Slider

കടലിന്റെ കോപം

0

കടലിന്റെ കോപം
*********************
കടൽ, കരയെ ഏറ്റുവാങ്ങിയപ്പോൾ
തിരമാലകൾ കരയെ പുണർന്നപ്പോൾ 
അലറിക്കരയുന്ന തിരമാലകൾക്ക് -
ഏതാത്മാവായിരുന്നു... ?
ജീവൻതുടിക്കും മനുഷ്യരും,
മൃഗങ്ങളും ആഴിക്ക് കളിപ്പാട്ടം
ആയിരുന്നോ.. ?
കടലിന്റെ മക്കളിൻ നിലവിളികേൾക്കാതെ
കടലമ്മ അലറിയടുത്തിടുന്നു..
രുദ്രയാം അമ്മയുടെ ആയിരം -
തിരമാലക്കെകൾ അടിവേരുത്തന്നെ
പിഴുതെടുത്തു..
ലോകമെന്തെന്നറിയാത്ത മാലാഖ -
കുഞ്ഞുങ്ങൾ, അറിയാത്തതിരയിൽ
നിശ്ച്വലമായ്.. തീരത്തണഞ്ഞൊരായിരം -
മൃതദേഹം ആഴി വീണ്ടും
സമ്മാനിച്ചതോ...?
ജീവന്റെ തുടിപ്പുകൾ
നിശേഷംപോയില്ല
ആഴിയെവിടെയോ കനിവ്‌കാട്ടി..
എന്തേ നീയിത്ര കോപിക്കാൻ ?
ഭൂമിതൻ കോപം
അടിസ്ഥാനമിളക്കിയോ. . ?
ശേഷിപ്പായ് ദുഃഖവും
തന്നുപോകാൻ..
രാക്ഷസത്തിരമാല എന്തിന്
വന്നു നീ, രക്തദാഹം തീർത്തു
മടങ്ങുവാനോ... ?
രുദ്രയായ് വന്ന് നാശം വിതച്ചു നീ
നഷ്‌ടങ്ങൾ തന്നു , ലാഭമായ്
പോയി നീ... !!
---------------------------------------------------


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo