Slider

ക്ഷമ അക്ഷമ

0
ക്ഷമ അക്ഷമ
^^^^^^^^^^^^^^
പ്രണയമതൊരു മൊട്ടുപോൽ
വിരിയുന്നതറിഞ്ഞു ഞാൻ
എൻ പുറചുറ്റാകെ കനമുള്ള
മതിലൊന്നു പണിതു ഞാൻ
അതിൽ മനോഹര ഭാഷയിൽ
എഴുതി വച്ചു നിറങ്ങളാൽ
നല്ല കൂട്ട് നല്ലവൻ നൽകും
നന്മയാണിതിനുള്ളെല്ലാം
ഒട്ടുനാളൊളിക്കിലും പിടി
വിട്ടു കാമുകനക്രമം കാട്ടി
പിന്നെയോ മതിൽ തൽക്ഷണം
തരിമണൽ പരുവമാക്കി ഞാൻ
നിലവിളിച്ചു പോയ് പ്രിയേ
പ്രണയമാണോരോ അണുവിലും
എരിഞ്ഞിടുന്നു ഞാനഗ്നിയിൽ
നീയാകും സൂര്യാഗ്നിയിൽ
എന്നെ നോക്കിച്ചിരിച്ചവൾ
പൊട്ടി പൊട്ടി ചിരിച്ചവൾ
ഒട്ടുനരം കഴിഞ്ഞു ചെവിയിലോതി
നിനക്കു വട്ടാണോ പൊട്ടാ
കൂട്ടു വെട്ടണോ നിക്കണോ
കൂടിച്ചേരാത്ത കൂന്തലും കഷണ്ടിയും
കൂട്ടിനോക്കുന്നതസൂയയോ
കുശുമ്പോ കൂട് വയ്ക്കാതെ
പറന്നിടട്ടെ ഞാൻ
VG Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo