ഭാര്യയുടെ ചോദ്യം കേട്ട് വായിച്ചുക്കൊണ്ടിരുന്ന പത്രം മടക്കി സെറ്റിയിലേക്കിട്ടു ഞാൻ,
അവൾ എന്റെ മുന്നിൽ വന്നു നിന്ന് എളിയിൽ കൈകൾ വച്ച് ഇരുവശങ്ങളിലേക്കും ആട്ടുക്കല്ല് ആട്ടുന്നതു പോലെ ഇടുപ്പ് ആട്ടി കൊണ്ടു വീണ്ടും ചോദിച്ചു,
''നിഴലടിക്കുമോമനുഷ്യാ,?''
''നിഴലടിക്കില്ലെടി, ഞാനടിക്കും, ലെഗ്ഗിൻസിട്ടോണ്ട് പുറത്തേക്കിറങ്ങി യാൽ കാലിന്റെ '' ലെഗ്ഗ് '' ഞാനടിച്ചു പൊട്ടിയ്ക്കും,
''അത്രയ്ക്ക് വ്യത്തികേടാണോ,?
''മഹാ ബോറ്, എടി, ഞാൻ പലവട്ടം പറഞ്ഞിട്ടുളളതല്ലേ ''പർദ്ദ''യല്ലാതെ വേറൊരു ഡ്രസ്സും ഇടരുതെന്ന്, !!
''ഹൊ, പർദ്ദ, പർദ്ദ ,പർദ്ദ, മടുത്തു ആ കറുത്ത ചാക്കിലെറങ്ങി ഉരുണ്ടുരുണ്ടു നടക്കാൻ, !
അവൾ ദേഷ്യത്തോടെ സെറ്റിയിലേക്കിരുന്ന് പിറുപിറുത്തു,,
''ഇതിനെന്നാ കുഴപ്പമെന്നാ പറയണെ, ''
!
''പർദ്ദക്കെന്താ കുഴപ്പം അതല്ലേ മാന്യമായ വേഷം, !
''ഇതിനെന്നാ കുഴപ്പമെന്നാ പറയണെ, ''
!
''പർദ്ദക്കെന്താ കുഴപ്പം അതല്ലേ മാന്യമായ വേഷം, !
'' ഓ പിന്നേ, മറ്റ് വേഷങ്ങൾക്കൊന്നും മാന്യതയില്ലല്ലോ, ? !
മാന്യത ഡ്രസ്സിലല്ല മനസ്സിലാ, ഇഷ്ടമുളള ഡ്രസ്സ് ധരിക്കാനുളള സ്വാതന്ത്രം പോലും പെണ്ണിനില്ലേ, !
മാന്യത ഡ്രസ്സിലല്ല മനസ്സിലാ, ഇഷ്ടമുളള ഡ്രസ്സ് ധരിക്കാനുളള സ്വാതന്ത്രം പോലും പെണ്ണിനില്ലേ, !
''എടി പെണ്ണിന് അമിത സ്വാതന്ത്രം അനുവദിച്ചിട്ടില്ല, !
'അതെന്താ, ?
''സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ആണുങ്ങളായിരുന്നൂ, ഫോർ എക്സാംമ്പിൾ,
നമ്മുടെ ഈ പഞ്ചായത്തിൽ .
മംഗലത്തെ മാധവൻ സാറ്, തെക്കേവീട്ടിലെ അലക്സാണ്ടർ, സാറ്,
പീടികയിലെ കുഞ്ഞാലി സാറ് ഇവരെല്ലാം സ്വാതന്ത്ര സമര സേനാനികളാ, ! സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത ഏതെങ്കിലുമൊരു വനിത ഈ പഞ്ചായത്തിലുണ്ടോ, ! നട്ട പാതിരായ്ക്ക് ആ ബ്രിട്ടീഷങ്കിൾ മാരുടെ കൈയ്യീന്ന് ആണുങ്ങൾ വാങ്ങിക്കൊണ്ടു വന്നതാ ഈ സ്വാതന്ത്രം , !!

''വാങ്ങിക്കൊണ്ടു വരാനെന്താ തേയിലപ്പൊടിയോ മറ്റോ ? ഒന്ന് പോ മനുഷ്യാ, ! ഞാൻ ലെഗ്ഗിൻസിടും, !
''എടി, ലെഗ്ഗിൻസ് മേൽ വസ്ത്രമല്ല, അത് അടി വസ്ത്രമാണ്, !
''അങ്ങനെ യെങ്കിൽ നിങ്ങൾ ബർമുഡയിട്ടോണ്ട് ബൈക്കോടിക്കുന്നതോ, ?
''ഞാൻ ബർമുഡയിട്ട് ബൈക്കോടിക്കുന്നത് നിർത്തി,യെടി, !
''അതെന്താ ?
'കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ പെടാനുണ്ടായ കാരണമെന്താ, ?
ആർക്കറിയാം,?
ബർമുഡയുടെ ഇടയിലൂടെ ഒരു ''കൊളവി ഈച്ച '' സിഗ്നൽ തെറ്റിച്ച് നുമ്മടെ ലെവൽക്രോസിൽ ഇടിച്ചു, കയറി,അതോടെ എന്റെ പാളം തെറ്റി ബൈക്ക് മറിഞ്ഞു,
അന്നു ഞാനുപേക്ഷിച്ചു ഈ ബർമുഡ
തന്നയുമല്ല, നാട്ടിൽ പീഡനങ്ങൾ വർദ്ധിക്കാൻ കാരണവും ഈ ലെഗ്ഗിൻസ് പോലുളള വസ്ത്രങ്ങളാ, !!,
ലേഡീസുമാർ വളരെയധികം ശ്രദ്ധിച്ച് വസ്ത്രം ധരിക്കണം, !!
അന്നു ഞാനുപേക്ഷിച്ചു ഈ ബർമുഡ
തന്നയുമല്ല, നാട്ടിൽ പീഡനങ്ങൾ വർദ്ധിക്കാൻ കാരണവും ഈ ലെഗ്ഗിൻസ് പോലുളള വസ്ത്രങ്ങളാ, !!,
ലേഡീസുമാർ വളരെയധികം ശ്രദ്ധിച്ച് വസ്ത്രം ധരിക്കണം, !!
''പീഡനത്തിന് കാരണം വസ്ത്രങ്ങളാണോ, ?
പിന്നല്ലാതെ, എടീ,
സ്ത്രിയുടെ ശരീരമെന്നു പറഞ്ഞാൽ അത് പവിത്രമാണ്, ഒരു ജീവനിൽ നിന്ന് മറ്റൊരു ജീവനെ വാർത്തെടുക്കുന്ന ഫാക്ടറിയാണ് സ്ത്രീ ശരീരം, ഇതു പോലെ ഒരു പ്രൊഡക്ഷൻ കമ്പനി ലോകത്തൊരാളും കണ്ടുപിടിച്ചിട്ടില്ല, ഇനിയൊട്ട് കണ്ടുപിടിക്കുകയുമില്ല, അതു കൊണ്ടാ പറഞ്ഞത് ആ ശരീരം കാത്തുസൂക്ഷിക്കേണ്ട വലിയൊരു ബാധ്യത സ്ത്രീക്കുണ്ട്, ആ ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കണം,

'അപ്പോൾ ഞാനൊരു ഫാക്ടറിയാണെന്നാണോ നിങ്ങൾ പറഞ്ഞ് വരുന്നത്,!
''തീർച്ചയായും , ആ ഫാക്ടറിയുടെ എം ഡി യാണ് ഈ ഞാനെന്ന ഭർത്താവ്, ഫാക്ടറിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തി കുറവുകൾ നികത്തുന്ന എം ഡി, ബൈ ദ ബൈ
അപ്പോൾ പറഞ്ഞു വന്നത് ലെഗ്ഗിൻസ് ,
അത് പീഡന വസ്ത്രമാണ് അത് ധരിക്കേണ്ട,!
അപ്പോൾ പറഞ്ഞു വന്നത് ലെഗ്ഗിൻസ് ,
അത് പീഡന വസ്ത്രമാണ് അത് ധരിക്കേണ്ട,!
'' മൂന്നു വയസായ കുഞ്ഞുമക്കൾ മുതൽ അറുപത് കഴിഞ്ഞ വ്യദ്ധകൾ വരെ പീഡനത്തിരയാകുന്നത് വസ്ത്രധാരണയാണെന്നാണോ നിങ്ങൾ പറയുന്നത്, ?
''അല്ല അത്, അത് ഒരു തരം മനോരോഗമാണ്, --
''എന്റെ മനുഷ്യാ , എല്ലാം മനോരോഗങ്ങളിൽ നിന്നുളള പ്രശ്നങ്ങളാണ്, മനസിന്റെ കാഴ്ചപ്പാടാണ് , വിദേശികൾ അടിവസ്ത്രമിട്ടോണ്ട് ലോകം ചുറ്റുന്നു,
നോ പ്രോബ്ളം, ഇവിടെ ഒരു പെണ്ണ് ലെഗ്ഗിൻസ് ധരിച്ചാൽ ,ജീൻസ് ധരിച്ചാൽ പീഡനത്തിന്റെ കാരണങ്ങളായി പുരുഷൻ വിധിയെഴുതുന്നു,
സ്ത്രീയെ ബഹുമാനിക്കാത്ത ,അവരെ വെറും ഫാക്ടറികളായി കാണുന്ന നിങ്ങളെ പോലുളള എം ഡി കളുടെ മനസ്സാണ് നന്നാകേണ്ടത്, കാഴ്ചപ്പാടാണ് മാറ്റേണ്ടത്, !!

''ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയതു പോലെയിരുന്നു പോയി,, പെണ്ണുമ്പിളള എന്ത് ഡയലോഗാ വച്ചു കാച്ചിയത്, !!
';നിങ്ങളെന്താ ഒന്നും മിണ്ടാത്തേ, ?!
';ഓ, ഞാനെന്നാ മിണ്ടാനാടീ, എം ഡി സ്ഥാനം രാജിവച്ചാലോന്ന് ആലോചിക്കുവാ, !!
'അതൊന്നും വേണ്ട, എം ഡിയെ ഞാൻ എം ഡിയായി അംഗീകരിക്കും, എം ഡി എംഡിയായി തന്നെയിരിക്കണം
പക്ഷേ, ,
പെണ്ണിനെ വെറും ഫാക്ടറികളായി കാണരുത്, !! നിങ്ങൾ പറഞ്ഞല്ലോ
പെണ്ണിന്റെ ശരീരം പവിത്രമാണെന്ന്
ആ പവിത്രത നശിപ്പിക്കുന്നത് പെണ്ണല്ല ഈ ആൺവർഗമാണ്,
പെണ്ണിനെ കുറിച്ചുളള ആണിന്റെ കണ്ണിലെ കറുത്ത കാഴ്ചപ്പാടുകൾ
മാറണം, ! കണ്ണിൽ കറുത്ത പർദ്ദയിട്ടു നടക്കുന്നവന്മാരാ ആൺവർഗ്ഗം,!

''ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ടു പറഞ്ഞു, നീ ആള് കൊളളാമല്ലോടി,
''മിണ്ടാപ്പൂച്ച കലമുടച്ചല്ലോ ഇത്രയും ചിന്താ ശേഷിയുളള ധർമ്മിണിയാണോ എന്റെ സഹധർമ്മിണി, നീ ഇവിടെ ഒന്നും ജനിക്കേണ്ടവളല്ല, , കൊറച്ച് അപ്രത്ത് മാറി ജനിക്കേണ്ടവളാ ,
നീ ലെഗ്ഗിൻസ് ഇട്ടോടി,
ഒന്നോ രണ്ടോ ഇട്ടോ നോ പ്രോബ്ളം,

ഞാൻ ലെഗ്ഗിൻസ് സ്വാതന്ത്രം പ്രഖ്യാപിച്ചു,
''സത്യമാണോ, വന്ദേമാതരം , ജയ് ലെഗ്ഗിൻസ് ! അവൾ തുളളിച്ചാടി,
''പക്ഷേ ഒരു കാര്യമുണ്ട് ,!
''തുളളിച്ചാടിക്കൊണ്ടിരുന്നവൾ പെട്ടന്ന് ബ്രേക്കിട്ട് എന്റെ മുഖത്തേക്ക് നോക്കി,
';ങും, എന്താ, !!
''ലെഗ്ഗിൻസ് ഇട്ടോ ഇവിടെ ഈ കിടപ്പറയിൽ, അതെങ്ങാനുമിട്ട് പുറത്തേക്കിറങ്ങിയാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം, !!
';എനിക്കു വയ്യ, ചിണുങ്ങി സെറ്റിയിലേക്കിരുന്നു കൊണ്ട് അവൾ പിറുപിറുത്തു ,
''ഓണം വന്നാലും വിഷു വന്നാലും കോരന് 'ഡിസ്പോസിബിൾ ' പ്ളൈറ്റിൽ തന്നെ കഞ്ഞി, !!!
=============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
''ഓണം വന്നാലും വിഷു വന്നാലും കോരന് 'ഡിസ്പോസിബിൾ ' പ്ളൈറ്റിൽ തന്നെ കഞ്ഞി, !!!
=============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക