Slider

പതിനാലിന്റെ കവിത.

0
പതിനാലിന്റെ കവിത.
ഒരു സുപ്രഭാതത്തിലേക്ക് നിന്നെ ക്ഷണിക്കാൻ പൂക്കൾ വിരിഞ്ഞിരിക്കുന്നു.
എന്റെ മനസ്സറിഞ്ഞ പോലെ..
മഞ്ഞിൻ്റെ കുളിരിലേക്ക് ചുംബിച്ചുണർത്താൻ
ദലങ്ങൾക്കുള്ളിൽ പരാഗരേണുവുമായ്.
സുദീർഘമായ,
ലോകം മറക്കുന്നൊരാശ്ളേഷത്തിൽ
നിന്നെയൊതുക്കാൻ.
ഞാൻ കണ്ട കനവുകൾ പറയുന്നതിനാണ്.
നിന്നിൽ ഞാൻ നട്ട പ്രതീക്ഷകൾ പൂക്കുന്നു,
സുഗന്ധത്തോടെ മൊട്ട് വിരിയുന്നു.
ആരുമറിയാതെ ചില കാട്ടുപൂക്കളും
ചിരിക്കുന്നുണ്ട്
പുർണ്ണയൗവ്വനയുക്തയായി,
വശ്യമനോഹരിയായി, നഗ്നയായി വഴിയരികിൽ.
വണ്ടുകൾ പറയുന്നുണ്ട്
എന്റേതാണ് എന്റേതാണെന്ന്.
മറന്നു വെച്ചു പോകാത്ത,
പാതിവെച്ചു മുറിഞ്ഞൊഴിയാത്ത.
സ്നേഹ സംരക്ഷണത്തോടെ ,
നിന്നെ നെഞ്ചോടു ചേർക്കുമ്പേൾ.
എന്റെ രതികാമനകൾ തീക്കനലാവുകയാണ്
നിന്നിൽ അണഞ്ഞു തീരും വരെ ജ്വലിച്ചിരിക്കാൻ.
Babu Thuyyam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo