നോവൽ
💃
💃സ്നേഹതീരം
🦋
🦋
ഭാഗം3
ഭാഗം3
ഒാ..അവളോ.. അവളുടെ ഒരു കൂട്ടുകാരിയും അമ്മയും വന്നിരുന്നു .എന്തോ ഒരു ഫംഷനുണ്ട് പെട്ടന്നു തീരുമാനിച്ചതിനാൽ നേരിട്ടു കൂട്ടി കൊണ്ടു പോകാൻ വന്നതാണന്ന് .പ്രായമായ സ്ത്രീയുമായി വന്നതല്ലേ..പോയ് വരാൻ പറഞ്ഞൂ .അൽപ്പ സമയമായതേ ഉള്ളുവല്ലോ..നീ വരും വഴി കണ്ടില്ലേ.,?
ഈശ്വരാ അതവളുതന്നെ ആയിരുന്നോ,,അവളിതു എന്തു ഭാവിച്ചാ..ആ രമേശൻ .അവൻ അപ്രതീക്ഷിതമായി കയറിയതായിരിക്കുമോ..?എന്തായാലും ഇപ്പോളിതു ഇവിടെ പറയണ്ട ഹേമയുടെ കാര്യത്തിലിടപെട്ടപോലെ ആയാലോ..ഇമ്പം കൊടുത്തു തുമ്പം വാങ്ങണ്ട കാര്യമില്ലല്ലോ" എന്നു ചിന്തിച്ചു അവളകത്തേക്കു കയറി ടേബിളിൽ തന്റെ ഫോൺ അലക്ഷ്യമായി കിടക്കണു .എന്തായാലും അവളു വിളിച്ച നമ്പർ കാണാണ്ടിരിക്കില്ല .വിളിച്ചു നോക്കാം എന്നു കരുതി ഫോൺ ഹിസ്റ്ററി സർച്ചു ചെയ്തു .അതിൽ രണ്ടേ രണ്ടു നമ്പറുകൾ മാത്രം കൂടുതൽ കണ്ട നമ്പരിലേക്കവൾ കോൾ ചെയ്തു.
*********************************
എന്തടി മാളൂ ഇന്നെനീം വിളിക്കില്ലന്നു പറഞ്ഞിട്ടു..വീണ്ടും (പൂർത്തിയാക്കും മുൻപവൾ പറഞ്ഞു)
അതേ..ഞാൻ മാളുവല്ല രമയാണ്
ആ..ചേച്ചി അവൾ പറഞ്ഞിരുന്നു കസിന്റെ വീട്ടിലാ അവിടുത്തേ ചേച്ചിയുടെ നമ്പരാണന്നു
അതിരിക്കട്ടെ നീയാരാ...?
ഞാനവളുടെ കൂടെ പഠിക്കണതാ .പേര് വൈശാഖ് .
അവളെവിടെയെങ്കിലും പോണകാര്യം വൈശാഖിനോടു പറഞ്ഞിരുന്നോ..?
ഇല്ല്യ ചേച്ചി ..എന്തേ..
അല്ല ഏതെങ്കിലും കൂട്ടുകാരുടെ വീട്ടിൽ ഫംഷൻ..?
അതാണോ കാര്യം.. ഫംഗ്ഷനൊന്നും കാണില്ല ചേച്ചി .അവരെവെടെങ്കിലും കറങ്ങാനോ സിനിമ കാണാനോ ഒക്കെ തീരുമാനിച്ചാൽ അവർ കുറച്ചു പേരങ്ങനാ.,,വീട്ടിലായോണ്ടു ഫംഷൻ കോളേജിലാണേൽ വീട്ടിലാർക്കെങ്കിലും അത്യാഹിതമെന്നു പറഞ്ഞായിരിക്കും മുങ്ങണത് .അതിനവരു പുറമേന്നു ആരെയെങ്കിലും അറേജും ചെയ്യാറുണ്ട് ., ഞാൻ വിളിച്ചു നോക്കണോ..കൂട്ടുകാരെ ആരെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ...?
ഏയ് ഇല്ല .തിരക്കിയന്നേ ഉള്ളൂ .
അതേ ചേച്ചി ഞാൻ പറഞ്ഞന്നു അവളോടു പറയല്ല് .നിങ്ങളു ഭയപ്പെടണ്ടന്നു കരുതി പറഞ്ഞതാ...എന്നെ അവൾക്കു വല്ല്യ കാര്യമാണേ. പലപ്പോഴും പണത്തിന്റെ ആവശ്യം വരുമ്പോൾ ഒാളാ സഹായിക്കാറുള്ളത് .അതില്ലാണ്ടാക്കരുത് .അവളു ക്ലാസിലെ ഹീറോയല്ലേ..
നിങ്ങളു തമ്മിൽ .,ഇഷ്ടം വല്ലതും ?
എന്താ..ചേച്ചി അവളെന്നെ ഇഷ്ടമെന്നു വല്ലതും പറഞ്ഞോ .അവളൊന്നു മൂളിയാൽ ഒാകെ പറയാൻ കൊതിക്കണ കുട്ടികളേ ഉള്ളൂ ക്ലാസിൽ
ഏയ് അവളു അങ്ങനെ പറഞ്ഞിട്ടല്ല ഇത്രയധിക കോളുകൾ കണ്ടു ചോദിച്ചതാ...
അവളങ്ങനാ അടുപ്പം തോന്നണവരെ വിളിച്ചോണ്ടേ ഇരിക്കും .അതല്ലേ അവളുടെ അപ്പ ഫോൺ വാങ്ങി കൊടുക്കാത്തെ .പഴയുതുണ്ടായിരുന്നതു പിടിച്ചു വാങ്ങി വെക്കുകയും ചെയ്തു .
എന്നാൽ ശരി.,,
ഒാകെ ചേച്ചി ഞാൻ പറഞ്ഞതൊന്നും അവളോടു പറയല്ലേ .,
നീ എന്താടി കൊച്ചേ..നനഞ്ഞു നാറി വന്ന തുണിപോലും മാറാതെ ഫോണിൽ . എനിക്കിപ്പഴത്തെ പിള്ളാരുടെ ഈ രീതിയാ..പിടിക്കാത്തെ ഏതു നേരവും ഫോണിൽ കുത്തികൊണ്ടിരിക്കും
**********************************
രമ ഷെഡ്ഡിലേക്കു പോകാൻ ഇറങ്ങുന്ന സമയത്ത് .മാളു കൈയ്യിൽ നിറയേ തുണികളും മറ്റെന്തൊക്കെയോ പർച്ചീസു ചെയ്ത ബാഗുകളുമായി കയറി വന്നതു .
അവിടിരുന്ന ശേഖരൻ ചോദിച്ചു
ഇതെന്താ കുറേ സാധനങ്ങളുമായി
അതേ..അച്ഛാ എന്റെ കൂട്ടുകിരിയുടെ ആങ്ങളാ അമേരിക്കയിൽ നിന്നു വന്ന പാർട്ടി ആയിരുന്നു .അവർക്കു പർച്ചീസു ചെയ്തകൂട്ടത്തിൽ കുറേ എനിക്കും വാങ്ങി തന്നു,
ഇച്ചേച്ചി പോകാനിറങ്ങിയോ ഇതൊന്നു നോക്കിക്കേ പുതിയ മോഡലാ ..,വീഡിയോ കാളൊക്കെ വിളിക്കാം ഇതു ഇച്ചേച്ചിയെടുത്തോ.."
എനിക്കു പുതിയ മൊബയിൽ വേണമെന്നു ഞാൻ പറഞ്ഞോ നമുക്കീ പഴഞ്ചനൊക്കെ മതിയേ..ആവിശ്യത്തിനു ആ പഴഞ്ഞനാണല്ലോ നീയും ഉപയോഗിച്ചതു..ഞാനിറങ്ങുവാ..മാമ.
അമ്മേ മുത്തു സ്ക്കൂളീന്നു വരുമ്പോൾ ഷെഡ്ഡിലേക്കു വരാൻ പറ .മുഴുവൻ സാധനവും ഒറ്റക്കെനിക്കു എടുക്കാൻ പറ്റില്ല്യേ..
അമ്മേ മുത്തു സ്ക്കൂളീന്നു വരുമ്പോൾ ഷെഡ്ഡിലേക്കു വരാൻ പറ .മുഴുവൻ സാധനവും ഒറ്റക്കെനിക്കു എടുക്കാൻ പറ്റില്ല്യേ..
പുറത്തിറങ്ങിയ അവൾ ഹേമ തന്നേ തേടി വരണതാണു കണ്ടതു.
എന്താടിയേ..,നീ ഈ വഴിയൊക്കെ മറന്നണു ഞാൻ നിരൂപിച്ചേ..എന്നോടു പിണക്കമൊക്കെ മാറിയോ,,
നിന്നോടു പിണക്കം ഒന്നും ഇല്ല്യ എനിക്കു .നാട്ടുകാരൂടെ അറിഞ്ഞാൽ കിടത്തിയുറക്കൂലെ എന്റെ കെട്ടിയോൻ .ആ രമേശൻ പിന്നേയും ഒാരോന്നു പറഞ്ഞു വന്നാലോന്നു കരുതി വീടിനു വെളീൽ ഇറങ്ങീലാ..ഞാൻ
എന്നിട്ടു ഇപ്പോളെന്തെ ...നിന്റെ കെട്ടിയോൻ ..?
അയാളിതുവരെ അതൊന്നും അറിഞ്ഞിട്ടില്ല്യാ..അയാളു പണിയെടുക്കണ പൈസക്കു വെറുതേ ഇരുന്നു ഞാൻ സുഖിക്കയാണന്ന് .എന്തെടുത്താലും ഒാരോ കുറ്റങ്ങളും കണ്ടു പിടിച്ചു സ്വയിരം തരില്ലന്നു വെച്ചാൽ എന്താ..ചെയ്ക.
ഇപ്പോൾ അയാളും സുഖിക്കാൻ പോകുകയാ,,പണിക്കു പോകണില്ലന്നും പറഞ്ഞു വീടിന്റെ മൂലക്കിരിക്കുകയാ...എന്തേലും ആകട്ടു പിള്ളാരു നേരെചൊവ്വേ കഞ്ഞി കുടിച്ചിട്ടു രണ്ടുദിസമായേ..,അതുങ്ങളുടെ മുഖം കാണാൻ മേലാ..,അതുകൊണ്ടിറങ്ങിയതാ...
ഇന്നെന്തായാലും നീ വരണ്ട ഞാനെന്തെങ്കിലും മറ്റൊരു പണി നിനക്കു ശരിയാക്കോന്നു നോക്കട്ടെ...നീ അകത്തേക്കു ചെല്ലു കേട്ടോ..,
*******************
ഹേമ ചേച്ചിയല്ലേ..?
അതേ..
അതേ..
ഞാൻ മാളു.. രമേച്ചിയുടെ അമ്മാവന്റെ മോളാ...
അവളു പറഞ്ഞു കേട്ടിട്ടുണ്ട്
അതേ നിങ്ങളുടെ പിണക്കമൊക്കെ മാറിയോ...
എന്തു പിണക്കം
എനിക്കെല്ലാം അറിയാം.,ഇച്ചേച്ചി പറഞ്ഞില്ലേലും ഒാമനേച്ചി എന്നോടെല്ലാം പറയാറുണ്ട് .എന്തിനാ ചേച്ചിയേ...ഈ ബുദ്ധിമുട്ടെല്ലാം സഹിച്ചു ജീവിക്കണേ മനസ്സു വെച്ചാൽ അടിപൊളിയായി ജീവിച്ചൂടെ..?
കൊച്ചെന്താ.,പറഞ്ഞു വരണത് ..?
എന്നേ നോക്കു ,വീട്ടിലുള്ളവർ തരുന്ന ചില്ലറക്കാശുകൊണ്ടു ഇന്നു മറ്റുള്ളവരുടെ ഇടയിൽ അന്തസായി ജീവിക്കാൻ പറ്റുമോ എനിക്കു അടിച്ചു പൊളിച്ചു ജീവിക്കാൻ ഞാൻ തന്നെ യുണ്ടാക്കും അത്യാവശ്യ പണം.അതിനുനുമ്പിടി വേലയൊക്കെ എനിക്കും വശമുണ്ടേ..?
പഠിക്കണ നിനക്കെന്തു വരവെന്നാ..?
അതേ ഇവിടെ വേണ്ട നമുക്കു പറമ്പിലേക്കിറങ്ങിയാലോ .മറ്റാരും അറിയണ്ട ഇമ്മിണി രഹസ്യമാണേ..
ആവാല്ലോ...
അവർ തൊടിയിലേക്കിറങ്ങി .
ചേച്ചി കരുതും പോലെ രമേശേട്ടനാളു അത്രമോശമൊന്നും അല്ല .
അതു നിനക്കെങ്ങനറിയാം അവന്റെ വക്കാലത്തുമായി വരാൻ നിനക്കെങ്ങനെ അവനേ അറിയാം .ഇ ജ്ജാതി വർത്തമാനമൊന്നും എനിക്കു കേൾക്കണ്ട
എന്റെ ചേച്ചി അഭിമാനം വെച്ചോണ്ടിരുന്നാൽ ഇക്കാലത്തു ഈ ചെറിയ ജൻമ്മത്തിൽ കഷ്ടപ്പാടുകൾ മാത്രമാവും മിച്ചം .പണമുണ്ടെങ്കിൽ മനസ്സമാധാനോം കാണും അന്തസും കാണും നഷ്ടപ്പെടുന്ന മാനമൊക്കെ അതു തിരിച്ചു കൊണ്ടു വരും .
ഞങ്ങളു കുട്ടികൾ പഠിക്കണു ഒരു സിനിമക്കു പോണേൽ ഇഷ്ടത്തിനൊരു വസ്ത്രം ധരിക്കണേൽ പൊട്ടിടണേൽ ഒരോ കാര്യത്തിനും വീട്ടുകാരുടെ പുറകേ നടക്കണം നടന്നാലോ നൂറു കുറ്റം ഉപദേശം .എനിക്കാണേൽ എന്റെ അപ്പ ആണേൽ കൂടി കുറ്റം പറയണതും ഉപദേശിക്കണതും പിടിക്കില്ല .അല്ല ചേച്ചി പറ .കുറ്റം പറയണതും ഉപദേശിക്കണതും ആർക്കാ ഇഷ്ടം..?
ശരിതന്നെ ആർക്കും ഇഷ്ടമല്ല"
എന്നാൽ എല്ലാരും ചെയ്യണതും ഇതു തന്നെയല്ലേ..?
അതു പിന്നെ..,,?
അതാണു ഞാൻ പറഞ്ഞതു .സ്വന്തം ആവിശ്യത്തിനു പണം കൈയ്യിലുണ്ടേൽ ആരെയെങ്കിലും കൂഞ്ഞണോ..?
നീ എന്തോന്നാ..കൊച്ചേ..പറഞ്ഞു വരുന്നേ..?
അതേ .,കോളേജിൽ ഞങ്ങളെ തിരക്കി ചിലർ വരും അവരുടെ കൂടെയൊന്നു പോയാൽ കൈ നിറയെ പണം പിന്നെ ആവിശ്യമുള്ളതെല്ലാം .ക്ലാസു കഴിയും മുൻപേ കൊണ്ടു വിടുകയും ചെയ്യും.ഇവിടെ നിങ്ങളൊന്നു മനസ്സു വെച്ചാൽ എന്തു പണമുണ്ടാക്കാം ധാരാളം ഹൗസ് ബോട്ടുകൾ രണ്ടോ മൂന്നോ മണിക്കൂർ കണ്ണടച്ചാൽ മതി .ഇപ്പറയുന്നാ ആത്മാർത്ഥ ചേച്ചിയുടെ കെട്ടിയോനുണ്ടോ..?നല്ലൊരു പെണ്ണിനേ കണ്ടാൽ ഇവരൊക്കെ തരം കിട്ടിയാൽ കൂടെ പോകും പെണ്ണുങ്ങൾക്കൊന്നും ആയിക്കൂടാ...അതെന്താ..പെണ്ണിനു ഇഷ്ടങ്ങളും വികാരങ്ങളുമില്ലാത്ത പാവകളാണോ..,?
നീ എന്തൊക്കെയാ..പറയണതെന്നു വല്ല നിശ്ചയവും ഉണ്ടോ..എനിക്കൊന്നും കേൾക്കണ്ട ഞാൻ പോകുകയാ..,
തിരിഞ്ഞു നടന്ന ഹേമയോടവൾ വിളിച്ചു പറഞ്ഞു
അതേ..,ഈ പറഞ്ഞ കാര്യങ്ങളാരോടെങ്കിലും പറഞ്ഞാൽ..എനിക്കിവിടേയും ആളുകളുണ്ട് ..പണി പാലും വെള്ളത്തിൽ തരുമേ..മറക്കണ്ട
എന്താ..ഹേമേ..,ഇത്ര തണുപ്പത്തും വിയർക്കണേ.. മുഖമൊക്കെ വല്ലാണ്ടിരിക്കണല്ലോ..സുഖമില്ലേ..?
അതേ രമേടെ അമ്മേ.,,
അവൾ എന്തൊക്കെയോ പറയാൻ ഭാവിച്ചാണന്നു മനസ്സിലാക്കിയ അങ്ങോട്ടു വന്ന മാളു അവളെ സൂക്ഷിച്ചു നോക്കി ,ആ നോട്ടത്തിലൊരു തീഷ്ണത ഹേമയിൽ ഭീതിയുണ്ടാക്കി
ഒന്നുവില്ലമ്മേ..കുട്ടികളുടെ കാര്യമോർത്താ.,
വിജയഭാവത്തിലൊരു ചിരി പാസാക്കി മാളു അടുത്ത മുറിയിലേക്കു പോയി
***********************************
***********************************
എന്താ...രമേ..നിനക്കിപ്പോഴും രമേശേട്ടനോടു പിണക്കമാണോ...?
അവളവനെ സൂക്ഷിച്ചു നോക്കി
എടി പെണ്ണേ ഞാനതന്നേ കളഞ്ഞു നിന്നേടെനിക്കൊരു പിണക്കവുമില്ല.നീ എപ്പോഴും എന്നെ ഒരന്യനെപോലെ കാണുന്നോണ്ടാ.അന്നുണ്ടായതു നീയങ്ങു ക്ഷമിക്കു ഞാനൊന്നു നന്നാവാൻ തീരുമാനിച്ചു"
നന്നായാൽ തനിക്കു കൊള്ളാം
അല്ല കുഞ്ഞാങ്ങളെയും പെങ്ങളും കൂടെ വലിയൊരു പർച്ചീസിങ് ആണല്ലോ..എന്താ..വീട്ടിൽ പ്രത്യേകിച്ചു വിശേഷം വല്ലതുമുണ്ടോ..?എടാ...മുത്തേ നിനക്ക് ഐസ്ക്രീം വേണേ..?
മുത്തവളെയൊന്നു നോക്കി
നീ നിന്റെ ഇച്ചേച്ചിയെ നോക്കുവെന്നും വേണ്ട .നീ- വാടാ..മാമനല്ലേ ..വിളിക്കണേ..?
രമേശനവനേയും കൊണ്ടു പോയി ഐസ്ക്രീം വാങ്ങി കൊടുത്തു വന്നു
എന്നാൽ ഞാനങ്ങോട്ടു നടക്കുകയാ...
അല്ല ഇച്ചേച്ചിയെന്തിനാ..സൂക്ഷിച്ചു നോക്കണേ ..ആ മാമൻ ഇച്ചേച്ചിയുടെ ഷെഡ്ഡിൽ കൂടെ ജോലി ചെയ്യണയല്ലേ അറിയാത്ത ആളൊന്നുമല്ലല്ലോ..?
ഈ തണുപ്പത്ത് ഐസ്ക്രീം കഴിക്കണ വട്ടുള്ളവരാ..
എന്നാലെനിക്കു വട്ടാണന്നു വിചാരിച്ചോ..?
അവർ നടക്കുന്നതിനു മുൻപിലായൊരു ആട്ടോ വന്നു നിർത്തി .അതിൽ നിന്നൊരാൾ പുറത്തേക്കു മുഖം കാണിച്ചു
അതേ മുത്തേ .. മുത്തു നടന്നോ..ഇച്ചേച്ചി ഇപ്പോൾ വരാം..
അവൻ മുന്നോട്ടു നടന്നു.
ആട്ടോയിൽ വന്നയാൾ എന്തൊക്കെയോ രമയോടു പറയണത് തിരിഞ്ഞു നോക്കിയ മുത്തു ശ്രദ്ധിച്ചിരുന്നു .ആട്ടോ പോയ ഉടനേ രമയോടി മുത്തിനൊപ്പം എത്തി.
ആട്ടോയിൽ വന്നയാൾ എന്തൊക്കെയോ രമയോടു പറയണത് തിരിഞ്ഞു നോക്കിയ മുത്തു ശ്രദ്ധിച്ചിരുന്നു .ആട്ടോ പോയ ഉടനേ രമയോടി മുത്തിനൊപ്പം എത്തി.
അല്ല ഇച്ചേച്ചി ഇടക്കു കാവിൽ വരാറുള്ള ആളല്ലേ അത് ?.ആ..മാമനും ആയി ഇച്ചേച്ചിക്കു ഇഷ്ടമാണോ..?
നിനക്കെന്താടാ..പൊട്ടാ.. .ഇച്ചേച്ചിയെ നീയങ്ങനാ..കരുതിയിരിക്കണേ..നിന്റെ ഇച്ചേച്ചിക്കു ഇതു വരെ ആരോടും പ്രേമമൊന്നും തോന്നിയിട്ടില്ല .അങ്ങനെ തോന്നുവാണേൽ ഇച്ചേച്ചി മുത്തിനോടു ആദ്യം പറയാട്ടോ.."
തുടരും
Biju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക