നോവൽ
💘
💘സ്നേഹ തീരം
💞
💞
ഭാഗം 9




ഭാഗം 9
ഏയ് കുഴപ്പമൊന്നുമില്ല .അമ്മ ചെറുതായി ബോധത്തിലേക്കു മടങ്ങി വരുന്നതിന്റേയാ..
എന്നും പറഞ്ഞു ഡോക്ടറും കൂടെ വന്ന നേഴ്സും മടങ്ങി പോയ്
അല്ല അമ്മക്കെന്തു പറ്റിയതാ?അടുത്ത ബഡ്ഡിലുള്ള പ്രായം ചെന്ന ഒരാൾ ചോദിച്ചു
ലോറിയിടിച്ചതാ..
ആരാ..മുത്ത്
എന്റെ അനുജനാ..അവൻ കഴിക്കാൻ പുറത്തു പോയതാ..തിരികെ ഇതു വരെ മടങ്ങിയെത്തിയില്ല
കുട്ടികളെ തനിച്ചു പുറത്തു വിടാമോ ..കാലം മോശമാണേ..ഒരു പറ്റം ആളുകൾ കുട്ടികളെ തട്ടികൊണ്ടു പോകുന്നതു ജോലിയാക്കിയിരിക്കുവാ..പെൺകുട്ടികളാണേൽ അവരെ മുംബയിലൊക്കെ കൊണ്ടു വിൽക്കുമെന്നാ കേൾക്കണതു .ആൺകുട്ടികളാണേൽ കൈയ്യും കാലും കണ്ണുമൊക്കെ തല്ലിയുടച്ചു വേറേതെങ്കിലും നാട്ടിൽ തെണ്ടാൻ വിടുമത്രേ...
അവൾക്കതു കേട്ടതും വിഷമം ഉള്ളിലൊതുക്കാനായില്ല അവൾ പൊട്ടികരഞ്ഞു
എന്താ..ഇവിടെ..?ഇവിടെ കരച്ചിലും പിഴിച്ചിലുമൊന്നും പറ്റില്ല ..അങ്ങോട്ടു വന്ന നേഴ്സ് ശകാരിച്ചു.
വൃദ്ധൻ തുടർന്നു
മോളെ നിന്നെ വിഷമിപ്പിക്കണമെന്നു കരുതി പറഞ്ഞതല്ല മനസ്സിൽ തോന്നിയതറിയാതെ വെളിയിൽ വന്നു.മക്കളുടെ കാര്യം കേട്ടിട്ടു ഗ്രഹപ്പിഴയാണന്നു തോന്നുന്നു ആരെങ്കിലും കണിയാനെ കൊണ്ടു ഒന്നു പ്രശ്നം വെച്ചു നോക്കാൻ മേലായിരുന്നോ..?ഇതെന്റെ മോളാ..,വയസ്സു പതിനാലായതേയുള്ളൂ ഞങ്ങൾക്കു വളരെ താമസിച്ചു ഈ വയസാം കാലത്താ ദൈവം ഒരു കുഞ്ഞിക്കാലുകാണാൻ ഭാഗ്യം തന്നതു .ഇവളുടെ കിടപ്പു കണ്ടോ...ആരൊക്കെയോ കൂട്ടുകാർ ചേർന്നു എന്റെ കുഞ്ഞിനെ പിച്ചിച്ചീന്തി സങ്കടം സഹിയാതെ എന്റെ കുട്ടി ...അയാളുടെ തൊണ്ടയിടറിയിരുന്നു .കണ്ണുകളിലൂടെ കണ്ണീർ കുമിഞ്ഞൊഴുകി.
അവളൊന്നു ചിന്തിക്കണ്ടെ ഞങ്ങളവളെ മാത്രം നിനച്ചാ ജീവിക്കുന്നതെന്നു .എന്തെങ്കിലും ഉണ്ടായാലുടനെ കൈമുറിച്ചു മരിക്കാനിറങ്ങുകയാ.,അയാൾ ഉടുത്തിരുന്ന മുണ്ടാൽ മുഖം തുടച്ചു .
അവൾക്കും ഞങ്ങളുടെ മുഖത്തു നോക്കി പറയാൻ വിഷമമുണ്ടാകുമേ..എന്റെ കുട്ടി വേറെന്താ ചെയ്കയെന്നു ചിന്തിച്ചിട്ടുണ്ടാവും
അച്ഛനൊറ്റക്കെയുള്ളൂ ..?
അല്ല.ഭാര്യ ചായ വാങ്ങി വരാം എന്നും പറഞ്ഞു പുറത്തേക്കു പോയി.,
ഡോകിട്ടറു പറഞ്ഞാ..ഞങ്ങളറിഞ്ഞേ കുട്ടി ഈ പ്രശ്നം കൊണ്ടാ കൈമുറിച്ചേന്നു ,പോലീസിൽ കേസു കൊടുക്കാൻ പറഞ്ഞു .അവളുടെ മാനമോർത്തു ഞങ്ങളു വേണ്ടന്നു പറഞ്ഞെങ്കിലും അയാൾ കേട്ടില്ല .
എന്റെ കുട്ടിയോടെനിം അവറ്റകൾ എന്തെല്ലാം കേൾവികൾ മനസ്സാക്ഷിയില്ലാതെ ചോദിക്കുമെന്നോർക്കുമ്പോളാ ..ജീവൻ തിരിച്ചു കിട്ടിയ അവൾ .ഞങ്ങളെ ശപിക്കാതിരുന്നാൽ മതിയായിരുന്നു .
മോളൊന്നു നോക്കിക്കോളാമോ ഉറങ്ങാനുള്ള ഇജ്ജക്ക്ഷൻ ചെയ്തിട്ടുണ്ടന്ന പറഞ്ഞെ ഞാനൊന്നു ബാത്തു റൂമിൽ പോയിട്ടു വരാംമായിരിന്നു
അതിനെന്താ അച്ഛൻ പോയിട്ടു വാ.. ഞാൻ നോക്കിക്കോളാം.,,
അയാൾ മെല്ലെയെഴുന്നേറ്റു പുറത്തേക്കു നടന്നു നീങ്ങി
അങ്ങോട്ടു തിരികെ കയറി വന്ന ശങ്കരൻ മാമനോടവൾ ചോദിച്ചു
എന്താ മാമ മുത്തെവിടെ കണ്ടില്ലേ..?
ഇല്ല മോളേ എല്ലായിടത്തും ഞാൻ നോക്കി ഒരിടത്തുമവനെ കണ്ടില്ല
മാമനെന്താ പറയണത് ഒരു വശത്തു അമ്മക്കു സുഖമില്ലാതിങ്ങനെ മറു വശത്തു മുത്തിനേ കാണാനില്ല എന്തു ചെയ്യും ഞാൻ അവൾക്കു വിഷമം അടക്കാനിയില്ല അവൾ പൊട്ടി കരഞ്ഞു
നീ വിഷമിക്കാതെ..അവനിവിടെ എവിടെയെങ്കിലും നമ്മളെ അന്യേഷിക്കുന്നുണ്ടാവും
ആസമയത്തു മുകുന്തനും കയറി വന്നു .
മുകുന്തേട്ടാ മുത്ത് ....?
ഇല്ല കണ്ടില്ല ,വിഷമിച്ചിട്ടു കാര്യമില്ല .ഈ സമയത്തു പ്രാക്ടിക്കലായി ചിന്തിക്കണതാ നല്ലത് .ഞാൻ പോലീസ് സ്റ്റേഷനിൽ പോയി കംപ്ലയിന്റു കൊടുത്തു വരാം
എന്നാൽ ഞാനും കൂടി വരാം എന്നും പറഞ്ഞു ശങ്കരമാമയും കൂടെയിറങ്ങി.
മോളെ നീ വിഷമിച്ചിരിക്കണ്ട അമ്മയെ ശ്രദ്ധിച്ചോ ഞങ്ങളുടനെ വരാം
അവർ പുറത്തേക്കു പോകുന്നതും നോക്കി അവൾ ഇരുന്നു
അടുത്തു കിടന്ന പെൺകുട്ടിയുടെ കട്ടിലിൽ അവളുടെ ഡീറ്റേഴ്സ് കുറിച്ച ചീട്ടു ബോർഡവൾ കണ്ടു അതു കൈയ്യിലെടുത്തവൾ നോക്കി
രോഹിണി പതിനാലു വയസ്സ് നാലിക്കൽ തേംമ്പാറ.അവളവളുടെ മുഖത്തേക്കു നോക്കി .സുന്തരിയായ നിഷ് കളങ്ക മുഖമുള്ള കുട്ടി.
വൃത്തി കെട്ടവൻ മാർ ഈ ലോകമെന്താ..ഇങ്ങനെ .സൗന്തര്യം പെണ്ണിനു ശാപമായി മാറുകയാണല്ലോ..കൊച്ചു പെൺകുട്ടികളേയും വെറുതേ..വിടുന്നില്ലല്ലോ.,നശിച്ച കാമപ്രാന്തൻമ്മാർ
അവൾ ഒാരോരോ കാര്യങ്ങൾ ചിന്തിച്ചു മനസ്സ് നീറുകയായിരുന്നു .ഒരു ഞരക്കം കേട്ടു..അവൾ ആ കുട്ടിയെ നോക്കി അവൾ പതുക്കെ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നു...
*************************************
അമ്മേ അച്ഛനെന്താ..വരാത്തെ ?
ദേ പെണ്ണേ എന്നേക്കൊണ്ടൊന്നും പറയിക്കല്ലു വേണേൽ വിളമ്പി വെച്ചതു വാരി കഴിച്ചു പോയി കിടന്നുറങ്ങാൻ നോക്കു ഹോമ അവളെ ശകാരിച്ചു .അയാളോടു ഇറങ്ങി പോകാൻ പറഞ്ഞതിൽ ഒരു കുറ്റ ബോധവും അവൾക്കുണ്ടായിരുന്നില്ല.അവളുടെ മക്കൾ കഴിച്ചെന്നു വരുത്തി മുറിയിൽ പോയി കിടന്നു .ദിനേശനെ കാണാത്തതിൽ അവൾക്കതിയായ ദു;ഖം ഉണ്ടായിരുന്നു .വാതിലിൽ ആരോ മുട്ടി വിളിക്കുന്ന കേട്ടവൾ പറഞ്ഞു
തല്ലി പൊളിക്കണ്ട വരുവാ.,,,
അവൾ വാതിൽ തുറന്നു നോക്കി "രമേശൻ"
എന്തടി പെണ്ണേ ദിനേശൻ കള്ളുകുടിച്ചു കവലേലൊരു ഒാടെ കിടന്നുറങ്ങുന്നു..
അട്ടേ.. പിടിച്ചു മെത്തേക്കിടത്തിയാൽ അതു കിടക്കില്ലല്ലോ..,?
അതു പോട്ടെ നിന്റെ മക്കളുറങ്ങിയോ..
ഉറങ്ങി കാണണം എന്താ..രമേശേട്ടാ.,രാത്രി വല്ല കോളുമുണ്ടോ..?
എടി പെണ്ണേ.,നിന്നെ തിരക്കൊഴിഞ്ഞു ഇന്നാ ..കാണുന്നെ ഇത്രയൊക്കെ ആയാലും എന്റെ ഒരു മോഹം ഇപ്പോഴും മനസ്സിൽ കിടക്കുവാ.,എന്തോരം ആളുകളെ ഞാൻ നിനക്കു മുട്ടിച്ചു തന്നു ഇമ്പിടി ലാഭമല്ല ഞാൻ നിനക്കുണ്ടാക്കി തരണതേ...
ഞാൻ എന്തു ചെയ്തെന്നാ രമേശേട്ടൻ പറഞ്ഞു വരുന്നേ..?
ചെയ്തന്നല്ലടി ഊവേ.,ചെയ്യണമെന്നാ..പറഞ്ഞു വരുന്നേ.,,
എന്താ..രമേശേട്ടനു പണം വല്ലതും വേണോ.,.അവൾ പേഴ്സെടുക്കാൻ മുറിയിലേക്കു പോകാനൊരുങ്ങിയപ്പോൾ അയാൾ അവളുടെ കൈയ്യിൽ പിടിച്ചു
എടി പെണ്ണേ നിന്റെ പണവൊന്നുമല്ല ഇന്നെനിക്കു വേണ്ടതു ..ഈ ..ഒരു രാത്രി അതു നീ എനിക്കായി തരണം..."
ഇത്രയുള്ളോ.,,ചേട്ടന്റെ പ്രശ്നം ചിരിച്ചു കൊണ്ടവൾ തുടർന്നു.ചേട്ടാനാ കതകു ചാരിയിട്ടു റൂമിലേക്കിരുന്നോ.പിള്ളാരുറങ്ങിയോന്നു നോക്കിയിട്ടു ഞാൻ അങ്ങോട്ടു വരാം. അവൾ കുട്ടികളുറങ്ങുന്ന മുറിയിലേക്കു നടന്നു നീങ്ങി .അവളുടെ നടക്കുമ്പോളുള്ള അംഗലാവണ്യം നോക്കി അവൻ അവിടെ കിടന്ന കസേരയിലേക്കു മുണ്ടു മടക്കിക്കുത്തി ഇരുന്നു.
തുടരും
Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക