക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി പോലും വന്നില്ല.
ഇന്ദ്രനോട് അനർഘയുടെ ജന്മ രഹസ്യം അമ്മ പറഞ്ഞു, എല്ലാം അറിഞ്ഞ ശേഷമായിരുന്നു അവരുടെ വിവാഹം.
അങ്ങിനെ വിവാഹം കഴിഞ്ഞു നാലാമത്തെ ദിവസം വധു വരൻമാരെ വധുവിന്റെ വീട്ടിലെക്ക് ആദ്യ വിരുന്നിനു കൂട്ടി കൊണ്ട് പോയി.
ആ നാല് ദിവസത്തെ അമ്മയുമായുള്ള വേർപാട് അവൾക്കു താങ്ങാൻ പറ്റുന്നതിലും അധികമായിരുന്നു. ഇന്ദ്രന്റെ ആശ്വാസവാക്കുകൾ അവൾക്കു ആശ്വാസമേകി.
വിവാഹ ശേഷം അമ്മ അനർഘയെയും ഇന്ദ്രനെയും കൂട്ടി ബാബയുടെ അടുത്ത് പോയി. വിവാഹവേഷത്തിൽ അവരെ കാണണമെന്നു ബാബയുടെ ആഗ്രഹം അവർ നിറവേറ്റി. കുറച്ചു നാളുകൾക്ക് അവിടെ താമസിച്ച ശേഷം അവർ ഇന്ദ്രൻ ജോലി ചെയ്‌തിരുന്ന സ്ഥലമായ കാനഡയിലേക്ക് യാത്ര തിരിച്ചു.
അമ്മ തിരിച്ചു നാട്ടിലുള്ള വീട്ടിലേക്കു മടങ്ങി. ഒരു വർഷത്തിനു ശേഷം അനർഘക്ക് ഒരു മോളുണ്ടായി.
മോളേ കാണാനും അവളുടെ വളർച്ചയുടെ പടവുകൾ പിന്നിടുന്നത്‌ കണ്ടാസ്വദിക്കാനും അമ്മ അനർഘയോടൊപ്പം കാനഡയിലേക്ക് പോയി. രണ്ടു ആൺ മക്കളുള്ള ഇന്ദ്രന്റെ മാതാ പിതാക്കൾക്ക്‌ അതൊരു പ്രശ്നമായിരുന്നില്ല.
അനർഘയുടെ അമ്മക്ക്‌ ജീവിക്കാനുള്ള കാരണമായിരുന്നില്ല മകൾ, മറിച്ച് അവർക്ക് ജീവിതം തന്നെയായിരുന്നു മകൾ. ഭർത്താവിൽ നിന്നു വഞ്ചിതയായ അവർക്ക് ഷെയ്ഖ്-അൽ-ഹിമായത് ഒരു രക്ഷകൻ ആവുകയായിരുന്നു. അവർ ഷെയ്ക്കിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ, അയാൾ അവരെ നാട്ടിലെക്ക് അയച്ചു. ഷെയ്ക്കിന്റെ കുടുംബത്തിൽ നിന്നും അനർഘക്കും അമ്മക്കും എതിർപ്പ് നേരിടേണ്ടി വരും എന്ന പരമാർത്‌ഥം മനസ്സിലാക്കിയ ഷെയ്ഖ് അവരെ സുരക്ഷിതരാക്കുകയായിരുന്നു.
നാളിതുവരെ അവരുടെ കാര്യങ്ങൾ നോക്കി ഷെയ്ഖ് ആ അമ്മയെയും മോളെയും സംരക്ഷിച്ചു പോന്നു.
അനർഘയുടെ വിവാഹം കഴിഞ്ഞ ശേഷം, അവളുടെ ജീവിതം പൂക്കുന്നതും തളിരിടുന്നതും എല്ലാം അമ്മ ബാബയേ സമയാസമയത്ത് അറിയിക്കുന്നുണ്ടായിരുന്നു.
ഷെയ്ഖിന്റെ കരുതലിന്റെ തണലിൽ വളർന്ന അനർഘക്കും അമ്മ ലതക്കും അദ്ദേഹത്തോടും ആദരവായിരുന്നു.
അങ്ങിനെ ഒരു ദിവസം സാധാരണ ചെയ്യാറുള്ളത്‌ പോലെ ലത ഷെയ്ഖിനെ വിളിച്ചു, പക്ഷെ ആരും ഫോൺ എടുത്തില്ല ., സാധാരണ രണ്ടാമത്തെ റിംഗിന് ഫോൺ എടുക്കാറുള്ള ഷെയ്ഖ് അന്ന് ഫോൺ എടുക്കാതെ ആയപ്പോൾ ലതയുടെ മനസ്സിൽ അരുതാത്ത ചിന്തകൾ കാടു കയറി.
അനർഘയോട് അമ്മ ഈ കാര്യം പറഞ്ഞപ്പോൾ അവൾ അമ്മയെ സമാധാനിപ്പിച്ചു. ഏറെ വൈകാതെ തന്നെ ദുബായിൽ നിന്നുള്ള ഒരു ഫോൺ കാൾ ലതയുടെ ഫോണിലെക്ക് വന്നു. അത്‌ ഷെയ്ഖ് -അൽ-ഹിമായത്തിന്റെ ഓയിൽ കമ്പനിയുടെ ജനറൽ മാനേജറായ ജോൺ വർഗീസിന്റെ കാൾ ആയിരുന്നു. ഷെയ്ഖിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ് എന്നായിരുന്നു സന്ദേശം.
ബാബയേ ഒരു നോക്കു കാണുവാനായി അനർഘയും അമ്മയും ഇന്ദ്രനും മോളും ദുബായിലേക്ക്‌ യാത്ര തിരിച്ചു. പക്ഷെ അവിടെ എത്തുമ്പോഴേക്കും വൈകി പോയിരുന്നു. ബാബ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
തങ്ങളുടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന ബാബയേ പഴയതു പോലെ പിന്നെ കാണാൻ പറ്റിയില്ല. ഷെയ്ഖിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിനു ചുറ്റും തിങ്ങി നിറഞ്ഞു.
അനർഘക്കോ അമ്മക്കോ ബാബയുടെ അടുത്ത് എത്താനോ അദ്ദേഹത്തെ കാണുവാനോ പറ്റിയില്ല.
അവസാനം അനേകായിരങ്ങളുടെ ഇടയിൽ, അവരിൽ ഒരാളായി നിന്നു ഷെയ്ഖിന് അന്ത്യോപചാരം അർപ്പിക്കുവാനെ അവർക്ക് കഴിഞ്ഞുള്ളൂ.
സ്മിത പ്രകാശ്‌
---------=====-------
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo