Slider

അനന്താനന്ദാന്വേഷണം. 11

0
അനന്താനന്ദാന്വേഷണം. 11
^^^^^^^^^^^^^^^^^^^^^^^^^

ഇന്ന് ഒരാഴ്ചയായി ജനിജൻ
പഴയ വീട്ടിലേക്ക് താമസം മാറ്റിയിട്ട്
പഠനങ്ങൾ ഏതാണ്ട് പൂർത്തിയാകാറായിരിക്കുന്നു.
പൂജാദി കർമ്മങ്ങൾക്കും
എണ്ണത്തോണിക്കു വേണ്ട ഔഷധങ്ങൾ ചേർത്ത് എണ്ണ തയ്യാറാക്കുന്നതിനുമായി
പരിചയസമ്പന്നരായ രണ്ടുപേർ എത്തിയിരിക്കുന്നു വീട് ചെറിയൊരു
മരുന്ന് നിർമ്മാണശാല പോലെ ആയി മാറിയിരിക്കുന്നു.
പുതിയവീട്ടിൽ ഇപ്പോൾ ജിൻസിയും
സഹായത്തിന് നിൽക്കുന്ന 
മിഡ് വൈഫറി ജോലിക്കാരിയായ
അൽപം പ്രായമുള്ള ഒരു സ്ത്രീയും മാത്രം
ഏഴ് മാസം ആയതിനാൽ അൽപം ക്ഷീണവും ബുദ്ധിമുട്ടുകളും ഉണ്ട്
അടുത്ത വീട്ടിലുണ്ടെങ്കിലും
ജനിജന്റെ അസാന്നിധ്യം അവളെ
ഖിന്നയാക്കുന്നുണ്ട്.
ദാമ്പത്യജീവിതം ഇപ്പോൾ
രണ്ട് വീട്ടിലുംനിന്ന് ഇരുവരും നൽകുന്ന
ചില മുഖചലനങ്ങളിലും പുഞ്ചിരിയിലുമായി ഒതുങ്ങിയിരിക്കുന്നു.
തോമസ്ജോൺ
എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെ ഓടിനടക്കുന്നു
പുതിയ വീട്ടിൽനിന്നുള്ള ഭക്ഷണം പാടെ
ഒഴിവാക്കി, പാചകം വശമുള്ള ഒരാളെ
പഴയവീടിന്റെ അടുക്കള ഏല്പിച്ചിരിക്കുന്നു.
° ° °
സൂര്യോദയ സമയം
മുത്തേടന്റെ സംരക്ഷണപ്പുര
ഈശാന ദിക്കിന്റെ രണ്ടാം ഭാഗം തുറക്കാൻ പാകത്തിൽ തയ്യാറാക്കിയ
ഓലവാതിൽ തുറന്ന് ജനിജൻ
അകത്തേക്ക് പ്രവേശിച്ചു.
എട്ട് മുത്തപ്പന്മാരെ പ്രതിനിധീകരിച്ച്
എട്ട് ദിക്കിലും ഓരോ തീപ്പന്തങ്ങൾ തെളിഞ്ഞു കത്തുന്നു
ഉൾഭാഗം ചുവന്ന പ്രകാശത്താൽ ദീപ്തമായിരിക്കുന്നു.
ബ്രഹ്മ നാഭിയിൽനിന്ന് ഒരുപദം തെക്കൂപടിഞ്ഞാറേക്ക് മാറ്റി വച്ചിട്ടുള്ള
ചെമ്പിനുള്ളിൽ വിരിച്ച
ചണത്തിൽ മെടഞ്ഞ മാറ്റിൽ
കയറിനിന്നു,
ഈശ ദിക്കിൽ മുഖം വരും വിധം
നിന്നുകൊണ്ട് മന്ത്രോച്ചാരണത്തിൽ മുഴുകി .
മുത്തേടൻ അതീവ ഗോപ്യമായ
ക്രിയകളുടെ വർണ്ണക്കളങ്ങളിലേക്ക്
ദൃഷ്ടി ആഴ്ത്തി
വർണ്ണക്കളങ്ങൾ മനസ്സിൽ തെളിക്കുന്ന
ലക്ഷണചിത്രങ്ങൾക്ക് അനുസരണമായി
ഓരോ ദിവസത്തേയും 
സംരക്ഷണ ബന്ധന മാന്ത്രിക ക്രിയകൾ
ക്രമീകരിച്ചുകൊണ്ടിരുന്നു.
മന്ത്രജപദിനങ്ങളുടെ ഘോഷയാത്രയിൽ
ഏതോ നിമിഷത്തിൽ സംഭവിക്കുന്ന
ആത്മപ്രഹർഷത്തിന്റെ തിരമാലയിൽ
വിരിഞ്ഞു വരുന്ന 
ചെമന്ന താമര
നീല താമര
വെള്ള താമര
ഇവ കൊഴിഞ്ഞ് ശൂന്യമാകുന്നിടത്ത്
സർവ്വ പക്ഷങ്ങളും വെടിഞ്ഞ് 
മനസ്സ് നിർമ്മലമാകുമ്പോൾ
തിരുനെറ്റിയിലേക്ക് അണയുന്ന
ഇളംമഞ്ഞ ദീപനാളത്തിനായുള്ള
ഉല്ക്കടമായ ദാഹത്തിൽ
മുത്തേടന്റെയും ജനിജന്റെയും
ദേഹങ്ങൾ വിയർത്തൊഴുകി .
° ° °
തോമസ്ജോണും ജനിജനും
പുണ്യഭൂമിയായ
കുറവിലങ്ങാട് മുത്തിയമ്മയുടെ
പള്ളിയങ്കണത്തിലാണ് നിൽക്കുന്നത്
ഒരു ജാറിൽ കൊണ്ടുവന്നിട്ടുള്ള എണ്ണ
വെഞ്ചരിച്ച് വാങ്ങി അതിൽനിന്നും
ചുറ്റുവിളക്കിലൊഴിക്കുകയും
കൽവിളക്കിലെ എണ്ണ അൽപമെടുത്ത്
ജാറിലെ എണ്ണയിൽ ചേർക്കുകയും ചെയ്തു.
ഉണ്ണീ,
മാതാവ് പ്രത്യക്ഷപ്പെട്ടതിൻ പ്രകാരം
ദേവാലയം പണിയപ്പെട്ട ഇവിടെ
കൈക്കുമ്പിളിൽ വെള്ളമെടുക്കാൻ
പറ്റുമായിരുന്ന അത്ഭുത ഉറവയാണ്
ഈ കുന്നിൽ കുട്ടികൾക്കായി
മാതാവ് പകർന്നു നൽകിയത
ഏറ്റുമാനൂരപ്പൻ സഹോദരീ സ്ഥാനമായി കണ്ട് ഇവിടുത്തെ തിരുനാളിന് എത്തി
മുത്തിയമ്മയുടെ പ്രദക്ഷിണം കാണുമായിരുന്നു എന്നാണ് ഐതിഹ്യം,
ഒരുകാലം പതിവായി പ്രദക്ഷിണത്തിന് അയച്ചിരുന്ന ആനയെ അമ്പലത്തിൽ നിന്ന് വിട്ട് കൊടുത്തില്ല
പക്ഷേ. സമയമായപ്പോൾ
ആന ചങ്ങല പൊട്ടിച്ച് പ്രദക്ഷിണത്തിന്
എത്തി എന്നത് ചരിത്രമായി.
നാളെ ഉത്സവത്തിന് കൊടികയറും
ഈ ചുറ്റുവിളക്കിന് മുന്നിൽ നിന്നും
ഉണ്ണിയുടെ പ്രയാണത്തിന്
തുടക്കം കുറിക്കാം .
° ° °
വീട്ടിലെത്തിയിട്ടും ജനിജൻ
ഒരു പ്രത്യേക ശാന്തിയിൽ
അങ്ങനെ മുഴുകി നീങ്ങി
പതിവ്പോലെ വരാന്തയിൽ
അങ്ങനെ നിന്നു,
പറഞ്ഞറിയിക്കാനാവാത്ത ഏതോ വികാരങ്ങളാൽ ദീപ്തമായി,
അൽപസമയം കഴിഞ്ഞു
പുതിയവീടിന്റെ രണ്ടാം നിലയിൽ
ജനാലയ്ക്കൽ ജിൻസിയുടെ മുഖം
തെളിഞ്ഞുവന്നു
കൺതടങ്ങളിൽ ചെറിയ കറുപ്പുരാശി
വലിയ വയറുമായി ആയാസപ്പെട്ട നടത്തം
ജനാലയ്ക്കൽ അവൾ മുഖം ചേർത്തു
ക്ഷീണിച്ച ഒരു പുഞ്ചിരി അവളിൽ വിരിഞ്ഞു അവരുടെ കണ്ണുകൾ
ദിവ്യമായ ചില സ്നേഹതരംഗങ്ങൾ
പരസ്പരം പകർന്നുകൊണ്ടിരുന്നു
അവളുടെ കണ്ണിണകളിൽ
ചിരിക്കുമ്പോഴും ഒരു നീർമുത്ത് തിളങ്ങിനിന്നു
ജനാലയുടെ പടിയിലേക്ക് അവളുടെ മുഖം ചേർന്നിരുന്നു,
തന്റെ അടുത്തു കണ്ട തൂണിനെ
ജനി അറിയാതെ പുൽകിക്കൊണ്ട്
ജനി അവളെ നോക്കി
അവളുടെ ചൊടികളിൽ
നേർത്തൊരു നാണം വിരിഞ്ഞു
അവനു പലവുരു റ്റാറ്റാ നൽകിയിട്ട്
അവൾ നടന്നകന്നു,
സ്വയം നഷ്ടപ്പെട്ടുപോയപോലെ
മുന്നിലെ കാഴ്ചകൾ മറഞ്ഞ്
ജനി പ്രാർത്ഥനയിൽ മുഴുകി
രഹസ്യക്കൂട്ടുകളടങ്ങിയ ഔഷധങ്ങളാൽ
കാച്ചിയെടുക്കുന്ന എണ്ണയുടെ സുഗന്ധം
അവിടമാകെ പരന്നു
ജനി നിലവറ ലക്ഷ്യമാക്കി നടന്നു
തോമസ്ജോണിന്റെ പ്രാർത്ഥനാമുറിയിൽ
നൂറ്റൊന്നു തിരികൾ തെളിഞ്ഞുനിന്നു.
VG.വാസ്സൻ. തുടരും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo