
നിശ്ശബ്ദത , എങ്ങും നിശബ്ദത ...
നിതാന്തമാം മൗനത്തിൻ കുടീരം പോൽ
മൂകത വാരിപുതച്ചൊരീ
ആഗ്രാകോട്ടയിൽ കൽത്തുറുംകിൽ
കൽത്തൂണുചാരിയിരിക്കയാണവൾ
കൽപ്രതിമയ്‌ക്കൊത്തൊരു ചാരുരൂപം ......
കദനഭാരത്താൽ കുനിഞ്ഞമുഖവും
കണ്ണിൽപൂക്കും അഭൗമ തേജസ്സും
പാറിപ്പറക്കും കൂന്തലാളിവൾ
സഹനത്തിൻ പര്യായം ബീഗം ജഹനാര .....
ശോകം വിതുമ്പി വിറയ്ക്കുംഅധരവും
നിശ്ചയദാർഢ്യം സ്ഫുരിക്കുംമിഴികളും
ഛത്രസാല കുമാരനിലനുരുക്ത
തപ്തപങ്കില മനസ്വിനി ജഹനാര .......
ചക്രവർത്തിനി പദത്തിനലങ്കാരം
വന്നുഭവിക്കാതെ വിധിയെ പുൽകിയ
മുഗളിൻരത്നമിവൾ ബീഗം ജഹനാര....
വിധിയെന്ന മാന്ത്രികൻ വിലങ്ങുതീർത്തവളുടെ
അലങ്കാരപദങ്ങൾ തട്ടിയകറ്റി
താതനോടൊപ്പമാ തടവറയ്ക്കുള്ളിൽ
ഭൂമിദേവിയെപോൽ സർവ്വംസഹയവൾ
കരളിൽ കലക്കങ്ങൾ മറയ്ക്കുവാനാവതില്ല
എന്നാലവളിന്നും കനവുകൾ മെനയുന്നു ...
കൽത്തുറുങ്കിൽ കോണിലിരിക്കുമവളിൽ
പ്രണയം കന്മദപ്പൂക്കളായി വിരിഞ്ഞിടുന്നു .
ധീരകുമാരൻ ദുലേറിൻ സങ്കല്പം
കുമാരിതന്നുള്ളിൽ താജ്മഹൽ തീർക്കുന്നു.
മധുരതരമുയരും വാദ്യഘോഷങ്ങളവളെ
വിരഹദുഃഖത്തിൻ വിപഞ്ചികയാക്കുന്നു.
സോദരൻ നീട്ടുന്ന നുരയ്ക്കും വിഷത്തെ
പുഞ്ചിരിയാണയാതെ നുകരുംധീരത
സ്വായത്തമാക്കിയ ധീരവനിതായവൾ
സ്വയമുരുകിയലിയുന്നു പ്രീയദുലേറിനായ് ...
വൃദ്ധനാം അരചന്റെ വിറകൊള്ളും കാലടി
നീളുന്നതെന്നുമാ ജനാലക്കരികിലേക്കല്ലേ
അകലേ കാണാം ശാന്തമായൊഴുകും യമുനയും
തീരത്തു തിളങ്ങും വെണ്ണക്കലിൻ ചാരുത
കിളിവാതിലിനരികെ ചിന്താനിമഗ്നയവൾ
കൺചിമ്മാതെന്തിനായ് മിഴിപാർത്തുവോ
മാതൃവാത്സല്യത്തിൻ പാൽമണം നുകരാൻ
അവളോരു മാരുതനെ കാത്തുവെന്നോ
മരണവിധികാത്തിരി ക്കും കുമാരി യവൾ
വിരചിച്ചു ചരിത്രത്തിന് സുവർണ്ണാക്ഷരങ്ങൾ
മുഗൾവംശ ചരിതവും ദുർവിധികളും
ഔറംഗാസിബിനാൽ പടുത്തോരപരാധങ്ങളും
മിഴികൾക്കുഗോരോചനമായ് നല്കിയവൾതൻ
വാടികൊഴിഞ്ഞുകരിഞ്ഞ സ്വപ്നങ്ങളും
ഒരുസ്വർണതാലത്തിൽ ദാരതൻ ശിരസ്സും
ഒക്കെയും കുറിച്ചവൾ ഭാരതചരിത്രത്തിൽ
നല്കീനമുക്കായ് കണ്ണീരിൻ ഏടുകൾ...
സൗമ്യവതിയാം ഷാജഹാന്റെസൽപുത്രി
ജീവിക്കും നമ്മളിലെന്നുമൊരു ശോകക്കടലായ്.....
നിതാന്തമാം മൗനത്തിൻ കുടീരം പോൽ
മൂകത വാരിപുതച്ചൊരീ
ആഗ്രാകോട്ടയിൽ കൽത്തുറുംകിൽ
കൽത്തൂണുചാരിയിരിക്കയാണവൾ
കൽപ്രതിമയ്‌ക്കൊത്തൊരു ചാരുരൂപം ......
കദനഭാരത്താൽ കുനിഞ്ഞമുഖവും
കണ്ണിൽപൂക്കും അഭൗമ തേജസ്സും
പാറിപ്പറക്കും കൂന്തലാളിവൾ
സഹനത്തിൻ പര്യായം ബീഗം ജഹനാര .....
ശോകം വിതുമ്പി വിറയ്ക്കുംഅധരവും
നിശ്ചയദാർഢ്യം സ്ഫുരിക്കുംമിഴികളും
ഛത്രസാല കുമാരനിലനുരുക്ത
തപ്തപങ്കില മനസ്വിനി ജഹനാര .......
ചക്രവർത്തിനി പദത്തിനലങ്കാരം
വന്നുഭവിക്കാതെ വിധിയെ പുൽകിയ
മുഗളിൻരത്നമിവൾ ബീഗം ജഹനാര....
വിധിയെന്ന മാന്ത്രികൻ വിലങ്ങുതീർത്തവളുടെ
അലങ്കാരപദങ്ങൾ തട്ടിയകറ്റി
താതനോടൊപ്പമാ തടവറയ്ക്കുള്ളിൽ
ഭൂമിദേവിയെപോൽ സർവ്വംസഹയവൾ
കരളിൽ കലക്കങ്ങൾ മറയ്ക്കുവാനാവതില്ല
എന്നാലവളിന്നും കനവുകൾ മെനയുന്നു ...
കൽത്തുറുങ്കിൽ കോണിലിരിക്കുമവളിൽ
പ്രണയം കന്മദപ്പൂക്കളായി വിരിഞ്ഞിടുന്നു .
ധീരകുമാരൻ ദുലേറിൻ സങ്കല്പം
കുമാരിതന്നുള്ളിൽ താജ്മഹൽ തീർക്കുന്നു.
മധുരതരമുയരും വാദ്യഘോഷങ്ങളവളെ
വിരഹദുഃഖത്തിൻ വിപഞ്ചികയാക്കുന്നു.
സോദരൻ നീട്ടുന്ന നുരയ്ക്കും വിഷത്തെ
പുഞ്ചിരിയാണയാതെ നുകരുംധീരത
സ്വായത്തമാക്കിയ ധീരവനിതായവൾ
സ്വയമുരുകിയലിയുന്നു പ്രീയദുലേറിനായ് ...
വൃദ്ധനാം അരചന്റെ വിറകൊള്ളും കാലടി
നീളുന്നതെന്നുമാ ജനാലക്കരികിലേക്കല്ലേ
അകലേ കാണാം ശാന്തമായൊഴുകും യമുനയും
തീരത്തു തിളങ്ങും വെണ്ണക്കലിൻ ചാരുത
കിളിവാതിലിനരികെ ചിന്താനിമഗ്നയവൾ
കൺചിമ്മാതെന്തിനായ് മിഴിപാർത്തുവോ
മാതൃവാത്സല്യത്തിൻ പാൽമണം നുകരാൻ
അവളോരു മാരുതനെ കാത്തുവെന്നോ
മരണവിധികാത്തിരി ക്കും കുമാരി യവൾ
വിരചിച്ചു ചരിത്രത്തിന് സുവർണ്ണാക്ഷരങ്ങൾ
മുഗൾവംശ ചരിതവും ദുർവിധികളും
ഔറംഗാസിബിനാൽ പടുത്തോരപരാധങ്ങളും
മിഴികൾക്കുഗോരോചനമായ് നല്കിയവൾതൻ
വാടികൊഴിഞ്ഞുകരിഞ്ഞ സ്വപ്നങ്ങളും
ഒരുസ്വർണതാലത്തിൽ ദാരതൻ ശിരസ്സും
ഒക്കെയും കുറിച്ചവൾ ഭാരതചരിത്രത്തിൽ
നല്കീനമുക്കായ് കണ്ണീരിൻ ഏടുകൾ...
സൗമ്യവതിയാം ഷാജഹാന്റെസൽപുത്രി
ജീവിക്കും നമ്മളിലെന്നുമൊരു ശോകക്കടലായ്.....
Deepasoman Devikrupa
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക