Slider

വിവാഹവും ഒരു പ്രസവവുമൊക്കെ

0
വിവാഹവും ഒരു പ്രസവവുമൊക്കെ കഴിഞ്ഞാ നടുവേദന പെണ്ണിൻറെ കൂടെപ്പിറപ്പാണ്..
പോരാത്തതിനു മാസം തോറും ഉണ്ടാവുന്ന വേദന വേറെയും..
ഇതൊക്കെ കെട്ട്യോനെ അറിയിക്കാതെ ഉള്ളിലൊതുക്കി നടക്കുന്ന നാരീമണികളിൽ ഒരാളായിരുന്നു എന്റെ കെട്ട്യോളും..
പക്ഷേ പറയാതെ തന്നെ അതു മനസിലാക്കേണ്ടത് കെട്ട്യോന്റെ കടമ ആയതുകൊണ്ടും അങ്ങനെ മനസ്സിലാക്കിയില്ലെങ്കിൽ "അല്ലേലും ഫേസ്‌ബുക്കിന്റേം വാട്സാപ്പിന്റേം ഇടയിൽ എന്റെകാര്യം നോക്കാൻ നിങ്ങക്കെവിടാണ്‌ നേരം" എന്നുള്ള ആക്ഷേപം കേൾക്കേണ്ടിവരും എന്നുള്ളതു കൊണ്ടും ഞാനവളുമായി ഡോക്ടറെ കാണാൻ തീരുമാനിച്ചു..
അങ്ങിനെ പിറ്റേന്ന് രാവിലെതന്നെ ടൗണിലെ പ്രശസ്തമായൊരു ആശുപത്രിയിലെത്തി..
ബീവറേജ് കഴിഞ്ഞാൽ കേരളത്തിലേറ്റവുമധികം കച്ചവടം നടക്കുന്ന സ്ഥലം ആശുപത്രിയാവും..
ഉപ്പുതൊട്ട് കർപ്പൂരം വരെ സകലതിനും ബില്ലാണ്..
അപ്പോയിന്മെന്റ് എടുത്ത് ഡോക്ടറെ കാണാനിരിക്കുന്നതിനിടെ ചുറ്റുമൊന്നു നിരീക്ഷിച്ചു.
ചുറു ചുറുക്കോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്ന സുന്ദരികളായ വെള്ളരിപ്രാവുകൾ..
പാശ്ചാത്തലത്തിൽ മുഴങ്ങിക്കേൾക്കുന്ന ചുമ..
കുട്ടികളുടെ കരച്ചിൽ എന്നിവയും..
രസകരമായ കാഴ്ചയെന്തെന്നു വെച്ചാൽ ഭാര്യ കൂടെയുള്ള ഭർത്താവിനോടും ഭർത്താവ്‌ കൂടെയുള്ള ഭാര്യയോടും ഒന്നും സംസാരിക്കാതെ മൊബൈലിൽ കണ്ണും നട്ടിരിപ്പാണ്..
എന്തേലും കോമഡി പോസ്റ്റോ വീഡിയോയോ ഒക്കെ കണ്ടിട്ടാവണം ഒരാൾ
കുലുങ്ങിച്ചിരിക്കുന്നുമുണ്ട്..
ഭാര്യ ഒപ്പമുണ്ടായിട്ടും ഇത്രയും സന്തോഷവാനായി കാണുന്ന അയാളോടെനിക്ക് അസൂയ തോന്നി..
ഹിഹി..
ചുവരിൽ തൂക്കിയിട്ട ഗർഭിണിയുടെ ഫോട്ടോ കണ്ടപ്പോൾ നമുക്കുമിതുപോലൊക്കെ വേണ്ടേന്നുള്ള മട്ടിൽ ഞാൻ വെറുതെ ഓൾടെ മുഖത്തേക്കു നോക്കി..
"അയ്യടാ പൂതി മനസ്സിലിരിക്കത്തെയുള്ളൂ..
മനുഷ്യനിവിടെ വേദന സഹിക്കാൻ വയ്യാതിരിക്കുമ്പോഴാണ് ഇയാളുടെ ഒരു പൂതി.."
എന്ന അർത്ഥത്തിൽ അവളെന്നെ തിരിച്ചും നോക്കിയതോടെ ഞാനാ തോന്നലിനെ നിരാശയോടെ ബ്ലോക്ക്ചെയ്തു..
അതിനിടെൽ വെള്ളരിപ്രാവുകളിൽ ഒരെണ്ണം ഞങ്ങടെ പേരുവിളിച്ചു..
ഞങ്ങൾ അകത്തേക്കു കയറി..
മുന്നിലുണ്ടായിരുന്ന കസേരകൾ ചൂണ്ടി ഡോക്ടർ ഞങ്ങളോടിരിക്കാൻ ആംഗ്യം കാണിച്ചു..
കാര്യമൊക്കെ വ്യക്തമായി ചോദിച്ചറിഞ്ഞതിനു ശേഷം തൊട്ടരികിലുള്ള ബെഡ് ചൂണ്ടിക്കാണിച്ചു ഡോക്ടർ അവളോടു അതിൽ കിടക്കാൻ പറഞ്ഞു..
അവളതനുസരിച്ചു..
ഡോക്ടർ പതിവുപൊലെ സ്റ്റെതസ്കോപെടുത്തു നെഞ്ചിന്റെ ഭാഗത്തായി അമർത്തി വെച്ചുനോക്കാൻ തുടങ്ങി..
അല്ലാപ്പാ നടുവേദനയ്ക്ക് എന്നാത്തിനാ നെഞ്ചിനമർത്തി നോക്കുന്നേ എന്നൊക്കെ ചോദിക്കണം എന്നുണ്ടാരുന്നേലും മോശമല്ലെന്നു കരുതി വായടച്ചു..
പരിശോധനക്ക് ശേഷം ഡോക്ടറവളോട് തിരിഞ്ഞു കിടക്കാൻ പറഞ്ഞു..
അവളതും അനുസരിച്ചു..
ശേഷം ഡോക്ടർ പുറത്തു കയ്യമർത്തി ഇവിടെയാണോ വേദനയെന്നു ചോദിച്ചു..
അല്ലാന്നു അവൾ മറുപടിയും പറഞ്ഞു..
കുറച്ചൂടെ താഴെയമർത്തി വീണ്ടും അതേ ചോദ്യം..
ഡോക്ടർ അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്യുന്നതെങ്കിലും എന്നിലെ പോസ്സസീവ്നെസ്സ് അതംഗീകരിച്ചു കൊടുക്കാൻ തയാറായില്ല..
അവൾ വീണ്ടും അല്ലാന്നു മറുപടി പറഞ്ഞതും മിഥുനം മൂവിയിൽ ജഗതി ചേട്ടൻ ക്ഷമ നശിച്ചു നെടുമുടി വേണുച്ചേട്ടന്റെ കയ്യീന്ന് തേങ്ങ വാങ്ങിയുടച്ചത് പോലെ ഞാനിടക്ക് കയറി വേദനയുള്ള ഭാഗം തൊട്ടു കാണിച്ചു കൊടുത്തു പറഞ്ഞു..
"ഡോക്ടറെ ദേ ഇവിടെയാ.."
ഇതേതു ജാതി എന്നമട്ടിൽ
എന്നെയൊന്നു തുറിച്ചു നോക്കിയിട്ടു ഡോക്ടർ തിരച്ചിലവസാനിപ്പിച്ചു തിരികെ സീറ്റിലേക്ക് മടങ്ങി..
മരുന്നും നടുവിനു വരിഞ്ഞുകെട്ടാനുള്ള ബെൽറ്റും വാങ്ങിച്ചോണ്ട് ഞങ്ങൾ വീട്ടിലേക്കും മടങ്ങി.
ഇന്നു യാദൃശ്ചികമായി ഈ കാർട്ടൂൺ കാണാനിടയായപ്പോൾ ആ സംഭവമാണ് മനസ്സിലേക്കോടി വന്നതു...
ചിത്രം കമന്റ് ബോക്സിൽ കൊടുക്കുന്നു.


rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo