ഇനി നീ കടലാകുക....
ഞാൻ മഴയാകാം .....
നിന്നിൽ തുടങ്ങി....
നിന്നിൽ അലിയാൻ...
ഞാൻ മഴയാകാം .....
നിന്നിൽ തുടങ്ങി....
നിന്നിൽ അലിയാൻ...
ഇനി നീ മണ്ണാകുക...
ഞാൻ വിത്താകാം....
നിന്നിൽ മുളച്ച്.....
നിന്നിൽ ഒടുങ്ങാൻ.. ..
ഞാൻ വിത്താകാം....
നിന്നിൽ മുളച്ച്.....
നിന്നിൽ ഒടുങ്ങാൻ.. ..
ഇനി നീ ആകാശമാകുക...
ഞാൻ നക്ഷത്രമാകാം ....
നിന്നിൽ വിരിഞ്ഞ് .....
നിന്നിൽ ഒളിക്കാൻ ....
ഞാൻ നക്ഷത്രമാകാം ....
നിന്നിൽ വിരിഞ്ഞ് .....
നിന്നിൽ ഒളിക്കാൻ ....
ഇനി നീ രാവാകുക....
ഞാൻ നിലാവാകാം .....
നിന്നിൽ ഉണർന്ന്.....
നിന്നിൽ ഉറങ്ങാൻ.. ...
ഞാൻ നിലാവാകാം .....
നിന്നിൽ ഉണർന്ന്.....
നിന്നിൽ ഉറങ്ങാൻ.. ...
ഇനി നീ പ്രണയമാകുക.....
ഞാൻ ഹൃദയമാകാം .....
നിന്നെ പെറ്റു തീരാത്ത ....
ഭ്രാന്തിയുടെ ഹൃദയം .....
ഞാൻ ഹൃദയമാകാം .....
നിന്നെ പെറ്റു തീരാത്ത ....
ഭ്രാന്തിയുടെ ഹൃദയം .....
Anju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക