മരണത്തിനുമപ്പുറം.
ആഴത്തിൽ നഖമുനയാൽ കോറിയിട്ട
വടുക്കളേ
നീറിയൊഴുകി പരന്നുവീണ ചോരയാണോ പ്രണയം...
തിരഞ്ഞുനോക്കിത്തിരിഞ്ഞുനോക്കി
പടിയിറങ്ങിപ്പോകവേ കതവുമൂന്നു വലിച്ചടച്ചു നീ
ഇനിവരല്ലെന്നു കഠിനമായ്
മരണമാണിത് ഹൃദയമിന്നു
നിലച്ചുപോയതു വിഷാദമായ്
അകലെയേതോ ചുടലതേടിവേച്ചുവേച്ചങ്ങകന്നുപോയി
വേണ്ടെനിക്കുനിന്നെയെന്നു ചൊന്നതിനുമപ്പുറവും
ദേഹമെന്തിനു ദേഹിയും പറന്നകന്നതുപോലെയായ്
ഏഴുജന്മവുമില്ലിനീ ഏഴുനിമിഷവുമില്ലപോൽ
ധൂളിയായിമാറിഞാനീ ഭൂമിയിലങ്ങൊളിക്കുന്നു
നിന്റെ ശ്വാസകണങ്ങളാലീ ഭൂമിയാകെ
നിറയുമ്പോൾ
കാറ്റിലെന്റെ മോഹമെന്നെകാതരമായ്
പുണരുമ്പോൾ
അറിയാതെപോലും ഞാനുണരാതിരിക്കട്ടേ
നിന്നരുകിൽതിരികെയെത്താൻ ആശിക്കാതിരിക്കട്ടേ
മറവിയുടെയനന്തതയിൽ എന്നെഞാനും മറന്നു പോട്ടേ
ഉണ്ടായിരുന്നു എന്നുതോന്നുമൊരില്ലായ്മ
ആയിടട്ടേ
കതിരുകാണാക്കിളിയങ്ങു കരളുപിടഞ്ഞു
വീണപ്പോൾ
അമ്പെയ്ത വേടന്റെ മുഖമാകെവിജയസ്മേരം
ദേഹിയെ അമ്പെയ്യുവാൻ കഴിയാത്ത അധമൻമാർ
അറിയുന്നോ, മരണമില്ലാതിനിയുമീയുയിർ തുടിച്ചീടും.
അവിടെയുമൊട്ടുപോലും ചോരാതെ വിരിയുന്ന
പ്രണയത്തിന്നനന്തമാം അപാരതയുണ്ടെന്ന സത്യം
ചെഞ്ചോരപ്പൂക്കളായി നിന്റെയുള്ളിൽ
പൂത്തുനിൽക്കും
കാലമുള്ളവരേക്കും ഞാൻ, ഞാനെന്നോരോർമ്മപ്പൂവ്..

ലിൻസി അരുൺ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക