നോവൽ
💘
💘സ്നേഹ തീരം
💞
💞
ഭാഗം 6
ഭാഗം 6
നാണക്കേടു കൊണ്ടു തലപുറത്തുകാട്ടാൻ മേല കുഞ്ഞേ .ക്ലബിൽ പോയതും അവളുമാരെല്ലാരും കൂടി നോക്കിചിരിക്കണു എന്നെ നോക്കി. പലവട്ടം ചോദിച്ചു ഒടുവിലവർ മൊബയിലിലൊരു വീഡിയോ കാട്ടി തന്നു .എന്റേ പൊന്നേ...നാണക്കേടുകൊണ്ടു ചൂളിപ്പോയടീ....എനിക്കു വയ്യായേ...
മാമി കരഞ്ഞാളെ കൂട്ടാതെ കാര്യം പറ ?
സൈഡിൽ മാറി മിണ്ടാതെ നിന്ന മാളുവിന്റെ തലമുടിക്കുത്തിൽ പിടിച്ചു വലിച്ചവർ കുനിച്ചു നിർത്തി കുമ്മനിടി കൊടുത്തു കൊണ്ടു പറഞ്ഞു.,
ഈ ഒരുമ്പെട്ടവൾ ഒരുത്തന്റെ കൂടെ അഴിഞ്ഞാടണു...ഹാ...കെട്ട ശവം .പോയ് ചത്തൂടെടി നിനക്കു .
അവരെ പിടിച്ചു മാറ്റി രമ പറഞ്ഞു .
ബഹളം വെച്ചോണ്ടോ .നാട്ടുകാരെ അറിയാച്ചാലേ... എന്തു ഫലം..
മാളു ഒാടി വന്നു രമയുടെ കാലിൽ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ടിങ്ങനെ പറഞ്ഞൂ
രമേ..ച്ചീ... അവനാ..വൈശാഖ് അവനെന്നേ .ചതിച്ചു .ഞാനവനേ എന്തുംമേണ്ടം വിശ്വസിച്ചതാ...
എന്താ .. ഉണ്ടായെ ഈ പഠിക്കണ പ്രായത്തിൽ ഇനിയെങ്ങനെ പുറത്തിറങ്ങും ?
ക്ലാസിലുള്ളവർ ടൂറിനു പോയതാ...അവനെന്നേ വീട്ടിലേക്കു ക്ഷണിച്ചതാ..നാറി കൂട്ടുകാരുടെ മുന്നിൽ ആളാകാൻ കാണിച്ചു .ആരോ അതു ലീക്കാക്കി ഇനി എന്താ ..ചെയ്യണ്ടതെന്നറിയില്ല എനിക്കു ..
അവളോടി അടുക്കളയിൽ നിന്നു കറിക്കരിയുന്ന കത്തിയുമായി ഒാടി വന്നു
എനിക്കിനി ജീവിക്കണ്ടാ..ഞാൻ മരിക്കാൻ പോകുകയാ..
അവൾ കൈയ്യിലെ ഞരമ്പു മുറിക്കാൻ ഒരിങ്ങിയതും രമയുടെ അമ്മ അവളുടെ കൈയ്യിൽ കേറി പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുത്തു
നീ എന്താ..,തെമ്മാടിത്തരമെല്ലാം കാട്ടി വന്നിട്ടു എനീം ഞങ്ങളെ കൊലകുറ്റത്തിനു അകത്തൂടെ കേറ്റണോ...ഇവിടുന്നു എല്ലാരും ഇറങ്ങിക്കോണം...എനിക്കിതിന്റെ പുറകേ തൂങ്ങാൻ മേലാ....
അമ്മേ.., അമ്മയെന്താ..പറയണേ..അവരിപ്പോൾ എവിടെ പോകാനാ...
അതെനിക്കറിയണ്ട ..."
അമ്മയൊന്നു മിണ്ടാതിരുന്നേ...
മാളുവും അവളുടെ അമ്മയും ഭിത്തിയുടെ രണ്ടു മൂലയിൽ കരഞ്ഞു കൊണ്ടിരുന്നു.രമ ഫോണെടുത്തു വൈശാഖിനു ഫോൺ ചെയ്തു.
ഹലോ...
മറുവശത്തൂന്നു മറുപടി ലഭിച്ചില്ല .അവൾ തുടർന്നു
വൈശാഖേ..നീയാണു എന്നെനിക്കറിയാം .വിശ്വസിച്ച പെണ്ണിനെ കൂട്ടുകാരുടെ മുന്നിൽ ആളാകാൻ അവളുടെ മാനം കെടുത്തുന്നതാണേ.. അവൾ ചെയ്തു തന്നാ സഹായങ്ങൾക്കുള്ള പ്രതിഫലം കഷ്ടം നിന്റെ വീട്ടിലൊരു പെണ്ണുണ്ടേൽ അവൾക്കിങ്ങനെ വന്നാൽ നീ എന്തു ചെയ്യും?
അവൻ കരഞ്ഞോണ്ടു പറഞ്ഞു
ചേച്ചി അറിഞ്ഞോണ്ടു..ഞാനവളെ ചതിച്ചതല്ലാ...വീട്ടിലച്ചനറിഞ്ഞാൽ എന്നെ തല്ലി കൊല്ലും. എന്റെ അച്ഛനൊരു സാധാരണ കൂലി പണിക്കാരനാ...പെങ്ങളും ഉണ്ട് .ഇപ്പോൾ ഈ വിവരം വീട്ടിലറിഞ്ഞാൽ ഈ കുടുംബവും കലങ്ങും .ചേച്ചി പ്രശ്നമുണ്ടാക്കല്ല്
കൊള്ളാം .."അവളുടെ വീടോ...അവരുടെ അഭിമാനമോ..?നീ നിന്റെ അമ്മയുടെ കൈയ്യിൽ ഫോൺ കൊട് ...
ഞാനിപ്പോൾ വീട്ടിലല്ല ചേച്ചി...
(ചേട്ടാ... അമ്മ വിളിക്കണു...)
ഇപ്പോൾ കേട്ടതു നിന്റെ അനിയത്തിക്കുട്ടിയുടെ ശബ്ദമല്ലേ..,?നീ ഫോൺ കൊടുക്കണ്ട .ഞങ്ങൾ നേരിട്ടു അവിടെ വന്നോളാം...
വേണ്ട ചേച്ചി അമ്മയുടെ കൈയ്യിൽ ഫോൺ ഞാൻ കൊടുക്കാം..നിങ്ങളിവിടെ പെട്ടന്നു നേരിൽ വന്നാൽ പ്രശ്നം കൂടുതൽ വഷളാകും.
അമ്മേ,. അമ്മയേ ആരോ വിളിക്കുന്നു .
എന്നു പറഞ്ഞു ഫോൺ കൊടുത്തു അവൻ ധൃതിയിൽ പുറത്തേക്കു പോയി .മറഞ്ഞു നിന്നമ്മയുടെ പ്രതികരണം നീരീക്ഷിക്കുകയായിരുന്നു അവൻ
മോളേ നീ പറയുന്നതെനിക്കു മനസ്സിലാകും .പക്ഷെ പ്രായം ..?
ഇവിടെയും ഒരു പെൺകുട്ടിയുള്ളതു തന്നാ... അവന്റെ അച്ഛനെ കാര്യം പറഞ്ഞു മനസ്സിലാക്കി ഉറപ്പായും ഞങ്ങളങ്ങോട്ടു വരാം..എന്നാൽ ശരി മോളെ...
അവരുടെ വാക്കുകൾ അവനൊരാശ്വാസമായിരുന്നു.ഒന്നുമറിയാത്ത രീതിയിൽ അവൻ പെങ്ങളോടു കൊഞ്ചുന്ന രീതിയിൽ സംസാരിച്ചോണ്ടു ചെന്നു.
അതേ..കൊഞ്ചലൊന്നും വളർന്നു വരുന്ന പെൺകൊച്ചിന്റെ..അടുത്തു വേണ്ട..
അമ്മയെന്താ..പറയുന്നേ...?
നടിക്കല്ലേ...എന്റെ മോൻ വളർന്നു അതു തെളിയച്ചല്ലോ...നാണമില്ലേടാ...നിനക്കു..?
അതു കാര്യമാക്കാതെ അവൻ മുറിക്കുള്ളിലേക്കു കയറിപ്പോയി..,
********************************
********************************
നിങ്ങളു ബേജാറാകണ്ട അവനേകൊണ്ടു തന്നെ...ഇവളെ കെട്ടിക്കാം..
അതിനു പ്രായമാകണ്ടേ...?
സർക്കാരോഫീസിൽ എല്ലാം..സത്യസന്ധമായാണോ..നടക്കണേ..കാര്യം പറഞ്ഞു കുറച്ചു കൈമടക്കും കൊടുത്താൽ പ്രായമൊക്കെ മാറ്റിയെഴുതാം..മാമനു ഒാഫീസുകളിൽ പരിചയക്കാർ ഉള്ളതല്ലേ..
അതിനങ്ങേരു വരണ്ടേ...
മാമനെപ്പോൾ വരും?
എന്തോ അത്യാവശ്യത്തിനു രണ്ടു ദിവസം മുന്നേ..പോയതാ..വിവരങ്ങൾ ഇവിടെ വന്ന ശേഷം വിളിച്ചറിയിച്ചു..രാവിലെ എത്തുമെന്നാ പറഞ്ഞത്
നേരം ഇരുട്ടി.,എല്ലാരും എന്തെങ്കിലും കഴിച്ചു കിടന്നുറങ്ങാൻ നോക്കു..നാളെയെന്തെങ്കിലും മാമൻ വന്നു കഴിഞ്ഞു ചെയ്യാം
കഴിക്കാൻ പറ്റിയ അവസ്ഥ നല്ല സന്തോഷത്തിലല്ലേ..?
പട്ടിണികിടന്നാൽ പ്രശ്നം തീരുമോ..എല്ലാരും വന്നേ.,,അമ്മേ...ചോറു വിളമ്പു ..ഞാനൊന്നു കുളിച്ചിട്ടു പെട്ടന്നു വരാം...
******************************
കാലത്തു തന്നെ ശേഖരൻമാമ വീട്ടിലെത്തി .പുറകേ വൈശാഖും അവന്റെ അമ്മയും അച്ഛനും വീടു തിരക്കി പിടിച്ചെത്തി
ഇതു രമേടെ...വീടല്ലേ..,
അതയല്ലോ..,ഞാനവളുടെ മാമനാ.,,ആരാ മനസ്സിലായില്ല.?
രമക്കറിയാം..,
കയറിയിരിക്കൂ ഞാൻ വിളിക്കാം..
എടി..മോളേ...രമേ...നിന്നേ..തിരക്കി ചിലർ വന്നിരിക്കുന്നു
അവർ തിണ്ണയിൽ കയറിയിരുന്നു ശേഖരൻ അവർക്കിരിക്കാൻ കസേര നീക്കിയിടുന്നതിനിടയിൽ വീണ്ടും ചോദിച്ചു
ആരാ.. മനസ്സിലാകാത്തോണ്ട..വന്നകാര്യം..?
മാമ.. ഇതവരാ..,
ഒാ...ക്ഷമിക്കണം പെട്ടന്നു മനസ്സിലായില്ല.എന്തായാലും മകനെ വളർത്തി വെച്ചിരിക്കണ കൊള്ളാം...
അപ്പോൾ നിങ്ങളുടെ മകളെന്നാ ..വാ...കുരുത്തു വരണുണ്ടു..എന്നേകൊണ്ടൊന്നും പറയിക്കണ്ട (വൈശാഖിന്റെ അച്ഛൻ ക്ഷുഭിതനായി പറഞ്ഞു)
അതേ...കുറ്റം പറയാനല്ലല്ലോ ..രണ്ടു കൂട്ടരും കൂടിയത് .വക്കാണത്തിനാണേൽ എന്തിനാ.. (രമ ശാന്തയായാണു പറഞ്ഞത് )
അതൊക്കെ ശരി ഞങ്ങളുടെ ചെക്കൻ പെണ്ണിനെ കെട്ടുന്നതിൽ എനിക്കെതിർപ്പെന്നുമില്ല .പക്ഷെ കുറഞ്ഞതു 10ലക്ഷം രൂപ അമ്പതു പവൻ സ്വർണ്ണം ഉണ്ടോ...?എന്നാൽ ആലോചിക്കാം
ഇങ്ങനൊരവസ്ഥ മുതലെടുക്കുവാ..അല്ലേ...നിങ്ങൾ പറഞ്ഞതിലും കൂടുതൽ സ്വത്തവൾക്കു കൊടുക്കാൻ ആസ്തിയുണ്ട് .പക്ഷെ നിങ്ങളുടെ മകൻ എന്റെ മകളോടു നെറുകേടു കാട്ടണ്ടിയിരുന്നില്ല
നിങ്ങളുടെ മോളത്ര മാന്യയൊന്നുമാണന്നു തോന്നുന്നില്ല ചിലതൊക്കെ പുറത്തു കേൾക്കുന്നുണ്ടു അതു കാര്യമാക്കാതെ ഇവിടെ വന്നതു ഞങ്ങൾക്കുമൊരു മോളുള്ളതു കൊണ്ടാ...
ഇപ്പോളിതിനൊരു തീർപ്പുണ്ടായില്ലേൽ ?
രമയാണതു പറഞ്ഞത്
രമയാണതു പറഞ്ഞത്
പറഞ്ഞ കാര്യങ്ങൾ റെഡിയാണേൽ വിളിക്ക് അടുത്ത ദിവസം തന്നേ ഏതെങ്കിലും രജിസ്റ്റർ ഒാഫീസിൽ കല്ല്യാണം നടത്താം..
രമയുടെ അമ്മ ചായയുമായി വന്നൂ അവരതു കുടിക്കുന്നതിനിടയിൽ ശങ്കരൻമാമ പറഞ്ഞു
നിങ്ങൾ പറഞ്ഞതൊന്നും ഒരു വിഷയമേ അല്ല വൈകുന്നേരം പറഞ്ഞ തുക കൈമാറാം നാളെ തന്നെ കല്ല്യാണമായിക്കോട്ടെ
അവർ പരസ്പരം കൈ കൊടുത്തു കുശലങ്ങൾ പറഞ്ഞു പിരിഞ്ഞു
****** ******* ********
****** ******* ********
രാവിലേ തന്നേ എല്ലാവരും രജിസ്റ്റർ ഒാഫീസിലെത്തിയിരുന്നു .വിവാഹം മംഗളമായി നടന്നു.പുറത്തേക്കിറങ്ങുമ്പോൾ ഹേമ അങ്ങോട്ടെത്തിയത് .അതുകണ്ട് കല്ല്യാണത്തിനെത്തിയ വൈശാഖിന്റെ ഒരു സുഹൃത്തു മറ്റൊരു സുഹൃത്തിനോടു പറഞ്ഞു
ദാ.,ഡ ഇന്നലെ എന്റെ കൂടെ ഉണ്ടായിരുന്ന മാമിയാ..,നിനക്കു വേണേൽ ന്യൂട്ടറിൽ മുട്ടിക്കോ..
അൽപ്പം മാറി നിന്നിരുന്ന രമയിതു കേൾക്കാനിടയായി.
യാത്ര പറഞ്ഞു വൈശാഖിന്റെ കുടുംബം യാത്രയായി .
മാമാ...നിങ്ങളെല്ലാരും പൊയ്ക്കോ വീട്ടിലേക്കു ഞാൻ പുറകേ വന്നക്കാം..
അവരും മറ്റൊരു വണ്ടിയിലേറി യാത്ര തിരിച്ചു.എവിടെയോ പോകാൻ പുറത്തേക്കിറങ്ങിയ ഹേമയെ അവൾ വിളിച്ചു
ഹേമേ..,ഒന്നു നിന്നേ...
ഞാൻ കേട്ടതു ശരിയാണോ..?
നീ ആരു പറഞ്ഞു എന്തു കേട്ടന്നാ..?
മാളൂന്റെ കല്ല്യാണത്തിനു വന്ന ചെക്കന്റെ കൂട്ടുകാരിൽ ചിലർ നിന്നേ പറ്റി കേൾക്കാൻ പാടില്ലാത്ത ചിലകാര്യങ്ങൾ പറയുന്നതു ഞാൻ കേട്ടു."
മുപ്പത്തി രണ്ടു പല്ലിന്റെയിടക്കു ഒരു നാക്കല്ലേ ആർക്കെന്താ..പറയാൻ പാടില്ലാത്തത് .ആരെന്തു പറഞ്ഞാലും വാപൊളിച്ചു കേട്ടോണ്ടിരിക്കും അതാ..നിന്റെ കുഴപ്പം ഞാൻ പോകുന്നു പോയിട്ടു ലേശം തിരക്കുണ്ടു
രമയിൽ വല്ലാത്തൊരു അസ്വസ്ഥത മാനസികമായി ഉണ്ടായെങ്കിലും എന്തെങ്കിലുമാകട്ടെ എന്നു ചിന്തിച്ചവൾ ആട്ടോ വിളിച്ചു
അല്ല ചേച്ചി എവിടെയാ...പോകണ്ടത്
സ്നേഹ തീരം.....
മനസ്സിലായില്ല..?
ഞാൻ വഴി പറയാം ..ചേട്ടൻ വണ്ടിയെടുത്തോ...
തുടരും
Biju Vasudev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക