നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടി
(നല്ല ചിന്തകൾ,നന്മകൾ)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ലോക പ്രശസ്ത കലാകാരൻമാർ ഒഴുകിയെത്തുന്ന,
നൃത്തവും സംഗീതവും നിറഞ്ഞു നിൽക്കുന്ന,
തൃശ്ശൂരിലെ ശ്രീ വടക്കുന്നാഥന്റെ തിരുമുറ്റത്ത് ജീവിക്കുന്നയാളാണ് ഞാൻ.മഹാകവി വള്ളത്തോൾ സ്മാരക കേരള കലാമണ്ഡലവും ഇവിടെ നിന്ന് ഏറെ അകലെയല്ല.
എങ്കിലും ജീവിതത്തിൽ ഇന്നു വരെ ഞാൻ നൃത്തം ചെയ്തിട്ടില്ല.നൃത്തം ചെയ്യാൻ അറിയുകയുമില്ല. എങ്കിലും ഇന്ന് ഞാൻ ആഗ്രഹിച്ചു പോയി ഒന്ന് നൃത്തം ചെയ്യാൻ.

വഞ്ചിച്ച കാമുകനോടുള്ള പ്രതികാരം തീർക്കാൻ, അവന്റെ വീടിനു മുന്നിൽ
നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ഇന്ന് ഞാൻ മുഖ പുസ്തകത്തിൽ കാണുകയുണ്ടായി. ആ വിഡിയോ സാമൂഹികമാധ്യമങ്ങളിലും തരംഗമാകുകയാണ്.
നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ഇന്ന് ഞാൻ മുഖ പുസ്തകത്തിൽ കാണുകയുണ്ടായി. ആ വിഡിയോ സാമൂഹികമാധ്യമങ്ങളിലും തരംഗമാകുകയാണ്.
പ്രതിഷേധിക്കുവാനായി കാമുകന്റെ വീടിന് മുന്നിൽ
അവൾ നൃത്തം ചെയ്യുകയായിരുന്നു എന്നാണ് വാർത്ത.ബോളിവുഡ് ഗാനങ്ങൾക്കൊപ്പം സ്വയം മറന്ന് അവൾ നൃത്തമാടി.വളരെ വ്യത്യസ്തമായ ഒരു വാർത്തയാണിത്.
അവൾ നൃത്തം ചെയ്യുകയായിരുന്നു എന്നാണ് വാർത്ത.ബോളിവുഡ് ഗാനങ്ങൾക്കൊപ്പം സ്വയം മറന്ന് അവൾ നൃത്തമാടി.വളരെ വ്യത്യസ്തമായ ഒരു വാർത്തയാണിത്.
പേരറിയാത്ത പെൺകുട്ടീ, നിന്റെ ഈ നൃത്തം എന്നെ ഏറെ ആകർഷിക്കുന്നു. ഒരിക്കലും അതിന്റെ ഉന്നത നിലവാരം കൊണ്ടൊന്നുമല്ല ഞാൻ ആകർഷിക്കപ്പെട്ടത്.
നിന്റെ നൃത്തത്തിലെ സന്ദേശമാണ് എന്നെ ആകർഷിക്കുന്നത്.പ്രതിഷേധിക്കുവാനായി നീ തെരെഞ്ഞെടുത്ത ഈ മാർഗ്ഗം വളരെ വ്യത്യസ്തമാണ്. ഇന്നേ വരെ ആരും ചെയ്യാത്തതുമാണ്.
പ്രണയം മാത്രമല്ല, പ്രണയ നൈരാശ്യവും ആഘോഷമാക്കണം. അതാണ് അതിലെ സന്ദേശം.
നിരാശയിൽ മുഴുകിക്കൊണ്ട്, കഷ്ടപ്പെട്ടു നേടിയ ജോലി പോലും നഷ്ടപ്പെടുത്തി, ജീവിതവും ജീവനും നശിപ്പിക്കാൻ ആഗ്രഹിക്കുന്ന, പ്രണയം കൊണ്ടു മുറിവേറ്റ എല്ലാവർക്കും ഉള്ള സന്ദേശമാണിത്.
ഈശ്വരൻ അനുഗ്രഹിച്ചു തന്ന സുന്ദരമായ ഈ ജീവിതം ഒരു നഷ്ട പ്രണയത്തിന്റെ ഓർമകളിൽ ഹോമിക്കുവാനുള്ളതല്ല.
കണ്ണിൽ വീണ കരടിനെ എടുത്തു കളഞ്ഞതിനു ശേഷം നമ്മൾ കാഴ്ചകൾ ആസ്വദിക്കുന്നു. തടസ്സങ്ങളില്ലാത്ത കാഴ്ചകൾ. പിന്നീടൊരിക്കലും ആ കരടിനെ ഓർത്തിരിക്കുന്നില്ല. അതു പോലെ പെൺകുട്ടീ, ഈ നിരാശ, ഈ പരാജയം നീ മറന്നു കളയുക. ഇനിയും ഒരുപാട് മനോഹരമായ പുതിയ പ്രഭാതങ്ങൾ നിനക്കായി കാത്തിരിക്കുന്നു.
പെൺകുട്ടീ, നിനക്കു കയറുവാൻ ഒരുപാട് പടവുകൾ ജീവിതത്തിൽ ഇനിയും ബാക്കിയുണ്ട്.
പെൺകുട്ടീ, നിനക്കു കയറുവാൻ ഒരുപാട് പടവുകൾ ജീവിതത്തിൽ ഇനിയും ബാക്കിയുണ്ട്.
വിശ്വസിക്കാൻ കൊള്ളാത്ത, വാക്കിനു വില കല്പിക്കാത്ത ഒരു വ്യക്തിയുടെ വഞ്ചന നിങ്ങളെ പൂർവ്വാധികം കരുത്തരാക്കുകയാണ് വേണ്ടത്.ബൈബിളിലെ പ്രശസ്തമായ ആ വചനം ഓർക്കുക. --നിങ്ങളുടെ മുത്തുകൾ പന്നിയുടെ മുന്നിൽ അല്ല വിതറേണ്ടത്.
അതുപോലെ,പെൺകുട്ടീ നിന്റെ സ്നേഹത്തിനു അർഹരായവരുടെ മുന്നിൽ മാത്രം നീ അത് ചൊരിയുക.
അതുപോലെ,പെൺകുട്ടീ നിന്റെ സ്നേഹത്തിനു അർഹരായവരുടെ മുന്നിൽ മാത്രം നീ അത് ചൊരിയുക.
പേരറിയാത്ത പെൺകുട്ടീ,
നീ ഇനിയും പ്രണയിക്കണം ; നിന്റെ ജീവിതത്തെ.
നീ ഇനിയും പ്രണയിക്കണം ; ഈ മനോഹരമായ ലോകത്തെ.
നീ ഇനിയും പ്രണയിക്കണം ; ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത സൗഹൃദങ്ങളെ.
നീ ഇനിയും പ്രണയിക്കണം ; നിന്റെ ജീവിതത്തെ.
നീ ഇനിയും പ്രണയിക്കണം ; ഈ മനോഹരമായ ലോകത്തെ.
നീ ഇനിയും പ്രണയിക്കണം ; ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത സൗഹൃദങ്ങളെ.
അതേ സമയം ഇനി ഒരിക്കലും നീ മറക്കരുത് ;നിന്നിൽ ഒരു പാട് പ്രതീക്ഷകളർപ്പിച്ചു ജീവിക്കുന്ന നിനക്ക് ജന്മം തന്ന മാതാ പിതാക്കളെ.
ഈ പ്രണയ നഷ്ടം നിന്നിൽ പുതിയ തിരിച്ചറിവുകൾ ഉണർത്തട്ടെ.
ഈ പ്രണയ നഷ്ടം നിന്നിൽ പുതിയ തിരിച്ചറിവുകൾ ഉണർത്തട്ടെ.
സഹോദരീ നീ നൃത്തം തുടരുക. ഗാനങ്ങൾ ആലപിച്ചു കൊണ്ട് ഞങ്ങളുണ്ട് കൂടെ.
°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,മുതുവറ
സായ് ശങ്കർ,മുതുവറ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക