ഭ്രാന്തി **
ആ ഇടവഴികളിലെവിടെയോ
എന്നെയെനിക്കു നഷ്ടപ്പെട്ടിരിക്കുന്നു
നഗരമധ്യത്തിലെ തിരക്കിൽ
ഞാനെപ്പോഴുമൊരന്യയാകുന്നു
എന്നെയെനിക്കു നഷ്ടപ്പെട്ടിരിക്കുന്നു
നഗരമധ്യത്തിലെ തിരക്കിൽ
ഞാനെപ്പോഴുമൊരന്യയാകുന്നു
ചുറ്റിലൂടൊഴുകുന്നവരെന്നെ
ചരിഞ്ഞും തിരിഞ്ഞും നോക്കുന്നു
സമയമില്ലാത്തവരേതോ
ഒഴുക്കിനൊത്തുനീന്തുന്നവർ
കാഴ്ചകാണാനിറങ്ങിയവരേതോ
മായാലോകത്തിലെത്തിപ്പെട്ടവരെപ്പോലെ
ചിലരതാ ചെവിയിലാകേൾക്കുന്ന
കുന്ത്രാണ്ടം വച്ചുകൊണ്ടങ്ങനെ
പിന്നെയും ചിലർ കോഫി കുടിച്ചും
കളിച്ചും പറഞ്ഞും പൊട്ടിച്ചിരിച്ചും
ചരിഞ്ഞും തിരിഞ്ഞും നോക്കുന്നു
സമയമില്ലാത്തവരേതോ
ഒഴുക്കിനൊത്തുനീന്തുന്നവർ
കാഴ്ചകാണാനിറങ്ങിയവരേതോ
മായാലോകത്തിലെത്തിപ്പെട്ടവരെപ്പോലെ
ചിലരതാ ചെവിയിലാകേൾക്കുന്ന
കുന്ത്രാണ്ടം വച്ചുകൊണ്ടങ്ങനെ
പിന്നെയും ചിലർ കോഫി കുടിച്ചും
കളിച്ചും പറഞ്ഞും പൊട്ടിച്ചിരിച്ചും
ഒരിക്കലീഞാനുമിങ്ങനെയായിരുന്നു
ഇവരിലാരോയെന്നെ
പിച്ചിച്ചീന്തിയെറിഞ്ഞരാത്രിയിൽ
ഞാനെന്റെ ഇഷ്ടങ്ങളുടെമേലൊരു
ശവക്കല്ലറ പണിതു
ഇവരിലാരോയെന്നെ
പിച്ചിച്ചീന്തിയെറിഞ്ഞരാത്രിയിൽ
ഞാനെന്റെ ഇഷ്ടങ്ങളുടെമേലൊരു
ശവക്കല്ലറ പണിതു
ഭ്രാന്തി.. ഇനിയുമിവളെയെന്തിന്
കൊള്ളാമെന്നവർ പറയുന്നു
എല്ലാംമനസ്സിലായിട്ടും
ഒന്നും മനസ്സിലാവാത്തപോലെഞാനിങ്ങനെ..
കൊള്ളാമെന്നവർ പറയുന്നു
എല്ലാംമനസ്സിലായിട്ടും
ഒന്നും മനസ്സിലാവാത്തപോലെഞാനിങ്ങനെ..
നിങ്ങൾ..
എല്ലാം കണ്ടിട്ടുമന്ധരെപ്പോലെ..
എല്ലാമറിഞ്ഞിട്ടും
ഒന്നുമറിയാത്തപോലിങ്ങനെ..
എല്ലാം കണ്ടിട്ടുമന്ധരെപ്പോലെ..
എല്ലാമറിഞ്ഞിട്ടും
ഒന്നുമറിയാത്തപോലിങ്ങനെ..
ചരിഞ്ഞും തിരിഞ്ഞും നോക്കുന്നവരേ
ഇനിയുമീ നോട്ടമരുതേ..
എന്റെയീമുഷിഞ്ഞ കുപ്പായത്തിനുള്ളിൽ
ഞാനിനിയെങ്കിലുമൊന്നു വിശ്രമിച്ചോട്ടെ..
ഇനിയുമീ നോട്ടമരുതേ..
എന്റെയീമുഷിഞ്ഞ കുപ്പായത്തിനുള്ളിൽ
ഞാനിനിയെങ്കിലുമൊന്നു വിശ്രമിച്ചോട്ടെ..
**ജെയ്‌നി സ്റ്റീഫൻ **
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക