Slider

ഒരു രാത്രികൂടി

0
ഒരു രാത്രികൂടി നമുക്കൊരു മഴ നനയാം പെണ്ണേ പുലരിവരെ....
നീ വരുമ്പോൾ മാത്രം പെയ്യുന്നൊരാ രാത്രിമഴയിൽ നിൻ വിരൽതുമ്പും പിടിച്ചങ്ങനെ.....
മൗനത്തിൻ മേച്ചിൽപുറങ്ങളിൽ നീയെന്നെ തള്ളിയിടുമ്പോഴും ഹൃദയാങ്കണം മുഴുവൻ നീ തീർത്ത വസന്തമല്ലേ....
ഇരുളടഞ്ഞ വഴികളിൽ ഒരു കെടാവിളക്കായ് നീ മാത്രമെന്തേയെൻ കൺകളിലിങ്ങനെ...
അറിയുന്നുവോ സഖീ നീയെൻ മൗനനൊമ്പരങ്ങളിലിടറിവീണ മിഴിനീർ മുത്തുകളെ...?
വരൂ നമുക്കീരാത്രിമഴയിൻ കുളിരിലൊരു കളിയോടമായ് ഒഴുകിടാം പുലരിവരെ...
കുഞ്ഞോളങ്ങളായ് കൂട്ടുചേർന്നെൻ കദനം പകർന്നു നൽകിടാം...
ഒരു രാത്രികൂടി നമുക്കൊരു മഴ നനയാം പെണ്ണേ പുലരിവരെ......!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo