അണിയാതെ പോയ
രണ്ടു കുഞ്ഞു പാദ രക്ഷകൾ
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഗുൽമോഹറുകൾ പൂത്തു നിൽക്കുന്ന
ഗ്രാമ വീഥികളിലൂടെ
അനേകം പുലരികൾ വന്നു പോയി.
അനേകം പഥികരും കടന്നു പോയി.
ഇതുവരെ ആരും വന്നില്ല.
എന്നിട്ടും,
പാതയോരത്ത് വഴിക്കണ്ണുമായി
കുഞ്ഞിക്കാലുകളെ കാത്തിരിക്കുകയാണ്
രണ്ടു കുഞ്ഞു പാദ രക്ഷകൾ.
രണ്ടു കുഞ്ഞു പാദ രക്ഷകൾ
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഗുൽമോഹറുകൾ പൂത്തു നിൽക്കുന്ന
ഗ്രാമ വീഥികളിലൂടെ
അനേകം പുലരികൾ വന്നു പോയി.
അനേകം പഥികരും കടന്നു പോയി.
ഇതുവരെ ആരും വന്നില്ല.
എന്നിട്ടും,
പാതയോരത്ത് വഴിക്കണ്ണുമായി
കുഞ്ഞിക്കാലുകളെ കാത്തിരിക്കുകയാണ്
രണ്ടു കുഞ്ഞു പാദ രക്ഷകൾ.
പ്രഭാതങ്ങളിൽ
മഞ്ഞു കണങ്ങൾ
അവയിൽ രത്നങ്ങൾ പതിച്ചു വെച്ചു.
വെയിൽ മൂത്തപ്പോൾ
ഗുൽമോഹറുകൾ ഇലകൾ പൊഴിച്ചുകൊണ്ട്
ചുറ്റും പട്ടു വിരിച്ചു.
പിന്നെ ചുവന്ന പൂക്കൾ കൊണ്ടവയെ മൂടി.
വെയിൽച്ചൂടിനു സാന്ത്വനമേകിക്കൊണ്ട്
ഇളം കാറ്റ് അവയെ വിശറി വീശി.
മഞ്ഞു കണങ്ങൾ
അവയിൽ രത്നങ്ങൾ പതിച്ചു വെച്ചു.
വെയിൽ മൂത്തപ്പോൾ
ഗുൽമോഹറുകൾ ഇലകൾ പൊഴിച്ചുകൊണ്ട്
ചുറ്റും പട്ടു വിരിച്ചു.
പിന്നെ ചുവന്ന പൂക്കൾ കൊണ്ടവയെ മൂടി.
വെയിൽച്ചൂടിനു സാന്ത്വനമേകിക്കൊണ്ട്
ഇളം കാറ്റ് അവയെ വിശറി വീശി.
ആരുടേതാരുടേതാകാം
ഈ രണ്ടു കുഞ്ഞു പാദരക്ഷകൾ ?
ഈ രണ്ടു കുഞ്ഞു പാദരക്ഷകൾ ?
ഓടിക്കളിക്കുമ്പോൾ
ഇടറി വീണ
ഏതോ കുഞ്ഞു കാലുകളിലേതാകാം,
ഈ രണ്ടു കുഞ്ഞു പാദ രക്ഷകൾ.
ഇടറി വീണ
ഏതോ കുഞ്ഞു കാലുകളിലേതാകാം,
ഈ രണ്ടു കുഞ്ഞു പാദ രക്ഷകൾ.
അല്ലെങ്കിൽ
ഭൂമിയിൽ നടന്നു കൊതി തീരും മുൻപേ
ആത്മാവ് അണഞ്ഞു പോയ
ഏതോ കുഞ്ഞു കുട്ടിയുടേതാവാം...
കുഞ്ഞിക്കാലുകളിൽ
ഒരിക്കലും അണിയാതെ പോയ
ഈ രണ്ടു കുഞ്ഞു പാദരക്ഷകൾ.
ഭൂമിയിൽ നടന്നു കൊതി തീരും മുൻപേ
ആത്മാവ് അണഞ്ഞു പോയ
ഏതോ കുഞ്ഞു കുട്ടിയുടേതാവാം...
കുഞ്ഞിക്കാലുകളിൽ
ഒരിക്കലും അണിയാതെ പോയ
ഈ രണ്ടു കുഞ്ഞു പാദരക്ഷകൾ.
പിന്നെയും
അനേകം പുലരികൾ വന്നു പോയി.
നടപ്പാതയിലൂടെ
അനേകം പഥികർ കടന്നു പോയി.
അപ്പോഴും
പാതയോരത്ത്
കുഞ്ഞിക്കാലുകളെ
കാത്തിരിക്കുന്നുണ്ടായിരുന്നു
ആരുടേതെന്നറിയാത്ത
രണ്ടു കുഞ്ഞു പാദ രക്ഷകൾ...
അനേകം പുലരികൾ വന്നു പോയി.
നടപ്പാതയിലൂടെ
അനേകം പഥികർ കടന്നു പോയി.
അപ്പോഴും
പാതയോരത്ത്
കുഞ്ഞിക്കാലുകളെ
കാത്തിരിക്കുന്നുണ്ടായിരുന്നു
ആരുടേതെന്നറിയാത്ത
രണ്ടു കുഞ്ഞു പാദ രക്ഷകൾ...
കാലങ്ങൾക്കപ്പുറം
വീണ്ടും ഒരു പുത്തൻ പ്രഭാതമെത്തി.
ഗുൽമോഹറുകൾ നിറം പകർന്ന
ചുവന്ന പ്രഭാതം.
ചിരിച്ചു തിമിർത്തും,
തുള്ളിച്ചാടിയും ഓടിയും
ഒരു സുന്ദരനായ ബാലൻ
അതാ വരുന്നു,
ദൂരേ നിന്ന്
നീണ്ട പാതയുടെ അങ്ങേത്തലയ്ക്കൽ നിന്ന്.
അവന്റെ തലയ്ക്കു മീതെയായി
പുതിയൊരു സൂര്യനും ഉദിച്ചുയരുന്നുണ്ടായിരുന്നു.
വീണ്ടും ഒരു പുത്തൻ പ്രഭാതമെത്തി.
ഗുൽമോഹറുകൾ നിറം പകർന്ന
ചുവന്ന പ്രഭാതം.
ചിരിച്ചു തിമിർത്തും,
തുള്ളിച്ചാടിയും ഓടിയും
ഒരു സുന്ദരനായ ബാലൻ
അതാ വരുന്നു,
ദൂരേ നിന്ന്
നീണ്ട പാതയുടെ അങ്ങേത്തലയ്ക്കൽ നിന്ന്.
അവന്റെ തലയ്ക്കു മീതെയായി
പുതിയൊരു സൂര്യനും ഉദിച്ചുയരുന്നുണ്ടായിരുന്നു.
ഈ പാദരക്ഷകൾ
അവന്റേതായേക്കാം.
അല്ലെങ്കിൽ
അവനുള്ളതായേക്കാം...
അവന്റേതായേക്കാം.
അല്ലെങ്കിൽ
അവനുള്ളതായേക്കാം...
അവൻ ഓടി അടുത്തെത്തട്ടെ..
കാത്തു നിൽക്കുക...
അതുവരെ നാം കാവൽ നിൽക്കുക
ഈ രണ്ടു കുഞ്ഞു പാദരക്ഷകൾക്കായി.
===============================
സായ് ശങ്കർ,മുതുവറ
----------------------------------
കാത്തു നിൽക്കുക...
അതുവരെ നാം കാവൽ നിൽക്കുക
ഈ രണ്ടു കുഞ്ഞു പാദരക്ഷകൾക്കായി.
===============================
സായ് ശങ്കർ,മുതുവറ
----------------------------------

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക