Slider

പേടി

0
പേടി
എനിക്കെൻ്റെ ചിന്തകളെ കുറിച്ച് ആരോടൊക്കെയോ എന്തൊക്കെയോ പറയണമെന്നുണ്ട്.
വികാര വിസ്ഫോടനങ്ങൾക്കൊടുവിൽ
ശാന്തമായിരുന്ന്,
തണുത്ത തെളിനീരു പോലെ,
ഇളം മധുരമുളള,
ശുദ്ധമായ സുഗന്ധമുള്ള,
ഒരു കവിത എതഴുതണം.
പക്ഷെ എനിക്കു പേടിയാണ്.
സമൂഹം സത്യം കണ്ടിട്ടും കാണാത്ത ഭാവം നടിക്കുമ്പോൾ.
കൈകാലുകൾ ഛേദിക്കപ്പെട്ട്,
മണ്ണിൽ ഈച്ചയാർക്കുന്ന ശിരസ്സുമായ്.
നൂറ്റമ്പതു രൂപ വിലയുള്ള ഫ്ലെക്സിൽ
കവലയിലെ പോസ്റ്റിനു താഴെ, ആടിക്കളിക്കുന്ന ആദരാഞ്ജലിയുമായ് അവസാനിക്കും ഞാൻ.
കുതറിച്ചാടുന്ന പരൽ മിനുകളെ
വലക്കണ്ണിൽ തടഞ്ഞുവെച്ച്
ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്.
കീഴടങ്ങലേ ഉണ്ടാവു പ്രതിഷേധമില്ലാതെ,
ഭൂരിപക്ഷവും മിഥ്യാധാരണകളുടെ ആസവം കുടിച്ചിരിക്കുന്നവർ.
കുറച്ച് പേരുണ്ട് വിഡ്ഢികൾ,
ആദർശത്തിൻ്റെ ബലിച്ചോറുരുള മക്കളെ കൊണ്ടുരുട്ടാൻ മണ്ണിൽ വീണ് ഭൂമിക്ക് രക്ത ദാനം നൽകി സായൂജ്യമടയുന്നവർ
അധികാരവും, ഉദ്യോഗസ്ഥരും, ആനുകൂല്യവും സത്യത്തിനും സമത്വത്തിനുമെതിരാണ്.
അവനവൻ്റെ കൂട്ടങ്ങളുടെ സംരക്ഷണത്തിനായിമാത്രം.
അതു കണ്ട് ഉള്ളിൽ പനിയോടെ
വിശുദ്ധ ഗ്രന്ഥങ്ങൾ, മേൽക്കോയ്മയിലേക്ക് വലിച്ചിഴക്കപ്പെടല്ലേ എന്നു പാർത്ഥിച്ച് .
ഒച്ചുകൾ പോലെ ഉൾവലിയുന്നു.
ഇവിടെ ജാതിയും മതവും രാഷ്ട്രീയവും
ബിസിസസ്സുകാരൻ്റെ തന്ത്രങ്ങളാണ്.
തൊണ്ട കാറി കൂറു പറയുന്നവരോർക്കുക.
പൊട്ടിച്ചിതറി കിടക്കുകയാണ് വഴിയരികിൽ
എനിക്കെഴുതാനും എറിയാനുമുള്ള
മൂർച്ചയുള്ള കുപ്പിച്ചില്ലുകൾ.
Babu Thuyyam.
01/11/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo