Slider

നോവൽ *********** സ്നേഹതീരം **************** ഭാഗം 2

0
നോവൽ ***********
സ്നേഹതീരം
****************
ഭാഗം 2
എന്താടി മാണ്ടുകിടക്കണത് ദീനം വല്ല്യോച്ചാൽ പറയ് ..? ഇന്നു ജോലിക്കു പോണതില്ലേ..?
അതെന്താണ് .. ചോ..ദ്യം ഞാനെന്നാണു പോകാതിരിണക്കുന്നത്
സമയ എത്രേം ആയണു ചിന്ത വല്ലതും ഉണ്ടോ..?
(വാച്ചിൽ നോക്കിയ അവൾ)ഈശ്വരാ ..ലേറ്റായല്ലോ..? അവരെല്ലാം പോയികാണും ..ചന്തികുത്തിയിരിക്കാൻ ഇടം കിട്ടിയാൽ മതിയാരുന്നു..
അമ്മേ ..ഞാനിറങ്ങുവാ..
ഇടവഴിയിൽ നിന്നും മെയിൻ റോഡിലിറങ്ങിയ അവൾ ഹേമ വളരെ ദു;ഖിതയായി വരണതാണു കണ്ടത് അവളുടെ മുഖം വിളറി വെളുത്തിരുന്നു .കണ്ണീർ ചാലുകൾ കരിമഷിയാൽ കറിത്തിരുന്നു .കണ്ണുകൾ ചുവന്നു തുടിച്ചിരിക്കണു
എന്താടിയേ ..?നിനക്കെന്താ..പറ്റിയെ എന്തൊരു കോലവാടിയേ.,?
അവൾ മറുപടി പറയാതെ വാ പൊത്തി കരഞ്ഞോണ്ടു ഒാടി പോകാനൊരുങ്ങി
ഒന്നു നിൽക്കടിയേ.. എന്തോന്നാ..പറയാണ്ടു അങ്ങനെ പോയാൽ ...?എന്തേ നീ ഷെഡ്ഡിൽ പോയില്ലേ..? നേരം വൈകിയപ്പോൾ നിങ്ങളെല്ലാം പോയിരിക്കും എന്നു ഞാൻ നിരൂപിച്ചു .നീ..കരയാതെ കാര്യം പറ പെണ്ണേ..?
അവൻ ..രമേശൻ .അവനു വെളച്ചിലു കൂടണുണ്ട് ..
എന്താ .,എന്താ.. ഉണ്ടായേ...
പെണ്ണുങ്ങളു തുണിമാറുന്നിടത്തു അവന്റെ ഒരു ..ഫോട്ടോം പിടുത്തം .നാസറിക്ക ഇവനെ ഒക്കെ വിശ്വാസിച്ചു പെണ്ണുങ്ങളു പണി ചെയ്യുവോടിത്തു എന്തുണ്ടാക്കാനാ ..നിർത്തിയേക്കണേ..
എന്താടി ..നീ പറയ് .
അവനെന്നെ ഒരു ഫോട്ടം കാണിച്ചിരിക്കണു .അവന്റെ കൂടെ ചെന്നില്ലാച്ചാൽ എല്ലാരെയും കാട്ടണന്ന്
നീ എന്തോന്നു പറഞ്ഞു .എക്യന്നാ നാണോം മാനോം ഇല്ല്യ പുറത്തു പറയാൻ വയ്യാലോ..?എന്തുട്ടു ചെയ്യണന്നു ഒരു പിടിം ഇല്ല്യാ..
ആ ചെറ്റ പുതിയ പരിപാടിം കൊണ്ടിറങ്ങിയേക്കുവാ..നമ്മളു പെണ്ണുങ്ങളു മാനോം പിടിച്ചു മിണ്ടാണ്ടിരിക്കണാ ഒാന്റെ തരം ..നീ വന്നേ..അവനെ അങ്ങനങ്ങു വിടാൻ പറ്റുവോ..?
എടി രമേ..നീ ചുമ്മാ ഇരിക്കണുണ്ടോ ...ദിനേശേട്ടൻ അറിഞ്ഞാൽ ഉണ്ടാകണ പുകിലെന്തായിരിക്കുംന്നു വെച്ചാ..എന്നെ കുടിയിൽ കിടത്തിയുറക്കുവോ..?ഒന്നും വില്ലാഞ്ഞിട്ടും കണ്ടതും കാണാത്തതിനും ആയാൾക്കു സംശയമാ..ദേഷ്യം മുഴുവൻ തീർക്കണ കുട്ട്യോളുടെ നെഞ്ചത്തായിരിക്കും
എന്നാ..നീ അവൻ വിളിക്കിണടത്തു ചെന്നു കിടന്നു കൊടടീ.,,നിന്റെ കെട്ടിയോനെന്നാ മൂളെയില്ലേ ?
പഞ്ചാരഒലിപ്പിച്ചു പുറകേ നടന്നു കെട്ടിയതല്ലേ..?ഇപ്പോ..അയാളു പറയണ ഞാനതു പോലെ പലരുടേം കൂടെ പോയിട്ടുണ്ടാവുമെന്ന് .ഇഷ്ടം കൊണ്ടു അയാളു പറയണിടത്തൊക്കെ ചെന്നില്ലേ..അതു പോലെ പല ചേനാൻമാരും കാണൂന്നു.
നീ കരയാണ്ടിരി .ചങ്കു പറിച്ചു കൊടുത്താലും ചിലരങ്ങനാ ..അവർക്കതു ചെമ്പരത്തി പൂവാ,..
സ്നേഹമാണു പോലും ..പൂതിമൂക്കുമ്പോൾ ഇഷ്ടത്തിനു നിന്നു കൊടുത്തില്ലേ.. അപ്പോളൊരുത്തിം ആലോചിക്കില്ല തനിക്കു തന്നെ വിനയാണന്നു .എന്നാലും ഇതങ്ങനെ വിടാൻ പറ്റുമോടിയേ..,നീ ദിനേശനെ കാര്യം പറഞ്ഞു മനസ്സിലാ..ക്കന്ന് .
നിക്കു പറഞ്ഞാൽ മനസ്സിലാകില്ലേ ..ഈ കലിപ്പു മുഴുവൻ കുട്ടിയോളുടെ നേരെ തീർക്കും.ആണുങ്ങളോടു മുണ്ടില്ല്യാ അതിനിച്ചിരി ചങ്കുറ്റാം കൂടി വേണേ..വീട്ടിലെ കെട്ടിയോളോടും മക്കളോടും തീർത്താൽ ആരും ചോദിക്കില്ലല്ലോ..,എന്റെ പൊന്നോ അറിയാ..തോരു ദീസം ആ പ്രായം ചെന്ന രാഘോൻമാഷ് ന്യായം ചോദിക്കാൻ വന്നതാ പിന്നയാളെന്റെ രഹസ്യക്കാരനാണന്നും പറഞ്ഞായിരുന്നു കുറേനാൾ .വെച്ചുവിളമ്പി കൊടുക്കാനും കൂടെകിടക്കാനും അയാൾക്കൊരടിമ പോലെ എന്നെ മതി .മക്കളു പോലും അയാളുടെ ആണന്നു സംശയമത്രേ .അൽപ്പ നേരം സ്വയിരം കിട്ടുമല്ലോ എന്നു കരുതിയാ..ഷെഡ്ഡിൽ വരണതൂടി .വീട്ടിലിരുന്നാൽ പിള്ളാർക്കും വിഷം കൊടുത്തു ഞാനും ചാകുമെന്നെരു ഭീതി .ഇനിയിപ്പോൾ ..
നീ ആവിശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട .നമുക്കൊരു പോം വഴി കാണാന്നേ...നീ വാ...എന്റെ വീട്ടിൽ കയറി ഇച്ചിരി കഞ്ഞീന്റെ വെള്ളോം മോന്തി കുറച്ചു നേരം ഇരി .മനസ്സൊന്നു ശാന്തമാകട്ടെ വേണ്ടതെന്തന്നു ആലോചിക്കാംന്നെ.നീ..വാടിയേ
********* ****** ******* *****
ഡാ..ചൂലെ.. നീ കളിക്കരുതുകേട്ടേ ഇവളേ എന്റെ കൂട്ടുകാരിയാ...
ന്നാ..ൽ വേണ്ടടി നീ വന്നാലും മതി ഞാനതങ്ങു കളഞ്ഞേക്കാം..
ന്നാ..ൽ നിന്റെ പൂഞ്ഞാണ്ടി തെക്കേ തോട്ടിലായിരിക്കും .മീൻ പൊളിക്കാൻ മാത്രമല്ലടാ ..ഈ കൈ ഉയരുക
നിക്കെന്തിന്റെ സൂക്കേടാടിയേ.,.നീയോ ഇങ്ങനെ .ന്താ...കൊച്ചേ പരാതി പറഞ്ഞാൽ ഇവളങ്ങു എന്നെ പുളുത്തും എന്നു കരുതിയോ ..എന്നാൽ കാണാം ..ട്ടോ..?
നിനക്കു രമേശനെ അറിയില്ലടീ രമേ..,
നീ അങ്ങനങ്ങു പോയാലെങ്ങനാ ,,നീ പിടിച്ച ഫോട്ടം ഇവിടെ വെച്ചങ്ങു കളഞ്ഞിട്ടു പോയാമതിട്ടോ.,"
എന്തോന്നു..,പെണ്ണങ്ങു നെഹളിച്ചു കേറുവാണല്ലോ..? ടി.,,തരത്തിൽ പോയി കളിക്കുട്ടോ..?
അവളവന്റെ കുത്തിനു കേറി പിടിച്ചു .
എടി നീ എന്താ ഈ വഴിവെച്ചു കാണിക്കണേ ആളുകളു നോക്കണു ഇനിം നീ ആയിട്ടു എന്റെ മാനം കളയല്ല് പ്ലീസ് ..,
നീ ജോറായിട്ടു ഇംഗ്ലീഷൊക്കെ പറയണല്ലോ ..?വാ തുറന്നു ഇവനോടൊക്കെ ചോദിക്കാൻ എന്താടി നാവു പൊങ്ങില്ലേ..?
രമേശൻ അവളുടെ കൈതട്ടിമാറ്റി
നീയൊന്നു പോടിയെ ഒരു ജഡ് ജമ്മ വന്നിരിക്കണു
രമേ...മതി .നീ അയാളെ വിടുന്നുണ്ടോ? . എന്നെ നാണംകെടുത്തിയേ തീരോ?നിന്റെ സഹായം എനിക്കിനീം വേണ്ട പോടി..നിന്റെ പാട്ടിനു..."""
എടി ഹേമേ..,ഞാ.,ൻ...
ഹോമ തലയിൽ കൈവെച്ചു കരഞ്ഞു കൊണ്ട് നിലത്തിരുന്നു .അവളുടെ തോളിൽ കൈവെച്ചു രമ ചോദിച്ചു
എടി..നീന്റെ പ്രശ്നം തീർക്കിനല്ലേ..ഞാൻ ..?
ഒന്നു പോകുമോ..?എനിക്കാരുടേയും സഹായം വേണ്ടാ...
വെള്ളിടിവെട്ടിയിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോയി രമ .ഇവളെന്താ., ഇങ്ങനെ.ഞാൻ അവളേ സഹായിക്കാനല്ലേ.,നോക്കിയത് .നീറുന്ന മനസ്സോടെ അവൾ ഷെഡ്ഡിനുള്ളിലേക്കു കയറി.
ഇവക്ക് വല്ലാത്തേന്റെ ഏനക്കേടാ..അവരുടെ പ്രശ്നം അവരു തീർക്കത്തില്ലെ ..?
നീയൊക്കെ പറഞ്ഞു ചിരിച്ചോടി...ഇതൊക്കെ കറങ്ങി തിരിഞ്ഞു നിന്റെയൊക്കെ തലക്കു മോളിൽ വരുമ്പോൾ നീയൊക്കെ പഠിക്കൂ.,
അവളിൽ അടങ്ങാത്ത ദേഷ്യവും സങ്കടവും ആർത്തിരമ്പി .അവൾ പണിപാതി വഴി നിർത്തി വീട്ടിലേക്കു മടങ്ങി
***********************************
എടി രമേ.. നീയങ്ങു വളർന്നു പോയല്ലോടീ.? എന്തേ മുഖം വാടിയിരിക്കണേ..
ആ..മാമനോ എപ്പോൾ വന്നൂ ..?
ദേ ..വന്നു കേറി അൽപ്പ നേരമായതേ ഉള്ളൂ..എന്തേ മുഖം വാടിയിരിക്കണേ ?
ഒന്നുമില്ല മാമ.. നിങ്ങളൂണു കഴിച്ചോ?
നിനക്കെന്താ ...പതിനൊന്നു മണിയായതേയുള്ളൂ ഈ സമയത്താരാ.ഊണുകഴിക്കുന്നത് ?
ഞാനൊന്നു കിടക്കട്ടെ മാമ നല്ല തലവേദന
അതാ ഞാനും നിരൂപിച്ച്യ നീ വൈകുന്നേരമാകും വരാനെന്നു പെങ്ങളു പറഞ്ഞു നിർത്തിയേ..ഉള്ളു .ദാ..നീ മുന്നിൽ ,എന്നാൽ കുട്ടി പോയി കിടന്നോ"
ശേഖരമാമനൊറ്റക്കാ...
..മാളുവും നിന്റെ മാമിയും കൂടെ പുറത്തൊക്കെ കണ്ടു വരാംന്നു പറഞ്ഞു പുറത്തേക്കു പോയിട്ടുണ്ട്
******* ******* ***** ********
ഇച്ചേച്ചി ഞാനൊരു കാര്യം ചോദിക്കട്ടെ ?
എന്തടി മാളുവേ ഒരു മുഖവര ?നീയങ്ങേട്ടു ചോദിക്കടി
ഇച്ചേച്ചി പ്രേമിച്ചിട്ടുണ്ടോ ?
ഇതുവരെയില്ല എന്തേ.,?
എന്റെ ഇച്ചേച്ചി അതൊരു സുഖവാ...
എന്തേ മുട്ടേന്നു വിരിയും മുന്നേ.. തുടങ്ങിയോ ?
എന്റെ ഇച്ചേച്ചി എനിക്കു ഈ വരുന്ന ജനുവരീൽ പതിനേഴു വയസാകും .ഞാനത്ര കൊച്ചു കുട്ടിയൊന്നു മല്ല.നിങ്ങളുടെ സ്നേഹം കൊണ്ടു കൊച്ചു കുട്ടിയായി തോന്നണതാ"
അയ്യോടിയേ..ഞാനറിഞ്ഞില്ല കേട്ടോ ശേഖരൻ മാമനോടു ഉടനെ കെട്ടിച്ചു വിടാൻ പറയാം എന്താ പോരെ..
ഇച്ചേച്ചി ഒന്നു ചുമ്മാ ഇരിക്കണുണ്ടോ ?ഞാൻ കാര്യമായി പറഞ്ഞതാ..ഞങ്ങളു രണ്ടു വർഷമായി പ്രണയത്തിലാ,,
ആരുമായി..?
വൈശാഖ് ആളു കാണാൻ സൂപ്പറാട്ടോ..
അതാരടി ഊവേ..?
എന്റെ കൂടെ പഠിക്കണകുട്ടിയാ..എന്തു രസമാണന്നോ അവനോടു സംസാരിക്കാൻ ..
വെക്കേഷനായേണ്ടു അവൻ ബാംഗ്ലൂരിലാ., കറങ്ങാൻ പോയതാ... എവിടെങ്കിലും പോണമെന്നു പറഞ്ഞു എത്ര വഴക്കിട്ടിട്ടാ..അച്ഛൻ ഇവിടെ കൊണ്ടു വന്നതെന്നറിയാമോ..?ഇച്ചേച്ചിയുടെ നമ്പരൊന്നു അവനു കൊടുത്തോട്ടെ ..വിളിക്കാൻ ?
എന്നിട്ടു വേണം മാമനറിഞ്ഞു ഞാൻ വഷളാക്കിയെന്നു പറയാൻ"
അങ്ങനൊന്നും ഉണ്ടാവില്ല ഇചേച്ചിയേ..
അതു പിന്നെ ഷെഡ്ഡിൽ പോകുമ്പോൾ ഫോൺ?
ഇച്ചേച്ചിയെ ആരു പ്രത്യേകിച്ചു വിളിക്കാനാ..,ഇവിടെ വരുമ്പോൾ ഞാൻ തിരിച്ചു തരാം
ഒാ ആയിക്കോട്ടെ
.******* **** *******
ഹേമ രണ്ടാഴ്ചയായി പണിക്കു വരണില്ല അതിനാൽ പോക്കും വരവും രമ തനിച്ചായിരുന്നു.അന്നു നേരം നല്ലോണമിരുട്ടിതുടങ്ങിയിരുന്നു പണികഴിഞ്ഞിറങ്ങാൻ .കാറും കോളും മഴ പെയ്യുമെന്നു തോന്നിയിരുന്നു അവൾ നടത്തത്തിനു വേഗതകൂട്ടി .മഴക്കാറിനാലാവും വഴിയോരങ്ങളും വിജനമായിരുന്നു .പൊടി പറത്തികാറ്റാഞ്ഞു വീശുന്നു .കൈകളാൽ പൊടികണ്ണിൽ പെടാത്തരീതിയിൽ മറപിടിച്ചവൾ നടന്നു .പെട്ടന്നാണു ശക്തിയായി മഴപെയ്തതു
"നാശം കാലം തെറ്റിയ മഴ"
അവൾ തൊട്ടടുത്തുള്ള വെയിറ്റിങ് ഷെഡ്ഡിൽ കയറി നിന്നു.
ഈശ്വരാ.,അതു രമേശനല്ലേ അവനു അന്നത്തെ ചൊരുക്കു കാണും തന്നെ ഇവിടെ ഒറ്റക്കു കണ്ടാൽ"അവൾ സയിടു ചേർന്നു മറപറ്റിനിന്നു .അതവൻ തന്നെ ആയിരുന്നു .നേരെ വന്നവൻ ഷെഡ്ഡിൽ കയറി നിന്നു .ആരെയോ കാത്തു നിൽക്കും പോലെ .ഏറെ വൈകിയില്ല ഒരു ആട്ടോ അവിടെ വന്നു നിന്നു .അവനതിന്റെ മുൻപിൽ ഡ്രൈവറോടൊപ്പം കയറി
അപ്പോൾ പോകുകയല്ലേ., കസ്റ്റമർ കുറേ നേരമായി കാത്തു നിൽക്കുന്നു..
ആട്ടോ സ്റ്റാർട്ടായി .അവൾ പതിയെ ആട്ടോയിൽ ആരാണു പിന്നിൽ എന്നു നോക്കി ഒരു പ്രായമായ സ്ത്രീയും മാളുവിന്റെ പ്രായം വരുന്ന രണ്ടു പെൺകുട്ടികളും .അവളവരെ ഒന്നൂടി ശ്രദ്ധിച്ചു നോക്കി
ഈശ്വരാ അതു മാളു തന്നെയല്ലേ.,ഏയ് അവളിവിടെ അതും ഇവന്റെ കൂടെ..?അങ്ങനെ വരാൻ വഴിയില്ലല്ലോ..?
അവളവരെ ഒന്നൂടെ ശരിയായി നോക്കി ന്റെ ദൈവങ്ങളെ അതു മാളുതന്നെ..ഏയ് ഒരാളെ പോലെ ഏഴു പേരു കാണുമെന്നാ "അവൾ വീട്ടിൽ തന്നെയുണ്ടാവും
ആട്ടോ പോയ പുറകേ മഴയും തോർന്നു .അവൾ ധൃതിയിൽ വീട്ടിലേക്കു നടന്നു.
അല്ലാ മാമനെന്താ.,, വെളിയിലിരിക്കുന്നേ..തണുക്കണില്ലേ.?
നീയാകെ നനഞ്ഞു നാറിയാണല്ലോ വന്നതു അകത്തു പോയി ആദ്യം തുണിമാറ് .,
അവളെന്റിയെ മാമ മാളൂ...?
തുടരും

Biju V
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo