എന്റെ ഗയാന സന്ദർശനം :- എന്റെ തിരക്കിട്ട യാത്രകൾക്കിടയിൽ കുത്തിക്കുറിക്കുന്ന ഏടുകളിൽ നിന്നും വലിച്ചു കീറിയെടുത്തത്...
----------------------------------------------------------------------------------------------------------
സ്പിൽ ബെര്ഗിനു വേണ്ടി ഫോബ്സ് മാസികയിലെക്കുള്ള ഒരു ലേഖനം എന്നാ ദൌത്യവുമായി ഞാൻ ജോര്ജ് ടൌണിൽ എത്തിയിട്ട് ദിവസം മൂന്നേ ആയുള്ളൂ .. 'ഇന്ത്യ ഗുണ്ടാനമോ' എന്നാ എന്റെ പഴയ പുസ്തകം എഴുതാൻ എന്നെ സഹായിച്ച മാർട്ടിൻ ലൂഥേർ കിംഗ് ഇപ്പോൾ ഇവിടെയാണ് താമസം എന്ന് കേട്ടു ..സാമ്പത്തീകമായി വളരെ വിഷമത്തിലാണ് ..പാവത്തിനെ പറ്റും പോലെ ഒന്ന് സഹായിക്കണം ..നാളെ ഫോബ്സിൽ നിന്നും അക്കൌണ്ടിൽ പണമെത്തും എന്ന് മാനേജർ വിളിച്ചു പറഞ്ഞാരുന്നു ...സന്തോഷം ..

ഗൈഡായി വന്ന റഷ്യൻ യുവതി ക്ലൈമറ്റ് ചെന്ജു കാരണം മൂക്കടപ്പും തൊണ്ട വേദനയുമായി ഫ്ലാറ്റിൽ കിടക്കുന്നു ... വൈകിട്ട് ഫ്ലാറ്റിൽ ഇരുന്നു ബോറടിച്ചപ്പോൾ പുറത്തേക്കിറങ്ങി ..അവരുടെ മൂക്കുവലീം തുമ്മലും കേട്ട് ചെവി ഒരു പരുവമായി ...
ഇളം വെയിലുള്ള സായാഹ്നം ..ഇവിടുത്തെ കോഫീ ഷോപുകളിൽ പൊതുവെ തിരക്ക് കുറവാണ് ...ആദരവോടെയുള്ള സ്വീകരണം.
...മെനു നോക്കി അതുവരെ പേര് കേട്ടിട്ടില്ലാത്ത ഒരു കോഫീ ഓർഡർ ചെയ്തു ഞാനെന്റെ ഡയറി എടുത്തു..എന്റെ എതിർവശത്തായി ഒരു മേശ അകലെ ഒരു വെളുത്ത സുന്ദരി എന്നെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു.. ...അവളെ നോക്കി തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് ഞാനെന്റെ എഴുത്തിലേക്ക് തിരിഞ്ഞു ..അവളുടെ ഉദ്ദേശം മറ്റെന്തോ ആണെന്ന് തോന്നി ...ഞാൻ ഇടയ്ക്കിടെ അവളെ നോക്കി ..കൊച്ചു നിക്കറും സുതാര്യമായ വേഷവും ..ചൂട് കാരണമാകും ...പാവം .

ചായ വന്നു ..മണലിൽ നിന്നും സ്വർണം വേർതിരിച്ചു ശ്രദ്ധാപൂർവ്വം അത് ചായപ്പോടിയിൽ മിക്സ് ചെയ്തുണ്ടാക്കുന്ന പ്രത്യേകതരം ചായയാണ് (സപ്പ്ലയർ പറഞ്ഞതാ )അവൾ കൊണ്ട് വന്നത് ..കൂടെ ഒരു പ്ലേറ്റ് ബിസ്കറ്റും .....ചാണക ഗന്ധമുള്ള ചായ ..
ചങ്കു പൊള്ളി പോയി ..ചായ കുടിചിട്ടല്ല.. അതിന്റെ ബില്ല് കണ്ടിട്ട് 103 ഡോളർ ...മിണ്ടാൻ പറ്റുവോ ..എതിർവശത്തിരിക്കുന്ന വെളുത്ത സുന്ദരി എല്ലാം ശ്രെദ്ധിച്ചിരിക്കുവല്ലേ ...ഞെട്ടൽ പുറത്തു കാണിക്കാതെ ആ കാടി വെള്ളത്തിന് 103 ഡോളർ എടുത്തു കൊടുത്തു ..പേർസിൽ ബാലന്സ് അമ്പതു ഡോളർ കാണും...
ചായ ഒറ്റവലിക്ക് തീര്ന്നു ...കുറച്ചു നേരം കൂടി ഇരുന്നു എഴുതിയെങ്കിലും കൊടുത്ത കാശു മുതലാക്കമെന്നു വച്ച് ഞാൻ എഴുത്ത് തുടര്ന്നു..പെട്ടന്ന് ആ വെളുത്ത സുന്ദരി എന്റെ അടുത്ത് വന്നു ഇംഗ്ലീഷിൽ ചായ കഴിഞ്ഞല്ലോ എഴുന്നേറ്റു പോക്കൂടെ ,കടയടക്കണം എന്ന് മാന്യമായി ചോദിച്ചു ...
'എനിക്കൊരല്പ്പനേരം ഇവിടെ ഇരിക്കണം ഞാനിത്രയും പണം തന്നതല്ലേ' എന്ന് തിരിച്ചു ചോദിച്ചു ..അതിനു മറുപടിയായി അവളെന്നെ ഇംഗ്ലീഷ് ഭാഷയിൽ കുറെ തെറി വിളിച്ചു..ഞാനും വിട്ടില്ല മലയാളത്തിലും ഇംഗ്ലീഷ് ലും ഞാനും കുറെ തെറിവിളിച്ചു ((മ്ളിച്,,,,,വേണ്ടാരുന്നു -ഒരാവശ്യവുമില്ലാരുന്നു))
പെട്ടെന്ന് അവൾ കടയുടെ അകത്തേക്ക് നോക്കി -
'""പിലാതോ.. പിലാതോ..സ്ബ്രിയാക്ക പുണ്ട്ര.."" എന്ന് രണ്ടു തവണ ശബ്ദം ഉണ്ടാക്കി ...എണ്ണ തേച്ച മൂരിക്കാള പോലത്തെ ഒരു കറുമ്പൻ നീഗ്രോ ആ കട മൊത്തം കുലുക്കി കൊണ്ട് പുറത്തേക്കോടി വന്നു .. അവൾ അവനോടു എന്തൊക്കെയോ ഏതോ ഭാഷയിൽ പറഞ്ഞു . അത്ര മാത്രമേ എനിക്കോര്മയുള്ളൂ ..പിന്നെ ഞാൻ പറക്കുകയായിരുന്നു ... ഒരു കൈ കൊണ്ടാണാ ദ്രോഹി എന്നെ വാഗണ്‍ വീല് പോലെ കറക്കിയത്... കുടിച്ച ചായ എവിടേക്ക കൂടി പുറത്തേക്കു പോയീന്നു യാതൊരു ഓർമയുമില്ല ...
ആദ്യ അടി വീണത് എന്റെ കരണത്തു ആയിരുന്നു ...പിന്നെ ഞാനൊന്നും ആലോചിച്ചില്ല ..യുദ്ധമായിരുന്നു യുദ്ധം ..!!!!!ചുറ്റും പൊടിപടലം നിറഞ്ഞിരുന്നു ...റോക്കറ്റുകൾ പായുന്ന ഒച്ചകൾ ... ആളുകളുടെ കരഘോഷം...തലങ്ങും വിലങ്ങും അടി ... ഇടി ..@%^@*&*#( .മണ്ണ് വാരി കണ്ണിലെറിഞ്ഞൊരു പൂഴിക്കടകൻ എടുക്കാൻ ആയിരുന്നു മസ്തിഷ്ക്കം പെട്ടന്ന് പറഞ്ഞു തന്നത് ..പക്ഷെ അതിനു മുന്നേ അവൻ വലിയൊരുണ്ട മണ്ണ് എന്റെ വായിൽ കുത്തിക്കയറ്റി..പിന്നെ പൊറോട്ടക്ക് മാവടിക്കുന്ന പോലെ ...

കൂടുതൽ ആളുകള് കടയിൽ നിന്നും ഓടിവന്നു ..അവരെല്ലാം കൂടി ആ തടിയനെ മണ്ണിൽ നിന്നും വലിച്ചു പൊക്കി മാറ്റി കടക്കകത്തെക്ക് കൊണ്ട് പോയി ..മണ്ണിനടിയിൽ ,മൂക്കിലും വായിലും മണ്ണ് കയറി അബോധാവസ്ഥയിലായി കിടന്നിരുന്ന എന്നെ ഗുയാന മുന്സിപ്പലിടി വക ആംബുലൻസ് ഗവർമെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി ... ആദ്യം അവരെന്നെ മോർച്ചറിയിലേക്ക് മാറ്റി ..എനിക്ക് ജീവനുണ്ടെന്നു ഞാൻ ഒരുവിധം ചെറുവിരലുയർത്തി കാണിച്ചു കൊടുത്തു .. ജീവനുണ്ടെന്നു കണ്ടു മൂക്കിൽ നിന്ന് പഞ്ഞി ഊരി തിരിച്ചു ഓപ്പറേഷൻ തിയറ്ററിലേക്കെടുത്തു .
ചെറുതായി ബോധം തെളിഞ്ഞപ്പോൾ ,ഇടി കൊണ്ട് നീര് വച്ച് വീർത്ത എന്റെ കണ്ണുകളിലൂടെ ദൂരെയൊരു ദിവ്യ പ്രകാശം കണ്ടു ,,,((('കാലൻ കാളപുറത്തിരുന്നു ടോര്ച്ചടിച്ചതാണെന്ന് തോന്നുന്നു ...'')))
'
അവളില്ലേ ആ വെളുത്ത സുന്ദരീന്നു പറഞ്ഞ പിശാചു ... കടയുടെ മുതലാളിച്ചി(അവളാരുന്നു മുതലാളിച്ചി ) ,.. കസ്റ്റമേഴ്‌സിനെ ആകര്ഷിക്കാൻ അവളാ കടയുടെ ഫ്രെന്റിൽ ഇപ്പോളും കൊച്ചു നിക്കറിട്ടു പുഞ്ചിരിച്ചു കൊണ്ടിരിപ്പുണ്ടാകും..ശവം' .......

എന്റെ മൊബയിലും ഡയറിയും പെർസും നഷ്ട്ടപെട്ടിരുന്നു . രണ്ടു മാസം ഹോസ്പിറ്റലിൽ ...ഒരു മാസം ജയിലിൽ (ഹോട്ടലിന്റെ വാടക കൊടുക്കാത്തതിനു അതിന്റെ മാനേജർ നല്കിയ പരാതി ) .ഇതിനിടെ ഗൈഡായി കൂടെ ഉണ്ടാരുന്ന റഷ്യാക്കാരി എന്റെ അണ്ടർവെയറുവരെ അടിച്ചോണ്ട് റൂമു വിട്ടു എന്ന് മാനേജർ പറഞ്ഞറിഞ്ഞു ..റൂമെടുക്കുമ്പോൾ തന്നെ പാസ്‌പോർട്ടും രേഖകളും റിസെപ്ഷനിൽ കൊടുത്തകാരണം അതെല്ലാം തിരിച്ചു കിട്ടി .
ഫോബ്സ് മാസിക പോലും.. .കള്ള കഴുവേറികൾ ,,.ഇവിടെ എത്തി രണ്ടു ദിവസതിനുള്ളിൽ അക്കൌണ്ടിലേക്ക് കാശ് ഇട്ടോളാമെന്നു പറഞ്ഞു എഴുതാൻ വിട്ടതാ..ചട്ടുകാലും ഒടിഞ്ഞ കയ്യും കേൾവിശക്തി പോയ വലത്തേ ചെവിയും (ഇപ്പോളും റോക്കറ്റു പോണ ഒച്ചയും ട്രെയിനിന്റെ കൂക്കുവിളിയും ആളുകളുടെ കരഘോഷവും ആ ചെവിയിലൂടെ കേള്ക്കാം -അത് മാത്രമേ കേള്ക്കുന്നുള്ളൂ ) ഓപ്പറേഷൻ ചെയ്തപ്പോൾ ശരീരതീനു കിട്ടിയ ,ഇരുന്നേച്ച കസേരയുടെ ഏഴു സ്ക്രൂ കളും മിച്ചം..ഒടിഞ്ഞ മൂക്കിന്റെ പാലം അവര് സ്രാവിന്റെ എല്ല് വച്ച് തുന്നി കെട്ടി(അവിടൊക്കെ അങ്ങനാത്രേ)...ചത്തില്ല ..ഭാഗ്യം .
. ആകെയുള്ള ഒരു ബാഗും പാസ്‌പോർട്ടും ... ഭാഗ്യത്തിന് റിട്ടേൺ ടിക്കെറ്റ് ഉണ്ടായിരുന്ന കൊണ്ട് തിരിച്ചെത്താൻ കഴിഞ്ഞു ...അതും സ്ട്രെക്ച്ചറിൽ .. ട്യൂബിലൂടെ ആണ് എയർ ഹൊസ്റ്റെസ് പച്ചവെള്ളം പോലും തന്നത് ..അതും 'കീ ..കീ' ന്നു കരഞ്ഞിട്ടു ..(ആദ്യം കരുതി അവരെ കളിയാക്കുന്നതാണെന്നു..അതിനു കുറെ തെറീം കിട്ടി )താടിയെല്ലിനു ഏറ്റ ക്ഷതം. ,,, ഏഴുമാസം എണ്ണതോണിയിൽ ..ഉണ്ടാരുന്ന ജാതി തോട്ടം വിറ്റു ചികിത്സിച്ചു ,,ഇപ്പൊ പരസഹായമില്ലാതെ നില്ക്കാനും നടക്കാനും മൂത്രമോഴിക്കാനും പറ്റും .
ഇപ്പോൾ ഞാൻ തീപിടുത്തം മാസികയിൽ സബ് എഡിറ്റർ ആയി ജോലി നോക്കുന്നു ,,ജീവിതം സന്തുഷ്ട്ടം ..വലിയ കളിക്കൊന്നും ഇനി ഞമ്മളില്ലേ ..അവിടെ ഞാൻ കക്കാ വാരി ജീവിക്കേണ്ടി വന്നേനെ ....
-------------------------------------ഡോക്റ്റർ ഭരത് മേജര് അജിത്കുമാർ MBBS ,LLB .LIC ,ABVP ,LB ,IG,BMW,CCTV
Adipoli...ith serikum ulla story ano
ReplyDeleteഏയ്... ആവാൻ തരമില്ല
Delete