Slider

നോവൽ💘💘സ്നേഹ തീരം💞💞 ഭാഗം 10

0
നോവൽ💘💘സ്നേഹ തീരം💞💞
ഭാഗം 10
ചേച്ചി ഏതാ...?
ഞാൻ രമ മോളെന്തിനാ..ഇങ്ങനെ കാണിച്ചേ...?അച്ഛനും അമ്മക്കും എന്തോരം വിഷമം ആയിക്കാണും
രമയുടെ വാക്കുകൾക്കവൾ മറുപടി പറയുകയല്ല ചെയ്തത് അവൾ പൊട്ടിക്കരഞ്ഞു
എന്തിനാ..കരയണത് ഞാൻ ചോദിച്ചതു മോൾക്കു വിഷമമായോ...മോളുടെ അച്ഛന്റേയും അമ്മയുടേയും വിഷമം ഒന്നോർത്തു നോക്കിക്കേ
അവരുടെ അമ്മുവായി ഞാനെങ്ങനെ ഇനി ജീവിക്കും ചേച്ചി ഇനിയെന്നെ എന്തിനു കൊള്ളും..അവൾക്കു ഉള്ളിലെ സങ്കടം നിയന്ത്രിക്കുവാനാവാതെ അവൾ ഏങ്ങലടിച്ചു കരയണതു രമയേയും വിഷമത്തിലാക്കി
മോളു കരയാതെ ...അച്ഛനും അമ്മയും പുറത്തു പോയതാ...ഉടനെ വരും
കൂടുതൽ അവളെ സങ്കടപ്പെടുത്തെണ്ടന്നു കരുതി രമ മനപ്പൂർവ്വം അമ്മയുടെ അരികിലേക്കു നീങ്ങിയിരുന്നു.
ശങ്കരമാമയും മുകുന്തനും സ്റ്റേഷനിൽ പോയിട്ടു ആ സമയം മടങ്ങിയെത്തി ..
എന്തായി മാമ ..?
അവരന്യേഷിക്കാം മിസ്സിങ് കേസല്ലേ . കാലതാമസമെടുക്കുമത്രേ ...,
നമ്മളെനിയും എന്താ ചെയ്ക എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല.
നീ വിഷമിക്കാതെ രമേ നമ്മളാർക്കുമൊരു ദ്രേഹവും ചെയ്തിട്ടില്ലല്ലോ നമ്മുടെ മുത്തിനെ ദൈവം നമുക്കു തിരിച്ചു തരാതിരിക്കില്ല .
മുകുന്തേട്ടാ..എനിക്കീ അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയില്ല
രമയും മാമനും വീട്ടിലേക്കു പൊയ്ക്കോ ഇന്നു രാത്രിയിൽ അമ്മയുടെ കൂടെ ഞാനിരിക്കാം.ഒരു പക്ഷെ നിങ്ങളെ കാണാതെ അവൻ വീട്ടിൽ മടങ്ങി പോയിട്ടുണ്ടാവുമോ ..ആ വഴിക്കു നമ്മൾ അന്യേഷിച്ചില്ലല്ലോ..?ഇനി അവനെ കണ്ടില്ലേലും നിങ്ങൾ വ്യസനിക്കരുത് .നേരം നല്ലവണ്ണം ഇരുട്ടി തുടങ്ങിയിരിക്കുന്നു .നിങ്ങളവിടെ ചെന്നു ഉറപ്പായും ഉറങ്ങണം .നാളെ രാവിലെ മറ്റെന്തെങ്കിലും വഴി നമുക്കും അന്യേഷിക്കാം
എന്തു ചെയ്യണമെന്നറിയാതെ രമയുടെ മനസ്സ് അസ്വസ്തമായിരുന്നു .മുകുന്തനവളെ തോളിൽ തട്ടി പോയി വരാൻ പറഞ്ഞു യാത്രയാക്കി.വളരെ വിഷമത്തോടെ അമ്മയെ അവൾ തിരിഞ്ഞു നോക്കി .പുറത്തേക്കു നടന്ന രമയുടെ പുറകേ ശങ്കരൻ മാമനും വരാം എന്നു മുകുന്തനു യാത്ര പറഞ്ഞിറങ്ങി
************************************
പുറത്താരുടേയോ കാലു തട്ടി എന്തോ മറിഞ്ഞു വീഴണ ശബ്ദം കേട്ടു ഹേമ എഴുന്നേൽക്കാൻ ഒരുങ്ങി.രമേശനവളുടെ കൈകളിൽ പിടിച്ചു
എടി പെണ്ണേ ..അവിടെ കിട വല്ല പൂച്ചയും ആയിരിക്കും
കൊതിയൻ കൈവിടന്നേ..,എന്തായാലും ഞാനൊന്നു നോക്കീട്ടു വരാമെന്നേ ഇല്ലേൽ ഒരു മനസ്സമാധാനോം കിട്ടില്ല
എന്നാൽ ചെല്ല് പെട്ടന്നു വരണം
അവളെഴുന്നേറ്റു ലൈറ്റിട്ടു നോക്കി .ജനലിൽ കൂടെ ഒന്നും കാണാതായപ്പോൾ വാതിൽ തുറന്നവൾ പുറത്തേക്കിറങ്ങി .തൂണിൽ കെട്ടിപ്പിടിച്ചാരോ ഒരാൾ. അവൾക്കുള്ളിൽ ചെറിയ ഭയം തോന്നി
അതേ ..രമേശേട്ടാ..എളുപ്പമിങ്ങു വന്നേ...ആരോ ഇവിടൊളിഞ്ഞു നിൽക്കണു
ഉടുമുണ്ടു വാരിച്ചുറ്റി അയാൾ ഒാടി വെളിയിൽ വന്നു.താൻ കൂടെ കൊണ്ടു വന്നിരുന്ന ടോർച്ചെടുക്കാൻ അയാൾ മറന്നിരുന്നില്ല .
എവിടെ ...ആരോ നിൽക്കണെന്നു പറഞ്ഞു .
അവിടെ ..അങ്ങോട്ടു ടോർച്ചടിക്കൂന്നേ.,,അവൾ തൂണിനു നേരെ കൈ ചൂണ്ടി അവിടേക്കു രമേശൻ ടോർച്ചടിച്ചതും .തൂണിൽ പിടിച്ചു ആടിഉലഞ്ഞു നിന്നിരുന്ന ദിനേശൻ തല ഉയർത്തി നോക്കി
ഒാ.,,അപ്പോൾ ഇതിനായിരുന്നു എന്നേ ഇവിടുന്നു പുറത്താക്കിയതു.നാട്ടുകാരു പറഞ്ഞതിൽ കാര്യമില്ലാതെ ഇല്ല അല്ലേടി ചൂലെ..,
ദേ...മൂക്കറ്റം കുടിച്ചിട്ടു ഇവിടെ കിടന്നു ഒച്ചയുണ്ടാക്കി നാട്ടുകാരെ ഉണർത്തരുത്
ഒാ..,ഇനിയിപ്പം എന്തറിയാനാ.,,നിന്റെ പാതിവൃത്യമൊക്കെ എല്ലാർക്കുമറിയാമടി..പൊട്ടനായ ഞാൻ .,അറിയാൻ വൈകിപ്പോയി.,അല്ലേലും പെണ്ണുമ്പിള്ളയുടെ കൂടൊരാൾ കൂടിയാൽ മണ്ടൻമാരായ ഏതു ഭർത്താവാ.,ആദ്യമറിയുക
മതിൽ കെട്ടിനു വെളിയിലെ വീടുകളിൽ അവരുടെ ഒച്ച കേട്ടുണർന്ന പലരും ലൈറ്റുകൾ തെളിച്ചു തുടങ്ങി ,
ദേ..നിങ്ങളു പോകുന്നുണ്ടോ.,.ആളുകളുണർന്നു എനിക്കിവിടെ ഈ പിള്ളാരുമായി ജീവിക്കണ്ടതാ...
ഞാൻ പൊക്കോളാമേ.,,തമ്പുരാട്ടി.,ഇനിം ഞാൻ കാരണം നിന്റെ ജീവിതം മോശമാകണ്ട.ഉറക്കാത്ത കാലുകളുമായി അയാൾ നടന്നു നീങ്ങി.
അതേ..ആ ഫ്ലോയങ്ങു പോയി ഞാനും പോകുവാ.,പിന്നൊരു ദിവസം വരാം എന്നും പറഞ്ഞു പുറത്തേക്കിറങ്ങിയ രമേശനെ നാട്ടുകാരിൽ ചിലർ തടഞ്ഞു നിർത്തി
ഡാ.,,നിനക്കീ രാത്രിയിലിവിടെന്തു കാര്യമാ.,,?
അതു ചോദിക്കാൻ നീയാരാടാ...രമേശനും വിട്ടു കൊടുത്തില്ല
മറ്റൊരുവൻ അതേറ്റു പിടിച്ചു .അതേ...ഞങ്ങളൊക്കെ അന്തസായി ഇവിടെ ഭാര്യയും മക്കളുമായി ജീവിക്കണവരാ.,,ഇതൊക്കെ കണ്ടു മക്കൾ വളരാൻ ഞങ്ങളനുവധിക്കില്ല
അല്ല ഇതാരു ജോയി സാറോ.,.അല്ല സാറെ സാറിന്റെ പകൽ മാന്യതയൊക്കെ എന്നോടു വേണോ.,?സാറു പോ..സാറെ ഭാര്യയും മക്കളുമൊക്കെ നിൽക്കണു ഇനിം ഞാനെന്തങ്കിലും പറഞ്ഞാൽ സാറു നാറും .വെറുതേ...രമേശനെ ചൊറിയാൻ വരല്ലേ..സാറെ
അയാൾ രമേശന്റെ വാക്കുകളിൽ ഒന്നു ചൂളി .അതായാളുടെ ഭാര്യമോളി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അതേ..നിങ്ങളിങ്ങോട്ടു വാ..മനുഷ്യ ..അവളായാളുടെ കൈകളിൽ പിടിച്ചു വലിച്ചു
നീ ..നിക്കടി അവിടെ .എടാ രമേശാ..ജയിക്കാനെന്തു പറഞ്ഞാലും നീ വിചാരിക്കും പോലെ എന്റെ ഭാര്യയുടെ അടുത്തു വിലപോകില്ല...
സാറെന്തോന്നാ.,,പറയണേ അതേ.,ഞാനെന്താ..പൊട്ടനെന്നു വിചാരിച്ചോ,,ഭാര്യയോടു കാണിക്കാത്ത ശുഷ്കാന്തി കാണിച്ചു കൊടുക്കണോ.,വീഡിയോ ദേ..ഈ മെബയിലിൽ ഉണ്ടേ..,ജോയി അവന്റെ കൈയ്യിലെ ഫോൺ പിടിച്ചു വാങ്ങി ദൂരേക്കെറിഞ്ഞു
നിങ്ങളിങ്ങോട്ടു വരാനാ പറഞ്ഞതു.ജോളി അവന്റെ കൈകളിൽ പിടിച്ചു വലിച്ചു ,അൽപ്പം സങ്കോചത്തോടെ ..അയാൾ അവളുടെ കൂടെ പോയി
ഇനി എന്തു കാണാൻ നിക്കുവാ..എല്ലാരും പിരിഞ്ഞു പോ.,,ഇല്ലേൽ ഇനി പലരുടേയും മാന്യത ഇന്നിവിടെ തീരുമേ.,
ഛി..,പോകിനട ഈ നാറിയുടെ വായിലിരിക്കണതു കേട്ടു നിക്കാതെ ,,ഇല്ലേൽ ചങ്കുറ്റമുള്ളവർവാ.,ഇവനെ പഞ്ഞിക്കിടാം
എടോ കിളവനായ ..രാഘവൻ മാസ്റ്ററെ ...തനിക്കെന്തിന്റെ കേടാ.,,
അതിപ്പോൾ പോലീസു വരുമ്പോൾ നീ അറിയും .ഞാൻ പഠിപ്പിച്ച കുട്ടികളിൽ പലരും ഞാൻ വിളിച്ചാൽ ഇപ്പോഴും വരും നീ ഇപ്പോളിവിടുന്നു ആളായി അങ്ങനെ പോകണ്ട
തട്ടിമാറ്റി പോകാൻ ശ്രമിച്ച രമേശിനെ അവിടെ കൂടിയിരുന്നവർ വളഞ്ഞു
അതേ..പോകാൻ വരട്ടെ.,പോലീസിപ്പോൾ വരും എന്നിട്ടെ തീരുമാനിക്കാം എങ്ങോട്ടു പോണമെന്നു .മാസ്റ്റർ പറഞ്ഞതു കേട്ടില്ലേ . ഞങ്ങൾ വിളിച്ചറിയിച്ചിട്ടുണ്ടേ..പോലീസിൽ
എന്നാലൊന്നു കാണണമല്ലേ,,അയാൾ അരയിൽ തിരുകിയിരുന്ന കത്തി വലിച്ചൂരി.,,
വാടാ...തടയാൻ ഉശിരിൽ ഭയമില്ലങ്കിൽ വാ.,എനിക്കൊന്നും നോക്കാനില്ല
കൂടി നിന്നവർ ഭയത്തോടെ അൽപ്പം അകന്നു നിന്നു.ആ സമയം അങ്ങോട്ടൊരു പോലീസ് വാൻ കുതിച്ചെത്തി .നിർത്തിയ വാനിൽ നിന്നും ഭരത് ചന്ദ്രൻ ഐ പി എസ്സിൽ സുരോഷ് ഗോപിയിറങ്ങും പോലെ ഒരാൾ പുറത്തേക്കിറങ്ങി
*****************************
രമയുടെ അമ്മക്കു രാത്രിയിൽ ബോധം തെളിഞ്ഞിരുന്നു .അവർ രമയേയും മുത്തിനേയും തിരക്കി .അവരിത്ര നേരം ഇവിടുണ്ടായിരുന്നെന്നും ഇപ്പോൾ വീട്ടിൽ പോയതേ.,ഉള്ളൂ എന്നും താൻ മുകുന്തനാണന്നും അമ്മയോടു അവൻ പറഞ്ഞു ബോധിപ്പിച്ചിരുന്നു
രാത്രിയിൽ തന്നെ അമ്മക്കു ബോധം വീണവിവരം മുകുന്തൻ അവളെ വിളിച്ചറിയിച്ചിരുന്നു .മുത്തു വീട്ടിലോ ബന്ധുക്കളുടെ അടുത്തോ എത്തിയില്ല എല്ലായിടത്തും തിരക്കിയതായി അവൾ അവനോടു പറഞ്ഞു.രാവിലെ പോം വഴിയുണ്ടാക്കാം എന്നാശ്വസിപ്പിച്ചവൻ ഫോൺ കട്ടു ചെയ്തു.
രമ രാവിലെ തന്നെ ശങ്കരൻ മാമയുമായി ആശുപത്രിയിലെത്തി .അവളെ കണ്ടതും അമ്മക്കു സന്തോഷമായി .അവർ മുത്തിനെ തിരക്കി .പഠിത്തം കളയണ്ട സ്ക്കൂളിൽ പോകാൻ പറഞ്ഞു വിട്ടന്നും അവളമ്മയെ ബോധിപ്പിച്ചു .രാവിലത്തെ ആഹാരം കടയിൽ നിന്നും വാങ്ങാൻ പോയ മുകുന്തന്റെ കൂടെ രണ്ടു പോലീസുകാർ നടന്നു വരുന്നതവൾ കണ്ടു .ആൻമഹത്യ ചെയ്യാൻ പോയ അമ്മു വിനെ കാണാനാവും അവർ വരുന്നതെന്നവൾ ഊഹിച്ചു
മുകുന്തൻ ഭക്ഷണ പൊതി ശേഖരൻ മാമനേ ഏൽപ്പിച്ചു .കൂടെ വന്ന പോലീസുകാർ വെളിയിൽ അകത്തേക്കു വരാതെ നിൽക്കണതു എന്തെന്നു അവൾ മുകുന്തനോടു ചോദിച്ചു .
അതേ രമ വാ ..ഒരു കാര്യം പറയാനുണ്ട് .
എന്താ മോനെ..അവളുടെ അമ്മയാണതു ചോദിച്ചത്
ഒന്നുമില്ലമ്മേ..ഞങ്ങളിപ്പോൾ വരാം
അവളെ വിളിച്ചവൻ പുറത്തു നിൽക്കണ പോലീസുകാരുടെ അടുത്തെത്തി.ഒരു പോലീസുകാരൻ പറഞ്ഞു
രമയല്ലേ..അമ്മക്കു സുഖമില്ലാതെ കിടക്കുന്നോണ്ടാ..ഞങ്ങൾ അകത്തു വരാഞ്ഞതു .ഞങ്ങളുടെ കൂടെയൊന്നു വരണം
എന്താ.,സാറെ
ഒന്നുമില്ലന്നേ..,ചെറിയൊരന്യേഷണം
സ്റ്റേഷനിലേക്കാണേൽ കുറച്ചു കഴിഞ്ഞു ഞങ്ങൾ വരാം സാറെ അമ്മയൊന്നു ബോധം തെളിഞ്ഞതേ..യുള്ളൂ
അതേ..നിങ്ങൾ പേടിക്കയൊന്നും വേണ്ട .സ്റ്റേഷനിലൊന്നും വരണ്ട.സ്നേഹ തീരം വരെ ഒന്നു പോയിവന്നാലോ..?നിങ്ങൾ രണ്ടു പേരും വാ.,
സ്റ്റേഷനിൽ വരുന്നതിൽ കുഴപ്പമൊന്നുമില്ല സാറെ
വേണ്ടന്നേ...ഒരു പത്തു മിനിറ്റിനുള്ളിൽ നിങ്ങളെ രണ്ടു പേരേയും ഇവിടെ കൊണ്ടു വിടാം എസ് ഐ സാറങ്ങനെ പറയാനാ പറഞ്ഞതു
മുകുന്തനും രമയും ശങ്കരൻ മാമനോടു വിവരം പറഞ്ഞു അവരോടൊപ്പം യാത്ര തിരിച്ചു
തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo