നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുതുപ്പെണ്ണ്

പുതുപ്പെണ്ണ്
------------------
"മേരികുട്ട്യേ,,, നാളെയല്ലേ അവൻ വരുന്നേ? ഹ്മ്മ്മ് എങ്ങനെ ഇണ്ടാവോ അവന്റെ ബാംഗ്ലൂർക്കാരി പെണ്ണ്,, ഇവിടെ ഒന്നും പെണ്ണ് കിട്ടണ്ടല്ലേ അവൻ അവിടെന്ന് കൊണ്ട് വരണെ,,, ആ തലേലെഴുത്ത്‌,,,, അല്ലാണ്ടെന്താ,, വയസ്സാംകാലത്തു വെള്ളം കുടിച്ചു ചാവില്ല ന്നാ തോന്നുന്നേ "
"കവലയിൽ നടക്കണ സംസാരം വല്ലതും നീ അറിയാനുണ്ടോ? എവിടെ,,,,,, ദിലീപിന്റെ ഒരു സിനിമേല് ഉള്ള പോലെ ആവുന്ന പറയണേ,,,,
മേത്തു തുണി ഇണ്ടാവൊന്ന സംശയം. വല്ലതും മനസ്സിലായോ നിനക്ക്?
ആരോടാ ഞാൻ പറയണേ ?
ഞാൻ പോവാ,,,,ആ രാമൻനായരുടെ പറമ്പോന്നു കിളക്കാൻ പറഞ്ഞിരുന്നു. ഉച്ചക്ക് വരാം.
പൈലിച്ചായൻ പോണതും നോക്കി മേരി നിന്നു.
എന്നിട്ട് നേരെ പോയി മാതാവിന്റെ രൂപത്തിന്റെ മുന്നിൽ നിന്ന് പരാതി മുഴുവൻ മാതാവിനോട് പറഞ്ഞു. വയസാം കാലത്ത് ഈ ഒരവസ്ഥ ഞങ്ങൾക്കു തരണമായിരുന്നോ, മാതാവേ ?
ഉച്ചക്ക് ഊണ് കഴിക്കാൻ വന്നപ്പോൾ കറിവെക്കാൻ കരിമീനും കോഴിയിറച്ചിയും ചെമ്മീനും എല്ലാം വാങ്ങിയാ പൈലിച്ചായൻ വന്നേ....
ഇതൊക്കെ കണ്ടപ്പോ മേരിക്ക് ചോദിക്കാതിരിക്കാൻ പറ്റില്ല
"എന്തൊക്കെ പറഞ്ഞാ ഇച്ചായാ നിങ്ങൾ ഇവിടുന്നു പോയേ,,, ഇപ്പോ മോനു ഇഷ്ട്ടമുള്ളത് എല്ലാം വാങ്ങി കൊണ്ട് വന്നിരിക്കുന്നു,, നിങ്ങളെ കൊണ്ട് ഞാൻ തോറ്റു"
"എടീ മേരിപ്പെണ്ണേ എന്തായാലും അവൻ നമ്മുടെ മോനല്ലേ, കുറെ നാളു കഴിഞ്ഞല്ലേ അവൻ വരുന്നേ, നീ ഇതൊക്കെ അവനു ഇഷ്ട്ടപെട്ട പോലെ വയ്ക്കാൻ നോക്ക്,
എനിക്ക് ചോറ് വിളമ്പിക്കോ "
" കൈ കഴുകി ഇരുന്നോ,,,, ഊണ് കഴിഞ്ഞു പണിക്കു പോണുണ്ടോ ?"
"പോണം. പിന്നെ കുറച്ചു കൂടി കിളക്കാൻ ഉണ്ട് "
പിറ്റേ ദിവസം പൈലിച്ചായനും മേരികുട്ടിയും കാലത്ത് തന്നെ പള്ളിയിൽ പോയി.
നാട്ടുകാരെല്ലാം പൈലിച്ചായന്റെ മോനേം പുതുപെണ്ണിനേം നോക്കിയൊരിപ്പായി
അങ്ങനെ അവർ വന്നു ഇറങ്ങിയപ്പോൾ എല്ലാരും ആകാംഷയോടെ പുതുപെണ്ണിനെ നോക്കി,,,,,
"സാരിയൊക്കെ എടുത്തു മുല്ലപൂവൊക്കെ വച്ച് ഒരു സാധാരണ പെണ്ണ് "
പലതും കാണാനിരുന്ന നാട്ടുകാർക്കൊക്കെ ഭയങ്കര വിഷമായി,,,,
പൈലിച്ചായനും മേരികുട്ടിക്കും സന്തോഷവും... മോനും മരുമോളും അപ്പനേം അമ്മയേം ഒറ്റക്കാക്കി തിരിച്ചു പോകുന്നില്ല എന്ന സന്തോഷവാർത്ത കൂടി അറിഞ്ഞപ്പോൾ രണ്ടാൾക്കും സന്തോഷം ഇരട്ടിയായി....
നാലു പേരും കൂടി സന്തോഷമായി ജീവിച്ചു
* * * * * * * * * * * * * * * * * * * * * * * * * * * *

Niji

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot