കരിമ്പി രേണു എന്ന വിളിപ്പേരുള്ള ഞാന്‍ കറുത്തു പോയതില്‍ ഏറ്റവും കൂടുതല്‍ സങ്കടം എന്റെ അമ്മയ്ക്കാണ്...
അയല്‍പക്കത്തെ വീട്ടിലെ ചേച്ചിയുടെ പേരും രേണുക എന്നായതു കൊണ്ട് രണ്ടു പേരേയും വേര്‍ത്തിരിച്ചറിയാന്‍ വേണ്ടി നാട്ടുകാര്‍ എനിക്കിട്ട പേരാണ് കരിമ്പി രേണു...
ആ വിളി കേള്‍ക്കുമ്പോള്‍ അറിയാതെ ആണേലും വിളികേള്‍ക്കും...
വിളിക്കുന്നവരോട് തീര്‍ത്താ തീരാത്ത പകയുണ്ടേലും പുറമേക്ക് കാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്...
വിളിക്കുന്നവരോട് തീര്‍ത്താ തീരാത്ത പകയുണ്ടേലും പുറമേക്ക് കാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്...
കൂടെ പഠിച്ചവരൊക്കെ കല്യാണവും കഴിഞ്ഞ് ഒക്കത്തൊരു കൊച്ചിനേം വെച്ച് കണ്‍മുന്നിലൂടെ പോകുന്നതു കാണുമ്പോള്‍ അവരോടൊക്കെ അസൂയ തോന്നാറുണ്ട്...
ആ സമയത്താണ് കറുത്തു പോയത് ഒരു ശാപമായി തോന്നാറ്....
തൊലി കറുത്തു പോയത് മാത്രമല്ല, ചൊവ്വാദോഷവും കൂടെപ്പിറപ്പായി ഉള്ളതു കൊണ്ട് മംഗല്യ ഭാഗ്യം ഉണ്ടാവില്ലെന്ന് സ്വയം വിധിയെഴുതിയ സമയത്താണ് അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരമ്മാവന്‍ ഒരു ആലോചനയും കൊണ്ട് വരുന്നത്...
ശെരിക്കും പറഞ്ഞാല്‍ ഒരു പെണ്ണുകാണല്‍ സീനൊന്നും നടന്നില്ലേലും അമ്പലത്തില്‍ വെച്ച് ഒരു വട്ടം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കണ്ടെന്നു വരുത്തി...
എന്നെ കല്യാണം കഴിക്കാന്‍ അയാള്‍ക്ക് താല്പര്യമുണ്ടെന്ന് വീട്ടില്‍ അറിയിക്കുകയും ചെയ്തു...
ആദ്യം ഞാനും അതു അപ്പടി വിശ്വസിച്ചതൊന്നൂല്ല... കാരണം ചൊവ്വാദോഷവും കറുത്തവളും കാഴ്ചയില്‍ അത്ര വല്യ സൗന്ദര്യവുമില്ലാത്തവളുമായ എന്നെ അത്യാവശ്യം കാണാന്‍ സുന്ദരനായ യുവാവ് കല്യാണം കഴിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ ആരായാലും ഒന്ന് സംശയിക്കും...
ആ സംശയം എനിക്ക് വേണ്ടുവോളം ഉള്ളതു കൊണ്ടാണ് അമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്...
''അമ്മേ... അയാള്‍ക്കെന്താ കണ്ണില്ലേ... ഈ കരിമ്പി രേണൂനെ കല്യാണം കഴിക്കാന്‍...?
ഇതിലെന്തോ പന്തികേടുണ്ടല്ലോ അമ്മേ....?
സത്യം പറയ്... അയാള്‍ക്ക് എത്ര ലക്ഷം വരെ കൊടുക്കാമെന്നാണ് ഏറ്റിരിക്കുന്നത്...?
അല്ലേല്‍ അയാള്‍ക്കെന്തേലും വെെകല്യമുണ്ടാവും... ല്ലേ... അമ്മേ...?'''
ഇതിലെന്തോ പന്തികേടുണ്ടല്ലോ അമ്മേ....?
സത്യം പറയ്... അയാള്‍ക്ക് എത്ര ലക്ഷം വരെ കൊടുക്കാമെന്നാണ് ഏറ്റിരിക്കുന്നത്...?
അല്ലേല്‍ അയാള്‍ക്കെന്തേലും വെെകല്യമുണ്ടാവും... ല്ലേ... അമ്മേ...?'''
ചിരിച്ചുകൊണ്ടാണ് അമ്മയോട് ചോദിച്ചെങ്കിലും ഉള്ളില്‍ ഞാനും സുമംഗലിയാവാന്‍ പോവുന്നതിന്റെ സന്തോഷം അലതല്ലുന്നത് അമ്മയെ അറിയിച്ചില്ല...
''ന്റെ കുട്ടി.... ഇങ്ങനെത്തെ ഓരോ മുടന്ത് ചോദ്യങ്ങള്‍ ചോദിച്ച് ഞങ്ങളെ കൂടി വെഷമിപ്പിക്കല്ലേ നീയ്യ്..
ഈശ്വരനായിട്ടാ ആ പയ്യനെ നമ്മുടെ മുമ്പില്‍ കൊണ്ടു വന്നു നിര്‍ത്തീത്...
എത്ര ലക്ഷം കൊടുത്താലും ആ നന്മയുള്ള മനസ്സിന്റെ വിശാലതക്ക് പകരാവൂല്ല മോളേ...
അയാള്‍ക്ക് കാഴ്ചയിലും പെരുമാറ്റത്തിലും യാതൊരു വിധ വെെകല്യങ്ങളൂല്ല രേണൂ...
ഒറ്റക്കുറവേയുള്ളൂ... ആരോരുമില്ലാത്ത അനാഥനാണ്... വല്യ പഠിപ്പൊന്നൂല്ലേലും അധ്വാനിച്ച് കുടുംബം പോറ്റാന്‍ കല്‍പ്പുള്ളവന്‍...
അവന് വേണ്ടത് പൊന്നും പണവുമല്ല..
തൊലിവെളുപ്പും, ഉയര്‍ന്ന ഉദ്യോഗവും, പത്രാസും ഒന്നുമല്ല...
അവനൊരു കൂട്ടാണ്... അവന്റെ ഇല്ലായ്മകളിലും വല്ലായ്മകളിലും ഒരു താങ്ങാവാന്‍ ഒരു പെണ്ണാണ് അവന് വേണ്ടത്...
ന്റെ കുട്ടി ഭാഗ്യം ചെയ്തവളാ... അല്ലേല്‍ ഇത്രേം നല്ലൊരു ബന്ധം ഈ വെെകിയ സമയത്ത് നിനക്ക് കിട്ട്വോ...?''

അമ്മയുടെ വാക്കുകള്‍ വല്ലാതെ മനസ്സിലേക്ക് തുളച്ചു കയറി...
മനസ്സിനെ വല്ലാതെ കൊളുത്തി വലിച്ച പോലെ..
കണ്ണില്‍ സന്തോഷത്തിന്റെയാണോ സങ്കടത്തിന്റെയാണോ അറിയില്ല, കണ്ണു നീരിന്റെ നനവു പടര്‍ന്നിരുന്നു...
മനസ്സിനെ വല്ലാതെ കൊളുത്തി വലിച്ച പോലെ..
കണ്ണില്‍ സന്തോഷത്തിന്റെയാണോ സങ്കടത്തിന്റെയാണോ അറിയില്ല, കണ്ണു നീരിന്റെ നനവു പടര്‍ന്നിരുന്നു...
ചില കാര്യങ്ങളൊക്കെ അങ്ങനേയാണ്... നമ്മളറിയാതെ നമ്മളെ തേടിയെത്തും...
അല്ലെങ്കില്‍ കറുത്തു പോയത് ശാപമായും ചൊവ്വാദോഷം ഒരു കഴിവുകേടായും കണ്ടിരുന്ന എനിക്ക് ഇങ്ങനൊരു ആലോചന വരുവായിരുന്നോ...?
ഇന്ന് ഞാനൊരമ്മയാണ്...
അദ്ദേഹത്തിന്റെ ഇല്ലായ്മകളിലും വല്ലായ്മകളിലും കൂട്ടായി നില്‍ക്കുന്ന നല്ലൊരു ഭാര്യയും ആണ്...
എന്നെ കരിമ്പി എന്നു വിളിച്ചവരുടെ മുന്നില്‍ അദ്ദേഹത്തിന്റെ കയ്യും പിടിച്ച് നടന്ന് പോവുമ്പോള്‍ അഭിമാനം തോന്നാറുണ്ട്...
അതിലേറെ സന്തോഷവും...!!

കറുത്തു പോയതോ വെളുത്തു പോയതോ അല്ല ഒരു പെണ്ണിന്റെ ശരീര സൗന്ദര്യം...
കറുത്ത ശരീരത്തിലും തിളങ്ങുന്ന ഒരു മനസ്സുണ്ടെന്ന് മനസ്സിലാക്കുന്ന ഒരാള്‍ കൂടെയുണ്ടാവുമ്പോഴാണ് പെണ്ണ് ഒരത്ഭുതമായി തോന്നുന്നത്...
കറുത്ത ശരീരത്തിലും തിളങ്ങുന്ന ഒരു മനസ്സുണ്ടെന്ന് മനസ്സിലാക്കുന്ന ഒരാള്‍ കൂടെയുണ്ടാവുമ്പോഴാണ് പെണ്ണ് ഒരത്ഭുതമായി തോന്നുന്നത്...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക