" കാര്യവും കാരണവും "
ഇത്ര വർഷത്തെ നഴ്സിംഗ് ജീവിതത്തിൽ ഞാൻ വളരെ സന്തോഷങ്ങളും നിരാശകളും ദുഖങ്ങളും കഷ്ടപ്പാടുകളും കണ്ടീട്ടുണ്ട് ... അപ്രതീക്ഷിത മരണങ്ങൾ .. മനസുമരവിപ്പിക്കുന്ന അപകടങ്ങൾ.. പ്രകൃതി ദുരന്തങ്ങൾ ഒക്കെ കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് 'എന്തിന് ദൈവം ഇങ്ങനെ ചെയ്യുന്നു?'
പക്ഷെ ദൈവത്തിന് അദ്ദേഹത്തിന്റെയായ തീരുമാനങ്ങൾ ഉണ്ടായിരുന്നു എന്നും ഈ ലോകത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച ഒരു കാരണമുണ്ടാവുമെന്നും ഈയടുത്തു നടന്ന സംഭവംകൊണ്ട് ഞാൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ..
അതൊരു നൈറ്റ് ഡ്യൂട്ടി ആയിരുന്നു .. ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ എമർജൻസി പൊതുവെ ശാന്തം.. ട്രീറ്റ്മെന്റ് റൂമിനുള്ളിൽ നിന്നും ഒരു കുട്ടിയുടെ ഉറക്കെയുള്ള കരച്ചിൽ കേൾക്കുന്നുണ്ട് .
"എന്താ അവിടെ ?? ഹെല്പ് വേണോ ?" അരുൺ ചോദിക്കുന്നത് കേട്ടു ..മെയിൽ നേഴ്സ് ആണ്
" നത്തിങ് ആരൂൻ... ഇറ്റ്സ് ഒൺലി എ സിമ്പിൾ സ്യൂച്ചറിങ് "
( ഒന്നുമില്ല അരുൺ ... ഒരു ചെറിയ തുന്നൽ ഇടുന്നതാണ് )
( ഒന്നുമില്ല അരുൺ ... ഒരു ചെറിയ തുന്നൽ ഇടുന്നതാണ് )
സ്വദേശി നേഴ്സ് ഹിബ പറഞ്ഞു .. അവർ 'അരുൺ'എന്ന് വിളിച്ചു വരുമ്പോൾ 'ആരൂൻ'ആകും
ആ കുട്ടിയുടെ അമ്മ ട്രീറ്റ്മെന്റ് റൂമിനു പുറത്ത് കസേരയിൽ ഇരുന്ന് കണ്ണടച്ച് പ്രാർത്ഥിക്കുന്നു.. വല്ലാതെ വേവലാതി പൂണ്ട മുഖം .. അവർ കരയുന്നത് കണ്ടീട്ടാവണം ഫിലിപ്പീനോ നേഴ്സ് ഷെർവ്വീന അവരുടെ അടുത്ത് ചെന്ന് സംസാരിക്കുന്നത് കണ്ടു .. ഇടക്ക് അവർ ആ അമ്മയുടെ പുറത്തു തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു ..
കുറച്ചു കഴിഞ്ഞ് ഷെർവ്വീന ആരോടോ പറയുന്നത് കേട്ടു
" ഇറ്റ്സ് സൊ അൺഫോർച്യുനേറ്റ് .. ഹി ഈസ് ദി ഒൺലി ചൈൽഡ് ഫോർ ഹേർ .. ചൈൽഡ് ആക്സിഡന്റ്‌ലി ഫാൾ ഫ്രം ഹേർ ഹാൻഡ് .. ഷീ ഡോണ്ട് നോ ആക്ച്വലി വാട്ട് ഹാപ്പൺഡ് .. നൗ ഷീ ഫീൽ ഗിൽട്ടി .. ഷീ തിങ്ക്സ് ദാറ്റ് ചൈൽഡ് ഫാൾ ബെക്വാസ് ഓഫ് ഹേർ കെയർലെസ്സ്നസ്"
( വളരെ നിർഭാഗ്യകരമായി പോയി .. ആ കുട്ടി അവരുടെ ഏക മകനാണ് .. കുട്ടി അവരുടെ കയ്യിൽ നിന്നും അറിയാതെ താഴെ വീണു.. എന്താണ് സംഭവിച്ചതെന്ന് അവർക്ക് ഇപ്പോഴും അറിയില്ല .. അവർക്കിപ്പോൾ വല്ലാത്ത കുറ്റബോധം .. അവരുടെ അശ്രദ്ധ കൊണ്ടാണ് കുട്ടി വീണതെന്ന് അവർ കരുതുന്നു)
( വളരെ നിർഭാഗ്യകരമായി പോയി .. ആ കുട്ടി അവരുടെ ഏക മകനാണ് .. കുട്ടി അവരുടെ കയ്യിൽ നിന്നും അറിയാതെ താഴെ വീണു.. എന്താണ് സംഭവിച്ചതെന്ന് അവർക്ക് ഇപ്പോഴും അറിയില്ല .. അവർക്കിപ്പോൾ വല്ലാത്ത കുറ്റബോധം .. അവരുടെ അശ്രദ്ധ കൊണ്ടാണ് കുട്ടി വീണതെന്ന് അവർ കരുതുന്നു)
" പാവം .. അല്ലെ ചേച്ചീ .. കരച്ചിൽ കണ്ടീട്ട് കഷ്ടം തോന്നുന്നു "
അരുൺ എന്നോട് പറഞ്ഞു
അരുൺ എന്നോട് പറഞ്ഞു
ഞാനാ അമ്മയുടെ മുഖത്തോട്ട് ഒന്ന് എത്തി നോക്കി .. ദയനീയമായ മുഖം .
ശരിയാണ് ... പാവം തോന്നും ..!
ശരിയാണ് ... പാവം തോന്നും ..!
തീർച്ചയായും അവർക്ക് നാല്പതു വയസെങ്കിലും കാണും ... കംബ്യൂട്ടർ നോക്കിയപ്പോൾ മനസിലായി കുട്ടിക്ക് രണ്ടു വയസു മാത്രം പ്രായം ... പൊതുവെ സ്വദേശികൾ ചെറു പ്രായത്തിൽ തന്നെ വിവാഹിതരാവാറുണ്ട്.. അങ്ങനെയെങ്കിൽ ചിലപ്പോൾ വളരെ വര്ഷം കഴിഞ്ഞായിരിക്കും അവർക്കാ കുഞ്ഞു ജനിച്ചീട്ടുണ്ടാവുക ... അപ്പോൾ അവരുടെ വിഷമം ഊഹിക്കാവുന്നതെ ഉള്ളൂ !
കുറച്ചു കഴിഞ്ഞപ്പോൾ കുട്ടിയുടെ കരച്ചിൽ നിന്നു .. സ്യൂച്ചർ ഇട്ടു കഴിഞ്ഞ് ഡോക്ടർ വെളിയിൽ വന്നു .. അമ്മയോട് കുട്ടിയെ പോയി കണ്ടുകൊള്ളാൻ പറയുന്നത് കേട്ടു .. അവർ ആശ്വാസത്തോടെ എഴുന്നേറ്റ് കുട്ടിയുടെ അടുത്തേക്ക് പോയി .
അൽപസമയം കഴിഞ്ഞപ്പോൾ ഹിബ ഒരു വീൽചെയറിൽ ആ അമ്മയെ ബെഡ് നമ്പർ അഞ്ചിൽ കൊണ്ടുവന്നു കിടത്തി .. അവർ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു .. മുഖം വിളറിയിരുന്നു .. എന്തോ ഭയങ്കര വേദന അവർ കടിച്ചമർത്തുന്നുണ്ടെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും വായിച്ചെടുക്കാം ..
" ഷീ ടോൾഡ് ചെസ്ററ് പെയിൻ " ഹിബ പറഞ്ഞു
( അവർ നെഞ്ചു വേദന എന്ന് പറഞ്ഞു )
( അവർ നെഞ്ചു വേദന എന്ന് പറഞ്ഞു )
ഞങ്ങൾ ധൃതിയിൽ കാര്ഡിയാക് മോണിറ്റർ ഓൺ ചെയ്തു .. ഇ സി ജി എടുത്തു .. ഇ സി ജി റിസൾട്ട് കണ്ട് ഞങ്ങൾ ഒരു നിമിഷം ഒന്ന് ഞെട്ടി നിന്നു .. !!
ഷെർവ്വീന അറിയാതെ ഉറക്കെ പറഞ്ഞു ..
" ഓ മൈ ഗോഡ് !! ഇറ്റ്സ് "എം ഐ "
( മയോ കാര്ഡിയൽ ഇൻഫാർക്ഷൻ എന്നതിന്റെ ഷോർട് ആണ് 'എം ഐ '.... അതായത് സാധാരണ ഭാഷയിൽ ' ഹാർട് അറ്റാക് ')
( മയോ കാര്ഡിയൽ ഇൻഫാർക്ഷൻ എന്നതിന്റെ ഷോർട് ആണ് 'എം ഐ '.... അതായത് സാധാരണ ഭാഷയിൽ ' ഹാർട് അറ്റാക് ')
കുട്ടിക്ക് അപകടം പറ്റിയതിന്റെ വിഷമത്തിൽ അവർ നെഞ്ചു വേദനയെന്ന് പറയുകയാവും എന്നാണ് സത്യത്തിൽ ഞങ്ങൾ കരുതിയത് .. അതുകൊണ്ടാണ് ഇ സി ജി കണ്ടപ്പോൾ അങ്ങനെയൊരു പ്രതികരണം ഞങ്ങളിൽ ഉണ്ടായത് ..
പിന്നെയെല്ലാം പെട്ടന്നായിരുന്നു .. കാനുല ഇട്ടു.. ബ്ലഡ് ടെസ്റ്റ് അയച്ചു .. കാര്ഡിയോളജി ഓൺ കാൾ മിനിട്ടുകൾക്കുള്ളിൽ എത്തി .. ആൻജിയോ പ്ലാസ്റ്റിക്ക് സമ്മത പത്രം വാങ്ങി .. ക്യാത്ത്ലാബ് റെഡിയാക്കി .. ഇരുപതു മിനിറ്റിൽ രോഗി ക്യാത്ത്ലാബിൽ എത്തി .. !!
ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ കാർഡിയോളജി ഓൺ കാൾ എമർജൻസിയിൽ എത്തി ..
" ഡോക്ടർ അലി.. ഹൌ ഈസ് ദാറ്റ് പേഷ്യന്റ്?"
ഞങ്ങൾ തിരക്കി
ഞങ്ങൾ തിരക്കി
" സിസ്റ്റർ .. ഷീ മേ ബീ ദി ലക്കിയസ്ട് പേഷ്യന്റ ഐ ഹാവ് എവർ സീൻ ഇൻ മൈ ലൈഫ് .. ഇറ്റ്സ് എ മിറാക്കിൾ .. ഇഫ് ഷീ വാസ് നോട്ട് ഇൻ ദി ഹോസ്പിറ്റൽ അറ്റ് ദാറ്റ് ടൈം... ദിസ് ഡേ മേ ബീ ദി ലാസ്റ്റ് ഡേ ഫോർ ഹേർ "
( എന്റെ ജീവിതത്തിൽ ഞാൻ കണ്ടീട്ടുള്ളത്തിൽ വെച്ച് ഏറ്റവും ഭാഗ്യം ചെയ്ത രോഗിയാണ് അവർ.. അവർ ആ സമയത്ത് ആശുപത്രിയിൽ അല്ലായിരുന്നെങ്കിൽ ഈ ദിവസം ഒരു പക്ഷെ അവരുടെ അവസാന ദിവസമാകുമായിരുന്നു)
( എന്റെ ജീവിതത്തിൽ ഞാൻ കണ്ടീട്ടുള്ളത്തിൽ വെച്ച് ഏറ്റവും ഭാഗ്യം ചെയ്ത രോഗിയാണ് അവർ.. അവർ ആ സമയത്ത് ആശുപത്രിയിൽ അല്ലായിരുന്നെങ്കിൽ ഈ ദിവസം ഒരു പക്ഷെ അവരുടെ അവസാന ദിവസമാകുമായിരുന്നു)
അദ്ദ്‌ദേഹം തുടർന്നു
" ഷീ ഈസ് ഫൈൻ നൗ .. നീഡ് ടു ഡേയ്സ് ഒബ്‌സർവേഷൻ ഇൻ സി സി യു"
( അവരിപ്പോൾ സുഖമായിരിക്കുന്നു .. രണ്ടു ദിവസം സി സി യു വിൽ നിരീക്ഷണം വേണം )
( അവരിപ്പോൾ സുഖമായിരിക്കുന്നു .. രണ്ടു ദിവസം സി സി യു വിൽ നിരീക്ഷണം വേണം )
ഞാനപ്പോൾ ആലോചിച്ചത് അവരുടെ കയ്യിൽ നിന്നും ആ കുട്ടി താഴെ വീണ നിമിഷത്തെ പറ്റിയാണ് .. കുട്ടി താഴെ വീണ് പരിക്ക് പറ്റിയില്ലായിരുന്നു എങ്കിൽ അവർ ഒരിക്കലും ഹോസ്പിറ്റൽ വരില്ലായിരുന്നു .. അവരെ കൃത്യ സമയത്ത് ഹോസ്പിറ്റൽ എത്തിക്കാൻ ദൈവം നടത്തിയ ഇടപെടൽ ആവാം ആ അപകടം !!
അല്ലായിരുന്നെങ്കിൽ ആ പാവം കുഞ്ഞ് ഒരു പക്ഷെ അമ്മയില്ലാത്ത കുട്ടിയായി വളരേണ്ടി വന്നേനെ !!
അല്ലായിരുന്നെങ്കിൽ ആ പാവം കുഞ്ഞ് ഒരു പക്ഷെ അമ്മയില്ലാത്ത കുട്ടിയായി വളരേണ്ടി വന്നേനെ !!
ഞാനിപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.. കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല ..! സർവം നിയന്ത്രിക്കുന്ന ഒരു ശക്തി ഒക്കെ നോക്കി കാണുന്നു .. ആ ശക്തിയെ എന്ത് പേരിട്ടു വേണമെങ്കിലും വിളിക്കാം .. കൃഷ്ണനെന്നോ കൃസ്തുവെന്നോ അള്ളാഹുവെന്നോ !!!
ആ അനുഗ്രഹം എല്ലാവരിലും നിറയട്ടെ എന്ന പ്രാർത്ഥനയോടെ
🙏🏻
ആ അനുഗ്രഹം എല്ലാവരിലും നിറയട്ടെ എന്ന പ്രാർത്ഥനയോടെ
വന്ദന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക