Slider

വിറ്റാമിൻ D

0

വിറ്റാമിൻ D
പോവല്ലെടാ അമ്മച്ചി ഇപ്പോ അവിലു നനച്ചു തരാം. വിശപ്പും ദാരിദ്രവും വല്ലാതെ നോവിച്ചിരുന്ന ഒരു കാലത്ത് അമ്മ സ്വീകരിച്ചിരുന്ന ആശ്വാസ നയം ആയിരുന്നു അവിലു നനച്ചത്. അവിലിൽ ഉപ്പും മധുരവും വെള്ളവും മാത്രം ചേർത്ത് കുഴച്ചതിന് അമ്മ കണ്ടു പിടിച്ച പേര് വിറ്റാമിൻ D എന്നാണ്. കഴിച്ചിറക്കുമ്പോള് അമ്മ മുഖത്തേക്ക് നോക്കും. "കഴിച്ചോ വിറ്റാമിൻ d ആണ്. ശരീരത്തിന് നല്ലതാ. നിനക്ക് വലുതാവുമ്പോ മറ്റേ ഇംഗ്ലീഷ് നടനെ പോലെ ആവണ്ടേ, പെട്ടെന്ന് കഴിച്ചോ". പക്ഷെ എന്റെ ചിന്ത മറ്റൊന്നായിരുന്നു. "അമ്മച്ചീ.. ഇന്നും വിറ്റാമിൻ d വെണ്ടാർന്നു.. അസംബ്ലി ഒള്ളതാ.. ഇത് കഴിച്ചു ചെന്നാൽ ഞാൻ തലകറങ്ങി വീഴും.. ഉറപ്പാ ". എന്റെ പൊന്നു മോൻ അസംബ്ലി കഴിഞ്ഞു പോയാ മതി". പക്ഷെ അതത്ര നടപ്പുള്ള കാര്യം ആയിരുന്നില്ല. അന്നും അതിനു മുൻപും പിൻപും അമ്മയുടെ വിറ്റാമിൻ d യും സ്കൂൾ മൈതാനത്തെ സൂര്യനും ചേർന്നു എന്നെ അസ്സെംബ്ലയിൽ മറിച്ചിട്ടിടുണ്ട്. അത് വല്ലാത്ത ഒരു അവസ്ഥയാണ്. ആദ്യം കൈ വെള്ള തണുക്കും. ശ്വാസം പതുക്കെ ആവും. പിന്നെ കണ്ണിലൊക്കൊരു ഇരുട്ടുകയറ്റമാണ്. കണ്ണു തുറക്കുമ്പോൾ ടീച്ചേർസ് റൂമിൽ ആവും. ആദ്യം കാണുന്നത് സ്വപ്ന ടീച്ചറെയും. അവരാണ് സ്ഥിരമായി എന്നെ സ്കൂൾ അസ്സെംബ്ലിയിൽ നിന്നും ടീച്ചേർസ് റൂമിലെ ബഞ്ചിലേക്ക് നിക്ഷേപിക്കുന്നത്. കണ്ണു തുറന്നാൽ ടീച്ചർ ആദ്യം ചോദിക്കുക എന്താ കഴിച്ചത് എന്നാവും. ഇന്ന് മറ്റൊന്നാർന്നു. "നീ അവിലു കഴിച്ചോ?. "ഇല്ല ടീച്ചറെ ഇന്ന് പുട്ടും കടലേം ആരുന്നു." ഒരു ആറു വയസ്സ് കാരന്റെ നുണ ടീച്ചർക്ക്‌ മനസിലാവാതിരിക്കുവോ. എന്നാലും ഒന്നും പറയില്ല kavilath പിടിച്ചിട്ടു പതിയെ ചിരിക്കും. ചോറും പാത്രം നേരെ നീട്ടും. " വലിയ ജാഡ ഒന്നും വേണ്ടാ.. ഇന്നിത് കഴിച്ചിട്ടേ നിന്നെ ഞാൻ വിടൂ. പക്ഷെ കൊന്നാലും ഞാൻ അത് കഴിക്കില്ലെന്ന് ടീച്ചർക്ക്‌ ഉറപ്പുണ്ടാര്നു.അമ്മ തരുന്ന വിറ്റാമിൻ D യ്ക്ക് എന്റെ ശരീരം പുഷ്ടിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും എന്നിലെ അഭിമാനവും അഹങ്കാരവും തന്റേടവും അത് വല്ലാതെ കൂട്ടിയിരുന്നു...

Rahul Maady
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo