Slider

നോവൽ🤰🤰സ്നേഹതീരം💛💛 ഭാഗം 1

0

നോവൽ🤰🤰സ്നേഹതീരം💛💛
ഭാഗം 1
ഡി..പെണ്ണെ അവടൊന്നു നിന്നേ ..കുറേ നാളായി നിന്റെ പുറകേ നടക്കുന്നു എന്തെങ്കിലും ഒന്നു പറഞ്ഞിട്ടു പോടീ...
എന്റെ പുറകേ നടക്കാൻ ഞാൻ പറഞ്ഞോ?
എന്റെ പൊന്നല്ലേ,,പെരുത്ത ഇഷ്ടം കൊണ്ടല്ലേടീ.. ഞാൻ പറയുന്നതൊന്നു കേൾക്കു നീ....
നിന്നോടു ഞാൻ പലവട്ടം പറഞ്ഞു മറ്റുള്ള പെണ്ണുങ്ങളോടു കൊഞ്ചുന്ന പോലെ എന്റെ പുറകേ നടക്കരുതെന്നു
അതൊക്കെ വെറുതേ ഒരു രസത്തിനല്ലേടി നീ അങ്ങനാണോ...
കഷ്ടം വീട്ടിൽ നോക്കിയിരിക്കുന്നൊരു പെണ്ണുണ്ടേലും തനിക്കു നാണമില്ലേടോ..
നീ വല്ല്യ പുണ്യാളത്തി ചെമയുവൊന്നും വേണ്ട ചിലതൊക്കെ ഞാനും അറിയുന്നുണ്ടു
എന്തോന്നറിഞ്ഞന്നാടോ...താൻ തന്റെ പാടിനു പൊയ്ക്കോ..(കാലിൽ കിടക്കണ ചെരുപ്പൂരിയവൾ കാട്ടി)ഇല്ലേൽ ഇതു കൊണ്ടു മേടിക്കും താനിപ്പോൾ,,
കൈയ്യിലിരുന്ന സിഗരുറ്റു താഴെയിട്ടു രമേശൻ കാലുകൊണ്ടു ചവിട്ടിയരച്ചു അവളെ ഒന്നു സൂക്ഷിച്ചു നോക്കി .തിരിഞ്ഞു നടന്നു
എടി രമേ .ഈ പോക്കു പോയാൽ ആയാൾ നിന്റെ കുടിയിൽ രാത്രിയിൽ വന്നു കയറിയാൽ..
നിനക്കറിയില്ല എന്റെ തലയിണക്കു കീഴേ..ഒന്നാന്തരം വാക്കത്തിയിരിപ്പുണ്ടു അന്നു തീർക്കും അവന്റെ കഴപ്പു ഞാൻ .അഭിമാനം വിറ്റു ജീവിക്കണമെങ്കിൽ നേരത്തേയാകുമായിരുന്നു
ഞാൻ പറഞ്ഞന്നേയുള്ളു നമ്മളെ പോലുള്ള പാവങ്ങൾ നീർക്കോലിയേം പേടിക്കണം അതാണേ കാലം
നിനക്കു പേടിയാണേൽ കാവിൽ പോയി ഒരു ചരടു ജപിച്ചു കെട്ട് .എനിക്കൊരുത്തനേം പേടിക്കണ്ട കാര്യമില്ല നല്ല ഒന്നാന്തരമായി കഷ്ടപ്പെട്ടാ ഞാൻ ജീവിക്കണത്
നീ എന്തോന്നാടി പെണ്ണേ അതിനു എന്റെ മെക്കിട്ടു കയറണത് ..അല്ലേയ് ...
എന്നാൽ നീ അങ്ങോട്ടു നട ഞാനീ കടയിലൊന്നു കേറിട്ടു വരാം..
രവിയേട്ടാ ഞാൻ രാവിലെ തന്ന ലിസ്റ്റിലെ സാധനമൊക്കെ എടുത്തു വെച്ചേക്കുവാണോ..?
സാധനമൊക്കെ എടുത്തുവെച്ചിട്ടുണ്ട് .രമേ പറ്റൽപ്പം കൂടുതലാ..
ഞാനിവിടുന്നു ഒാടി പോകാനൊന്നും പോകുന്നില്ല ചേട്ടോ..വാങ്ങിയാൽ കൊടുത്തുതന്നാ ശീലം
എടി പെണ്ണേ അതെനിക്കറിയില്ലേ ?വിശ്വാസമില്ലേൽ തരുമോ..പതിവിലും പറ്റു കൂടിയാൽ നിനക്കും ബാധ്യതയാകുമല്ലോന്നു കരുതി പറഞ്ഞതാ..
ശരി ചേട്ടാ..ഒാമനചേച്ചിയോടു രാവിലെ പോണമെന്നു പറഞ്ഞേരെ
എവിടെ പോകണ കാര്യമാ...?
അതു കൊള്ളാം നാളെ ഒന്നാം തീയതിയാണന്നു ചേട്ടൻ മറന്നോ ?
ഒാ ..കാവിൽ പോകുന്ന കാര്യമായിരുന്നോ ?അതു ഞാൻ പറയണ്ട കാര്യമൊന്നുമില്ല .അവളു നീ വരുമ്പോൾ റെഡിയായിരിക്കും
ശരി ചേട്ടാ ..പോട്ടെ ഇനിയിരട്ടിയാൽ അമ്മക്കു പരിഭവത്തിനു അതു മതി
കടയിൽ നിന്നു വാങ്ങിയ സാധനങ്ങളുമായി അവൾ നിലം തൊടാതെ ഒാടുകയായിരുന്നു .വീട്ടിൽ ചെന്നു കയറിയതും സരോജിനി അടുക്കളയിൽ നിന്നു പിറുപിറുത്തു തുടങ്ങി
പ്രായമായന്നൊരു ചിന്തയുമില്ല .ഇത്രനേരം അവിടെ എന്തുണ്ടാക്കുവായിരുന്നു നീ .ജോലികഴിഞ്ഞു നിന്റെ കൂടെ വന്ന ഹേമ വീട്ടിലെത്തി സമയമെത്രയായി
അമ്മേ ഞാൻ കടയിൽ കയറി സാധനമെടുത്തു വന്ന നേരമല്ലേ ആയുള്ളൂ
എന്തെങ്കിലും കാണാൻ വാ..പൊളിച്ചിരിക്കുന്ന നാട്ടുകാരാ..ആ..ചിന്തയുണ്ടായാൽ നിനക്കു കൊള്ളാം..
അമ്മ നാട്ടുകാരു പറയുന്നതും കേട്ടു നടന്നോ..എനിക്കതിനു സമയമില്ല .അമ്മകഴിക്കാൻ വല്ലതും ഉണ്ടേ താ..
എടി ചീവീടേ പോയ് കുളിച്ചിട്ടു വാടീ മീൻ നാറീട്ടു മേലാ..
പിന്നെ ചെമ്മീൻ ഷെഡ്ഡിലെ പണികഴിഞ്ഞു വന്നാൽ കസ്തൂരി മണക്കുമോ?
എടി പോയി കുളിച്ചിട്ടു വാടി..
ഇവനെന്താ..പുസ്തകത്തിനുള്ളിൽ വല്ലതും പോയോ..കമന്നു കിടന്നു നോക്കണേ..
എനി അവന്റെ മെക്കിട്ടു കയറിക്കോ .നീയോ പഠിച്ചില്ല എനി അവനെയും സമ്മതിക്കരുത് .
അയ്യോ വേണ്ടേ ..
നീ പഠിച്ചോടാ..പഠിച്ചോ
രാഹുലിന്റെ തലമുടിയിലൂടെ അവൾ തടവി .എന്നിട്ടു കുളിക്കാനായി മറപ്പുരയിൽ കയറി വാതിലടച്ചു
അമ്മയെന്തിനാ .ചേച്ചി വന്നു കയറും പാടെ കുറ്റം പറഞ്ഞു പുറകേ നടക്കണേ ..?ചേച്ചിക്കതു വിഷമം ആകില്ലേ .അച്ഛൻ മരിച്ച ശേഷം അമ്മയെ പണിക്കു വിടാതിരിക്കാനല്ലേ ചേച്ചി പഠിത്തം നിറുത്തി പണിക്കു പോയതു അല്ലാതെ പഠിക്കാൻ മോശമായോണ്ടല്ലല്ലോ..?
അനിയന്റെ ഒത്താശ .നീ പോയി കൈകഴുകി വന്നു വല്ലതും കഴിച്ചു കിടക്കാൻ നോക്കു
നാളെ രാവിലെ എഴുന്നേൽക്കണം അവളുടെ കൂടെ കാവിൽ നീയും പോകണം
******************************
ഡാ.. പോത്തേ ഒന്നെഴുന്നേക്കടാ..എന്തൊരുറക്കമാ ഇത്
എന്താ..ചേച്ചി?
എടാ നേരം വൈകിയടാ .നിർമ്മാല്യം തൊഴാനോ പറ്റില്ല നടയടക്കും മുൻപെങ്കിലും എത്തുമോ ആവോ ?
ഇച്ചേച്ചി പെയ്ക്കോ ഞാൻ വരണില്ല
നീ എഴീന്നേറ്റില്ലേൽ തലവഴി വെള്ളം കോരിയെഴിക്കും
ഒാ..ഇച്ചേച്ചിയുടെ കാര്യം ..അവനെഴുന്നേറ്റു
അമ്മേ ചായ
എട നാ..റി പോയി പല്ലു തോച്ചിട്ടെ വാടാ..
പിന്നെ ഇത്രേം വലിയ ജീവിയായ ആന പല്ലു തേക്കുന്നില്ല പിന്നാ ..ചായ കുടിക്കാൻ പല്ലു തേക്കണം പോലും അമ്മ ചായ തരുന്നുണ്ടോ..
അടുക്കളേൽ ഇരിപ്പുണ്ടു വേണേൽ പോയി എടുത്തു കുടി
എന്റെ മുത്ത് എനീം അതിനു വേണ്ടി ലേറ്റാക്കണ്ട. ഇന്നാ.. ചായ കുടി എന്നിട്ടു വേഗം റെഡിയാവ്
ഇച്ചേച്ചി എന്തിനാ ധൃതി വെക്കണേ ..താമസിച്ചാൽ ദൈവം പിണങ്ങി അവിടുന്നെഴുന്നേറ്റു പോകുമോ?
നീ അടി മേടിക്കും എന്റെ കൈയ്യിൽ നിന്നു .ദൈവ വിരോധം പറഞ്ഞു പഠിക്കയാ..
അമ്മയൊന്നു ചുമ്മാതിരുന്നെ ഇനി അതും പറഞ്ഞവൻ വരാതിരിക്കും
അങ്ങനെ പറഞ്ഞു കൊടു ഇച്ചോച്ചി..
***********************************
രവിയേട്ടോ..ഹൂയ് .
എന്തോന്നാടി കൊച്ചേ ..രാവിലെ വാതിൽ പടിയിൽ കിടന്നു കൂവി വിളിക്കണേ..?
ഒാമനേച്ചി..
അവളു ഹേമയുമായി നടന്നു .നീ വരാൻ താമസിച്ചപ്പോൾ
നീ ഒറ്റയൊരുത്തൻ കാരണമാ..
എന്നാ..ഞാൻ തിരിച്ചു പോയേക്കാം ..
നീ എന്റെ കൈയ്യീന്നു മേടിക്കും നടക്കങ്ങോട്ട്
********************
അല്ലാ ഒാമനേച്ചിയേ..നിങ്ങളെന്തുട്ടാ കാണിച്ചേ ..എന്നും ഞാൻ വരാൻ കാത്തു നിൽക്കും ഇന്നു ഹേമേക്കിട്ടിയപ്പോൾ എന്നേ വേണ്ടാതായില്ലേ..?
ഇത്രയും താമസിക്കാറില്ലല്ലോ നീ ..താമസിച്ചപ്പോൾ ഞാൻ കരുതി തെടാതായിരിക്കുമെന്ന് .
നിങ്ങളിവിടെ നിൽക്ക് ഞാനൊന്നു കേറി തെഴുതിട്ടു വരാം
അവൾ നടക്കു വലം വെച്ചു തൊഴുതു .പൂജാരി പ്രസാദം നീട്ടി അവളുടെ നോട്ടം മറ്റെന്തോ ആയിരുന്നു
എന്താ..രമേ ആരെയാ.. നോക്കണേ.? പ്രസാദം വാങ്ങിച്ചോളൂ..
എന്തുട്ടു തിരുമേനീ ആളുകളെയെന്നും കാണണില്ലല്ലോ ?
എന്തേ ദേവി പരാതിയെടുക്കണ പരുപാടി നിർത്തിയോ..?
ലേശം നാവു കൂടുതലാ..നിനക്ക് .ആ..ഒറ്റ കുറവേ ഉള്ളൂ ..
അല്ല ഇച്ചേച്ചി ആരെയാ.. നോക്കണേ..?ഒന്നു വരണുണ്ടോ..?
****************
ഒാമനേച്ചിയേ.,ഇവളു കാവിൽ വരണതു എന്തിനാണന്നാ വിചാരം (ഹോമയാണതു ചോദിച്ചത് )
എന്തിനാ..,തൊഴാൻ
ഉം..തൊഴാൻ ..കുമ്പിടണ ദേവിയെ എങ്കിലും തേടണ വേറൊരാളെയാ..,
എടാ ..മുത്തേ...നിനക്കു മുട്ടായി ...വേണോ .ആ ..കടയിൽ പോയി വാങ്ങിക്കോ..?
ശരി ഇച്ചേച്ചി..
നിക്ക് ഒരു ബോധോം ഇല്ല്യേ..മുത്ത് അടത്തു നിക്കണതു കണ്ടൂടെ..?
അതല്ല നീ പറ ആരെയാ...?
ഇവക്കെരു പണീം ഇല്ല്യ വെറുതേ ഒാരോന്നും നിരൂപിച്ചുണ്ടാക്കണയാ..ചേച്ചിയേ..
ഇച്ചേച്ചി പോകാം.,,
****************
എന്തേ... നിനക്കു കാവിൽ നിന്നും വന്ന ശേഷം ഒരുഷാറില്ലല്ലോ ?അങ്ങനെ പതിവില്ലല്ലോ..?ആ രമേശൻ പിന്നേം ശല്ല്യമുണ്ടാക്കിയോ..?
അങ്ങനൊന്നും ഇല്ല്യാ..അമ്മക്കു തോന്നണതാ,..
മട്ടും പൊറുതീം കണ്ടിട്ടു എന്തോ..ഇല്ലാതില്ല .
ഈ അമ്മക്കെന്തിന്റെ സൂക്കേടാ..ഒന്നു വെറുതേ വിടുമോ..?
എന്താടാ.,മുത്തേ ഇവളിങ്ങനെ ഇടഞ്ഞു നിക്കണെ?
എനിക്കറിയില്ല
നീ പിന്നെ എന്തോന്നു കൂട്ടിനു പോണു?
എന്താണേലും പറയില്ലല്ലോ..അങ്ങനൊരു ശീലം എന്റെ മോൾക്കില്ല .
തുടരും

Biju V
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo